തത്തമ്മക്കൂട്ടം ഉദ്ഘാടനം ചെയ്തു

മലപ്പുറം;സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ വനിതകളുടെ കൂട്ടായ്മയായ ‘തത്തമ്മക്കൂട്ടം’ത്തിന്റെ ഉദ്ഘാടനം മലപ്പുറത്ത് സിനിമാഗാന രചയിതാവും കവിയുമായ ഡോ.കോട്ടക്കല്‍ കുഞ്ഞുമൊയ്തീന്‍ കുട്ടി നിര്‍വഹിച്ചു.ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് നാസര്‍ ഒതുക്കുങ്ങല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പ്രായം കഴിഞ്ഞിട്ടും വിവാഹിതരാവാത്ത പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ സമൂഹം രംഗത്തിറങ്ങണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.ഹ്യൂമന്‍ റൈറ്റ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് കൂട്ടായ്മക്ക് രൂപം കൊടുത്ത്ത്.യുവ സിനിമാ സംവിധായകന്‍ Read More …

‘മതം കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ 2024 ഇലക്ഷനില്‍ പാഠം പഠിപ്പിക്കണം’ സ്റ്റാലിന്‍

മുസ്ലിംലീഗ് സമ്മേളനത്തില്‍ മലയാളത്തില്‍ പ്രസംഗിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മുസ്ലിം ലീഗ് വിളിച്ചാല്‍ സമ്മേളനത്തിന് തനിക്ക് വരാതിരിക്കാനാവില്ലെന്നും ഇനിയും വിളിച്ചാലും സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം തമിഴില്‍ പറഞ്ഞപ്പോള്‍ പ്രസംഗത്തിന്റെ അവസാനമാണ് അദ്ദേഹം മലയാളത്തില്‍ സദസ്സിനോട് സംവദിച്ചത്. ‘മതം കൊണ്ട് നമുക്കിടയില്‍ വെറുപ്പ് പടര്‍ത്താന്‍ നോക്കുന്നവരുണ്ട്. 2024 ലെ ഇലക്ഷന്‍ അവരെ പാഠം പഠിപ്പിക്കാനുള്ള അവസരമാണ്. Read More …

വില്‍പന യോഗ്യമല്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകള്‍ നടത്തും. എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് Read More …

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; അമിത് ഷാ നാളെ തൃശൂരില്‍ എത്തും

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തൃശൂരില്‍ എത്തും. നാളെ വൈകുന്നേരം അഞ്ച് മണിക്ക് വടക്കുനാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ബിജെപി റാലിയിലും, തൃശൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ ബിജെപി നേതാക്കളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ശക്തന്‍ തമ്പുരാന്‍ സ്മാരകവും അമിത് ഷാ സന്ദര്‍ശിക്കും. കേരളത്തില്‍ നിന്നും Read More …

‘മുഖ്യമന്ത്രിക്കു മാനനഷ്ട കേസ് കൊടുക്കലല്ല പണി’; എംവി ഗോവിന്ദന്‍

കോട്ടയം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വപ്ന തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നതായും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനും എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കുന്നതിന് Read More …

ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തിട്ട് ഒരു മാസം; ഇരുട്ടില്‍ പരതി പൊലീസ്

വയനാട് സ്വാദേശി വിശ്വനാഥന്‍ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു മാസം. വിശ്വനാഥനെ മരണത്തിലേക്ക് തള്ളിവിട്ട പ്രതികളെ പിടിക്കൂടുന്നതിനോ കണ്ടെത്താനോ പൊലീസിന് ഇന്ന് വരെ സാധിച്ചിട്ടില്ല. മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തില്‍ കേസ് മന്ദഗതിയിലായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാല്‍, എസ്‌സി – എസ്ടി കമ്മീഷന്‍ ജില്ലയിലെത്തുകയും സിറ്റിംഗ് നടത്തുകയും പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ്, കേസില്‍ Read More …

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയില്‍ വരാം

ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ നിയമവിധേയമായി താമസിക്കുന്ന വിദേശികളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്ക് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയില്‍ വരാമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദി ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് കുടുംബാംഗങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ റസിഡന്റ് തിരിച്ചറിയല്‍ രേഖ വേണമെന്ന് നിര്‍ബന്ധമില്ല. കുടുംബാംഗങ്ങള്‍ അതാത് ഗള്‍ഫ് രാജ്യത്ത് സന്ദര്‍ശന വിസയിലാണെങ്കില്‍ പോലും അവര്‍ക്ക് സൗദി ടൂറിസ്റ്റ് വിസ Read More …

എസ് വൈ എസ് യൂത്ത് പാര്‍ലമെന്റ്: പ്രതിനിധികള്‍ക്ക് ഉപഹാരമായി നല്‍കിയത് പച്ചക്കറി വിത്തുകള്‍

മലപ്പുറം: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ‘സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം’ പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി 120 സോണുകളില്‍ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് ജില്ലാ തല സമാപനം പ്രൗഢമായി. മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമസ്ത Read More …