മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം; അപലപിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്ക് എതിരെ അധികൃതര്‍ നടപടിയെടുക്കണമെന്നും കാമ്ബസില എല്ലാ വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ ആക്രമണം സ്വത്വത്തിന്‍റെ പേരില്‍ വ്യക്തികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ചെറുക്കുന്നതിന്‍റെ ആവശ്യകതയിലേക്കാണ് ചൂണ്ടുന്നത്- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയിലെ Read More …

ബ്രഹ്മപുരം തീ, ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ട് ഭയപ്പെടരുത്; മന്ത്രി വീണ ജോര്‍ജ്

ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ട് ഭയപ്പെടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. കുട്ടികള്‍, പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പ്രേത്യേകം ശ്രദ്ധിക്കണം. പുറത്ത് ഇറങ്ങുമ്ബോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കണം. 799 പേരാണ് ഇതുവരെ ചികിത്സ തേടിയതെന്നും 17 പേരെ കിടത്തി ചികിത്സിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ മന്‍കൈയെടുത്ത് കൂടുതല്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കും. പ്രൈവറ്റ് Read More …

കമ്യൂണിസ്റ്റായി ജീവിച്ചു, മരിക്കുന്നതും കമ്യൂണിസ്റ്റായിട്ടായിരിക്കും -കെ.കെ. രമ

കോഴിക്കോട്: യു.ഡി.എഫിന്റെ പിന്തുണയോടെ എം.എല്‍.എയായെങ്കിലും ആര്‍.എം.പി.ഐ ഒരിക്കലും മുന്നണിയില്‍ സഖ്യകക്ഷിയാകില്ലെന്ന് കെ.കെ. രമ എം.എല്‍.എ. ആര്‍.എം.പി.ഐ മുന്നോട്ടുവെക്കുന്നത് ഇടതു ബദല്‍ രാഷ്ട്രീയമാണ്. ദലിത് ക്ഷേമമാണ് മുഖ്യം. ഇടതു ബദല്‍ സാധ്യമാണെന്ന് ഉറച്ചു വിശ്വസിച്ചയാളായിരുന്നു ടി.പിയെന്നും രമ പറഞ്ഞു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പിന്തുണ സ്വീകരിച്ചത്, മുന്നോട്ടു വരാന്‍ പിന്തുണ ആവശ്യമുള്ളതുകൊണ്ടാണ്. ഞങ്ങളുടെ രാഷ്ട്രീയം നടപ്പാക്കുന്നതിന് Read More …

കരീം വധം; റിയാദില്‍നിന്ന് പ്രതി ഹനീഫയുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ അറസ്റ്റിലായ അബ്ദുല്‍കരീം വധക്കേസ് പ്രതി ഹനീഫയുമായി കേരള പൊലീസ് ക്രൈംബാഞ്ച് സംഘം ഞായറാഴ്ച രാവിലെ കോഴിക്കോട്ടെത്തും. വയനാട് വൈത്തിരി ജങ്കിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനി സ്വദേശി അബ്ദുല്‍ കരീമിനെ ക്വട്ടേഷന്‍ സംഘം അടിച്ചുകൊന്ന കേസിലെ 10-ാം പ്രതിയാണ് മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫ. ശനിയാഴ്ച രാത്രി Read More …

25 വര്‍ഷത്തിനു ശേഷം സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിനു പോയ യുവതി പഴയ കാമുകനൊപ്പം നാടുവിട്ടെന്ന് പോലിസ് കേസ്

കണ്ണൂര്‍: 25 വര്‍ഷത്തിന് ശേഷം സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനെത്തിയ യുവതി പഴയ കാമുകനോടൊപ്പം നാടുവിട്ടതായി പൊലീസ് കേസ്. കണ്ണൂരിലെ കണ്ണപുരത്താണ് സംഭവം. 41 കാരിയായ വീട്ടമ്മയാണ് സ്കൂളിലെ കാമുകനൊപ്പം നാടുവിട്ടതെന്ന് പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തിയത്. ഇതില്‍ പങ്കെടുക്കാനെത്തിയ വീട്ടമ്മ തന്റെ പഴയ കാമുകനെ കണ്ടുമുട്ടി. വീട്ടമ്മ മുന്‍സഹപാഠിയുമായി വീണ്ടും Read More …

ത്രിപുരയില്‍ നിയമവാഴ്‌ച സമ്ബൂര്‍ണമായി തകര്‍ന്നു; ബിജെപി അക്രമത്തിന്‌ പൊലീസ്‌ പിന്തുണ: എളമരം കരീം

ന്യൂഡല്‍ഹി > ത്രിപുരയില്‍ നിയമവാഴ്ച സമ്ബൂര്‍ണമായി തകര്‍ന്ന സാഹചര്യമാണുള്ളതെന്ന് എളമരം കരീം എംപി. ജനങ്ങളുടെ ജീവിതോപാധികള്‍ തകര്‍ക്കുന്ന നീക്കമാണ് ബിജെപി നടത്തുന്നത്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പുനരധിവാസം ഉറപ്പാക്കണം. ഇപ്പോഴും ത്രിപുരയില്‍ അക്രമങ്ങള്‍ തുടരുകയാണെന്നും എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ക്രൂരമായി ആക്രമിക്കപ്പെടുകയാണ്. പൊലീസ് നിഷ്ക്രിയമാണ്. ആക്രമണത്തിന് ഇരയായവരുടെ പേരിലാണ് കേസുകള്‍ എടുക്കുന്നത്. Read More …

1300 അഭയാര്‍ഥികള്‍ കടലില്‍ അപകടാവസ്ഥയില്‍; ഇറ്റാലിയന്‍ തീരത്തിനോടടുത്ത് പ്രത്യേക രക്ഷാദൗത്യം

മിലാന്‍: യൂറോപ് ലക്ഷ്യമാക്കി ബോട്ടുകളില്‍ നീങ്ങിയ 1300ഓളം അഭയാര്‍ഥികള്‍ കടലില്‍ അപകടാവസ്ഥയിലെന്ന് ഇറ്റാലിയന്‍ തീരസംരക്ഷണ സേന. ഇവരെ രക്ഷിക്കാനായി പ്രത്യേക രക്ഷാദൗത്യം ആരംഭിച്ചു. 800ഓളം പേരെ തീരസംരക്ഷണ സേന ബോട്ടുകളില്‍ രക്ഷിച്ചു. കൂടുതല്‍ ബോട്ടുകളും നേവിയുടെ കപ്പലും കടലിലുണ്ട്. വിമാനത്തിലും ഡ്രോണിലും നിരീക്ഷണം നടത്തിയാണ് അപകടാവസ്ഥയിലുള്ള ബോട്ടുകളെ കണ്ടെത്തുന്നത്. അടുത്ത മണിക്കൂറുകളില്‍ കാലാവസ്ഥ മോശമാകാനിടയുണ്ടെന്ന വിലയിരുത്തലുകളുടെ Read More …

ഇടിവെട്ട് ശബ്ദം, പൊട്ടിത്തെറി…! ആദ്യം എത്തിയവര്‍ കണ്ടതു തെറിച്ചുവീണ യാത്രക്കാരിയെ

കോന്നി: കനത്ത ചൂടായതിനാല്‍ റോഡും പരിസരങ്ങളെല്ലാം ഏതാണ്ട് വിജനമായിരുന്നു. ചിലര്‍ ഉച്ചഭക്ഷണത്തിനു ശേഷമുള്ള ചെറിയ മയക്കത്തിലും. കടകള്‍ക്കു മുന്നിലും ബസ് സ്റ്റോപ്പിലും ഒറ്റപ്പെട്ടവര്‍ മാത്രം. ഇതിനിടെയാണ് വലിയ ശബ്ദം സമീപസ്ഥലങ്ങളിലും പള്ളിയിലും ഉണ്ടായിരുന്നവരെ വിറപ്പിച്ചത്. ആദ്യം ഓടി എത്തിയത് താവളപ്പാറ സെന്‍റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ കൂടിയായ സമീപവാസി വലിയപറമ്ബില്‍ പ്രഫ. ജോസുകുട്ടി, പള്ളിവാതുക്കല്‍ സാബു Read More …