സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമില്ലാത്തതെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: സോളാര്‍ കമ്മീഷനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കമ്മീഷന്‍ നിയമനത്തില്‍ അപാകതയുണ്ടെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമില്ലാത്തതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. അതേസമയം കമ്മീഷനെ നിയമിച്ചത് നിങ്ങള്‍ തന്നെയല്ലേയെന്നും, കമ്മീഷന്‍ പ്രവര്‍ത്തനത്തെ എന്തുകൊണ്ട് മുന്‍പ് എതിര്‍ത്തില്ലായെന്നും, കമ്മീഷന്‍ നിയമ വിരുദ്ധമാണെന്ന് എങ്ങനെ പറയാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് Read More …

മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്നു

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വൈദികന്‍ കുത്തേറ്റു മരിച്ചു. കൊച്ചി ചേരാനെല്ലൂര്‍ സ്വദേശി ഫാ. സേവ്യര്‍ തേലക്കാടാണ് കപ്യാരുടെ കുത്തേറ്റ് മരിച്ചത്. ഉച്ചക്ക് 12 മണിക്കാണ് സംഭവം. സംഭവത്തിന് ശേഷം കപ്യാര്‍ വനത്തിലേക്ക് രക്ഷപെട്ടു. ഇയാളെ പൊലീസ് തെരയുന്നു വൈദികന്റെ മൃതദേഹം അങ്കമാലി ആശുപത്രിയിലാണ്.

ഷുഹൈബ് വധം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മട്ടന്നൂര്‍ പാലയോട് സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്. കേസില്‍ ആയുധം ഒളിപ്പിച്ചത് ഇയാളാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ തില്ലങ്കേരി വഞ്ഞേരിയിലെ എം.പി. ആകാശ്, മുടക്കോഴി മലക്ക്​ സമീപത്തെ റിജിന്‍രാജ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന്​ കരുതുന്ന വാളുകള്‍ പൊലീസ്​ കഴിഞ്ഞദിവസം Read More …

ലോ​ക്പാ​ല്‍ യോ​ഗം: മോ​ദി​യു​ടെ ക്ഷ​ണം നി​ര​സി​ച്ച്‌ മ​ല്ലി​കാ​ര്‍​ജു​ന ഖാ​ര്‍​ഗെ

ന്യൂ​ഡ​ല്‍​ഹി: ലോ​ക്പാ​ല്‍ യോ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം നി​ര​സി​ച്ച്‌ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന ഖാ​ര്‍​ഗെ. പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യാ​ണ് മ​ല്ലി​കാ​ര്‍​ജു​ന​യെ പ്ര​ധാ​ന​മ​ന്ത്രി യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര, ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ സു​മി​ത്ര മ​ഹാ​ജ​ന്‍ തു​ട​ങ്ങി​യ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ലേ​ക്കാ​യി​രു​ന്നു ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ടി​യാ​യ മ​ല്ലി​കാ​ര്‍​ജു​ന​യെ ക്ഷ​ണി​ച്ചി​രു​ന്ന​ത്. പ്ര​ത്യേ​ക ക്ഷ​ണി​താ​വെ​ന്ന രീ​തി​യി​ല്‍ യോ​ഗ​ത്തി​ല്‍ Read More …

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മറ്റി പ്രഖ്യാപിക്കുമെന്ന് കുമ്മനം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബിജെപി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റിയാവും ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ ബിജെപി അതീവ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ചെങ്ങന്നൂരില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ രാജഗോപാല്‍ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ Read More …

ആവേശക്കടലായി കോഴിക്കോട്, കേരള വനിതകളുടെ പോരാട്ട വീര്യത്തെ ചെറുത്ത് തോല്പിച്ച്‌ റെയില്‍വേസ്

66ാമത് സീനിയര്‍ ദേശീയ വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ വനിത വിഭാഗത്തില്‍ കേരളത്തെ പരാജയപ്പെടുത്തി റെയില്‍വേസ് ചാമ്ബ്യന്മാര്‍. അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് കേരളം മത്സരത്തില്‍ പരാജയം സമ്മതിച്ചത്. ഒന്നാം സെറ്റ് ഏകപക്ഷീയമായ സ്കോറിനു റെയില്‍വേസ് ജയിച്ചപ്പോള്‍ രണ്ടാം സെറ്റ് ടൈബ്രേക്കറില്‍ 28-26 എന്ന സ്കോറിനു കേരളം സ്വന്തമാക്കി. മൂന്നാം സെറ്റില്‍ 9-17 എന്ന സ്കോറിനു പിന്നിലായിരുന്ന കേരളം പിന്നീട് Read More …

ശ്രീദേവി ഇനി ഓര്‍മ്മ.. ചുവന്ന കാഞ്ചീപുരം പട്ടില്‍ പൊതിഞ്ഞ് പൊട്ട് തൊട്ട് അന്ത്യയാത്ര

മുംബൈ: വെളളിത്തിരയില്‍ എന്നും പ്രസരിപ്പുള്ള സാന്നിധ്യമായിരുന്ന ശ്രീദേവി ഇനിയില്ല. വില്ലെപാര്‍ലെ സേവ സമാജ് ശ്മശാനത്തില്‍ ഒരുപിടി ചാരമായി മാറിയിരിക്കുന്നു ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍. മുംബൈ നഗരത്തെ കണ്ണീരിലാഴ്ത്തിയ വിലാപയാത്രയ്ക്ക് ശേഷമായിരുന്നു ശ്രീദേവിയുടെ സംസ്‌ക്കാരം. ആയിരക്കണക്കിന് ആരാധകരും വന്‍താരനിരയും ശ്രീദേവിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. അന്ധേരിയിലെ ശ്രീദേവിയുടെ ഫഌറ്റിന് മുന്നിലുള്ള സെലിബ്രേഷന്‍സ് സ്‌പോര്‍സ് ക്ലബ്ബിലെ പൊതുദര്‍ശനത്തിന് Read More …

സൗദി ഭരണകൂടത്തിന്റെ തീരുമാനം ആവേശപൂര്‍വ്വം ഏറ്റെടുത്ത് ജനത

സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം ആവേശപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ് ജനത. വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും ഭരണകൂടം പരിഷ്കരിക്കുന്നു എന്നത് വനിതകള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന തീരുമാനമാണ്. സ്റ്റേഡിയത്തിലുള്ള പ്രവേശനം, ഡ്രൈവിംഗിനുള്ള അനുമതി എന്നിവയ്ക്കു പിന്നാലെയാണ് സൈനിക സേവനത്തിലേക്ക് അപേക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് ആദ്യമായി അവസരമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. പുതിയ തീരുമാനത്തെ ആവേശപൂര്‍വ്വം ജനത Read More …