വര്‍ഷങ്ങള്‍ക്ക് മുമ്ബ് കളിയ്ക്കിടെ തലയ്ക്കടിച്ചതിന്റെ പ്രതികാരമായി സ്‌കൂട്ടര്‍യാത്രക്കാരനെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു
മലപ്പുറം: വര്‍ഷങ്ങള്‍ക്ക് മുമ്ബ് കളിയ്ക്കിടെ തലയ്ക്കടിച്ചതിന്റെ പ്രതികാരമായി സ്‌കൂട്ടര്‍യാത്രക്കാരനെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുഡ്സ് ഓട്ടോയിലെത്തിയ യുവാവാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വേങ്ങര അങ്ങാടിയില്‍ പിക്കപ്പ് ഓട്ടോസ്റ്റാന്‍ഡിലാണ് സംഭവം. ചേറൂര്‍ സ്വദേശിയും കെട്ടിടനിര്‍മാണ കരാറുകാരനുമായ കാളങ്ങാടന്‍ സുഭാഷിനാണ് (പുരുഷോത്തമന്‍-48) വെട്ടേറ്റത്. സംഭവത്തില്‍ ചേറൂര്‍ അടിവാരം സ്വദേശി കാളംപുലാന്‍ മുഹമ്മദലി (39) യെ നാട്ടുകാരും പോലീസുംചേര്‍ന്ന് പിടികൂടി. Read More …
