മുഖ്യമന്ത്രിക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. മുഖ്യമന്ത്രിയെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളി എത്തിയത്. അദ്ദേഹം ഉടന്‍ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി Read More …

നിരത്തുകളില്‍ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഷാര്‍ജ പൊലീസ്

ഷാര്‍ജ: നിയമങ്ങള്‍ പാലിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് എതിരെയും, ശബ്ദമലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഷാര്‍ജ പൊലീസ്. കൂടാതെ നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തിയാല്‍ വാഹനം പിടിച്ചെടുക്കുമെന്നും, ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തണമെങ്കില്‍ എമിറേറ്റ്സ് അതോറിട്ടി ഫോര്‍ സ്റ്റാന്‍ഡാര്‍ഡൈസേഷന്റെ അനുമതി ആവശ്യമാണ്. അനുമതിയില്ലാതെ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുകയും Read More …

പാക്കിസ്ഥാനില്‍ ചരിത്ര മാറ്റം; സെനറ്റിലേയ്ക്ക് ആദ്യമായി ഹിന്ദു സ്ത്രീ

കറാച്ചി:   മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ ചരിത്രം കുറിച്ച്‌ ഹിന്ദു സ്ത്രീ പാക് സെനറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിന്ധ് പ്രവിശ്യയില്‍ നിന്നുമാണിവര്‍ സെനറ്റിലേയ്ക്ക് എത്തിയത്. ദളിത് വിഭാഗക്കാരിയാണ് കൃഷ്ണ കുമാരി കോല്‍ഹി. 39കാരിയായ കോല്‍ഹി ഥാര്‍ സ്വദേശിനിയാണ്. ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗമാണ് കോല്‍ഹി. സിന്ധ് പ്രവിശ്യയില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റില്‍ Read More …

ബെര്‍ബയുടെ ആരോപണം തള്ളി; ഡേവിഡ് ജെയിംസ് മൂന്ന് വര്‍ഷം കൂടി ബ്ലാസ്റ്റേഴ്സില്‍ തന്നെ

കോഴിക്കോട്: ടീമിന് ഐ.എസ്.എല്ലിന്റെ സെമിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് കോച്ച്‌ ഡേവിഡ് ജെയിംസിന്റെ കരാര്‍ നീട്ടിക്കൊടുത്തു. മൂന്ന് വര്‍ഷത്തെ കരാറിലാണ് ഇംഗ്ലണ്ടിന്റെ ദേശീയ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന ജെയിംസുമായി ബ്ലാസ്റ്റേഴ്സ് ഒപ്പിടുന്നത്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവയുടെ താരമായിരുന്നു ഡേവിഡ് ജെയിംസ് ഐ. എസ്. എല്ലിന്റെ ഒന്നാം സീസണിയ ഗോള്‍കീപ്പറുടെയും പരിശീലകന്റെയും ഇരട്ടവേഷം അണിഞ്ഞിരുന്നു. പിന്നീട് Read More …

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഭൂചലനം ; റിക്ടര്‍ സ്കെയിലില്‍ 2.8,3 തീവ്രത

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 2.8 ഉം 3മാണ് ചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഭൂചലത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

ചെങ്ങന്നൂരില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപിയുടെ സംസ്ഥാന കമ്മറ്റി പിരിച്ചുവിടുമെന്ന് അമിത് ഷായുടെ മുന്നറിയിപ്പ്

ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആഗതമായ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ കേരളാ സംസ്ഥാന കമ്മറ്റി പരിച്ചുവിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ ബിജെപി നേതൃയോഗത്തിലെ പ്രധാന സംസാരവിഷയമായിരുന്നു അമിത് ഷായുടെ ഈ വിരട്ടല്‍. ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായ ചെങ്ങന്നൂരില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ നേതൃത്വത്തിലെ എല്ലാ നേതാക്കളേയും എല്ലാ പാര്‍ട്ടി പദവികളില്‍നിന്നും ഒഴിവാക്കും. നിലവിലുള്ള Read More …

കൊച്ചി ‘പഞ്ചാബി ഹൗസിലെ’ കൊലപാതകം; പഞ്ചാബികളായ മൂന്നുപേര്‍ പിടിയില്‍… കൈകാലുകള്‍ കെട്ടിയിട്ട് തല്ലി

കൊച്ചി: എറണാകുളം പണിക്കരുപടിയിലെ പഞ്ചാബ് സ്വദേശിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പഞ്ചാബ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് തരണ്‍താരന്‍ ജില്ലയിലെ ഗുര്‍വാദ് സിങ്(32), ഗുര്‍വീന്ദര്‍ സിങ്(20), അവതാര്‍ സിങ്(33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തരണ്‍താരന്‍ സ്വദേശി ഗുര്‍ദീപ് സിങിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഒപ്പം താമസിച്ചിരുന്ന മൂന്നുപേരെയും പിടികൂടിയത്. Read More …

അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയുടെ ആക്രമണം ; താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ത്രിപുര തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് കണ്ണുതുറക്കാനുള്ള ഒന്നാന്തരം അവസരമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കൊട്ടിഘോഷിക്കുന്ന വികസനത്തിന്റെ കേരളാമോഡലിന്റെ നിരര്‍ത്ഥകത ഒന്നിലേറെ തവണ മലയാളികള്‍ക്ക് ബോധ്യമായതാണ്. മധുവിന്‍റെ കൊലപാതകം ഒടുവിലത്തെ ഉദാഹരണം മാത്രമാണെന്നും സുരേന്ദ്രന്‍ പറയുന്നു. ഫെയ്സ്ബുക്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ അവസരങ്ങളുമുണ്ടായിട്ടും ഒന്നും നേടാനാവാതെ കേരളം കിതക്കുന്നതിനു കാരണം ഇവിടുത്തെ നിഷേധാത്മക രാഷ്ട്രീയമല്ലാതെ വേറൊന്നുമല്ല. Read More …