സൗദിയില്‍ വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്ക് ആശ്വാസമായി സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം

റിയാദ് : സൗദി അറേബ്യയില്‍ വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കായി സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം. വിവാഹ ബന്ധം വേര്‍പിരിഞ്ഞ വനിതയ്ക്ക് ഇനി മുതല്‍ കുട്ടികളെ തങ്ങളുടെ കൈവശം സംരക്ഷിക്കാം എന്നാണ് പുതിയ തീരുമാനം. ഇതിനായി സ്പെഷ്യല്‍ അയി കേസ് ഫയല്‍ ചെയ്യേണ്ട. വേര്‍പിരിഞ്ഞ ദമ്ബതികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നില്ലെങ്കില്‍ മാത്രമാണ് ഈ തീരുമാനം ബാധകമാകുക. സര്‍ക്കാര്‍-വിദ്യഭ്യാസ Read More …

രക്തസാക്ഷിയെ അപമാനിച്ച്‌ കോണ്‍ഗ്രസ് ആര്‍എസ്‌എസിനെ പവിത്രവല്‍ക്കരിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം:  ആര്‍എസ്‌എസിനെ ന്യായീകരിക്കാന്‍ വസ്തുതാവിരുദ്ധവും ചരിത്രവിരുദ്ധവുമായ വാദങ്ങളാണ് കോണ്‍ഗ്രസ് അംഗം പിടി തോമസ് നിയമസഭയില്‍ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്‌എസിനെ പവിത്രവല്‍ക്കരിക്കുകയാണ് കോണ്‍ഗ്രസ്്. ഇഎംഎസും സിപിഐഎമ്മുമാണ് ആര്‍എസ്‌എസിന് മുസ്ളിംവിരുദ്ധ മനോഭാവമുണ്ടാക്കിയതെന്നും തലശ്ശേരി കലാപകാലത്ത് മെരുവമ്ബായി മുസ്ളിംപള്ളിക്ക് കാവല്‍നിന്ന സിപിഐഎം പ്രവര്‍ത്തകന്‍ യു കെ കുഞ്ഞിരാമനെ ആര്‍എസ്‌എസ് കൊലപ്പെടുത്തിയ സംഭവത്തെ കള്ളുഷാപ്പിലെ തര്‍ക്കത്തെതുടര്‍ന്നുള്ള കൊലയായും Read More …

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കീഴാറ്റൂര്‍ കൊലപാതക ഗൂഢാലോചനക്ക്​ കേസെടുക്കണം​ -ജയരാജന്‍

കണ്ണൂര്‍: തൃച്ഛബരം ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് നടത്തിയ അക്രമത്തില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കീഴാറ്റൂര്‍ വയലിലെ കൊലപാതക ഗൂഢാലോചനക്കും കേസ് എടുക്കണമെന്ന് സി.പി.എം ജില്ലാ ​െസക്രട്ടറി പി.ജയരാജന്‍. തൃച്ഛബരം ക്ഷേത്രോല്‍സവത്തിനിടയില്‍ നാല്​ എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്താന്‍ ഈ സംഘം ശ്രമിച്ചത്. പിടിയിലായ പ്രതികള്‍ കീഴാറ്റൂര്‍ വയലില്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് പൊലീസിന് മൊഴി നല്‍കിയതായാണ് Read More …

സി.പി.എം കര്‍ഷക സമരത്തിനു മുന്നില്‍ . . കീഴടങ്ങി ബി.ജെ.പി സര്‍ക്കാര്‍, പുതുചരിത്രം

മുംബൈ: രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗ സമരത്തില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത മഹാരാഷ്ട്രയിലെ കര്‍ഷക സമരം അവസാനിച്ചു. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ പിടിച്ചുലച്ച സമരത്തിന് പര്യവസാനമായത്. ഓദ്യോഗിക തീരുമാനം ഉടനെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സമരക്കാരെ അഭിസംബോധന ചെയ്ത് പ്രഖ്യാപിക്കും. സി.പി.എമ്മിനെ സംബന്ധിച്ച്‌ വലിയ നേട്ടമാണ് Read More …

കാര്‍ത്തി ചിദംബരത്തിനെ മാര്‍ച്ച്‌ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് മാര്‍ച്ച്‌ 24 വരെ കാര്‍ത്തിയെ ജുഡിഷല്‍ കസ്റ്റഡിയില്‍ വിട്ടു. കാര്‍ത്തി കേസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിനായി കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ കോടതിയില്‍ Read More …

മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി പൂനം മഹാജന്‍

മുംബൈ: മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി പൂനം മഹാജന്‍. അര്‍ബന്‍ മാവോയിസ്റ്റ് എന്നാണ് പൂനം മഹാജന്‍ മഹാരാഷ്ട്ര കര്‍ഷകരെ വിളിച്ചത്. കര്‍ഷകര്‍ കമ്മ്യൂണിസ്റ്റുകളുടെ കൊടിപിടിച്ചിരിക്കുകയാണ്. നഗരത്തിലെ മാവോയിസ്റ്റുകള്‍ അവരെ ദുരുപയോഗം ചെയ്യുന്നു. ഇത് അര്‍ബന്‍ മാവോയിസമാണ്. മഹാരാഷ്ട്രയിലെ ആദിവാസികള്‍ അര്‍ബന്‍ മാവോയിസത്തിന്റെ പിടിയിലാണ്. പൂനെയാണ് ഇതിന്റെ കേന്ദ്രം എന്നും പൂനം പറഞ്ഞു. Read More …

ഖാലിദാ സിയയ്ക്ക് ജാമ്യം അനുവദിച്ച്‌ ബംഗ്ലാദേശ് കോടതി

ധാക്ക: മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദാ സിയയ്ക്ക് ജാമ്യം അനുവദിച്ച്‌ ബംഗ്ലാദേശ് കോടതി. 4 മാസത്തേയ്ക്കാണ് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്. സിയ ഓര്‍ഫനേജ് ട്രസ്റ്റ് അഴിമതി കേസിലാണ് ധാക്കയിലെ കോടതി ഖാലിദാ സിയയ്ക്ക് 5 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി 9 നായിരുന്നു ഇത്. ആരോഗ്യമടക്കം നാലു കാരണങ്ങള്‍ പരിഗണിച്ചാണ് ഖാലിദാ സിയയ്ക്ക് Read More …

ധനമന്ത്രിയുടെ മന്ത്രിയുടെ മകള്‍ക്ക് ചോക്സിയുമായി ബന്ധം, ജെയ്റ്റ്ലിക്കെതിരെ ആരോപണവുമായി രാഹുല്‍

ദില്ലി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജെയ്റ്റ്ലിയുടെ മകള്‍ക്ക് പങ്കുണ്ടെന്നാണ് രാഹുല്‍ ആരോപിച്ചിരിക്കുന്നത്. അതുകൊണ്ടാണ് മെഹുല്‍ ചോക്സിയെ പറ്റിയും നീരവ് മോദിയെ പറ്റിയും അദ്ദേഹം ഒരക്ഷരം മിണ്ടാത്തത്. മകളെ സംരക്ഷിക്കാനാണ് ജെയ്റ്റ്ലി ശ്രമിച്ച്‌ കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ജെയ്റ്റ്ലിയുടെ മകള്‍ Read More …