ഷുഹൈബ് വധം ;സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍ : ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടുള്ള നിരാഹാരസമരം തുടരുമെന്ന് കെ.സുധാകരന്‍. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്നും സുധാകരന്‍ അറിയിച്ചു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ നടത്തുന്ന നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നിരുന്നു. ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനായി കോണ്‍ഗ്രസ് ധനസമാഹരണവും നടത്തുന്നുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പത്താംദിവസവും പൊലീസ് തുടരുകയാണ്. നിയസഭാ സമ്മേളനം ആരംഭിക്കുന്നതിന് Read More …

അധ്യാപികയ്ക്ക് നേരെ ആസിഡാക്രമണം; പ്രവാസി യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ സ്കൂള്‍ അധ്യാപികയ്ക്ക് നേരെ ഉണ്ടായ ആസിഡാക്രമണത്തില്‍ പ്രവാസിയായ യുവാവ് അറസ്റ്റില്‍. ആക്രമണകാരണം താന്‍ സ്നേഹിക്കുന്ന പെണ്ണ് നഷ്ടപെടരുതെന്ന തോന്നലില്‍. കാട്ടാക്കട പന്നിയോട് സ്വദേശിയും സൗദിയിലെ ഒരു ഷിപ്പിംഗ് കമ്ബനിയിലെ ജീവനക്കാരനുമായ സുധീഷ് വേണുഗോപാല്‍ (28) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: നേരത്തെ സുധീഷിന് യുവതിയെ ഇഷ്ടമായിരുന്നു. കല്ല്യാണം കഴിക്കാന്‍ Read More …

രൂപതയുടെ ഭൂമി ഇടപാട്; രാജ്യത്തെ കബളിപ്പിക്കാനാണോ ശ്രമമെന്ന ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: എറണാകുളം- അങ്കമാലി രൂപതയുടെ വിവാദ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ഭൂമി ഇടപാടിന് ട്രസ്റ്റ് രൂപീകരിച്ചത് രാജ്യത്തെ കബളിപ്പിക്കാനുള്ള ഉദ്ദേശത്തോടെയാണോയെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ സഭയുടേത് പൊതുസ്വത്തല്ല അത് സ്വകാര്യ സ്വത്താണാണ്, ഇടപാടില്‍ നഷ്ടമുണ്ടായാല്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാന്‍ അധികാരമില്ല എന്ന നിലപാടാണ് മാര്‍ Read More …

ഷുഹൈബിനെ കൊല്ലിച്ചത് സി.പി.എമ്മിന്റെ ഉന്നത നേതാവെന്ന് സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നത സി.പി.എം നേതാവിന്റെ പങ്ക് കൂടുതല്‍ വ്യക്തമാവുന്നതാണ് ആകാശിന്റെ മൊഴിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ആകാശ് പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുമ്ബോള്‍ ഒരു കാര്യം വ്യക്തമാണ്. ഇയാളെക്കൊണ്ട് സി.പി.എമ്മിന്റെ ഒരു ഉന്നത നേതാവാണ് ഇതൊക്കെ പറയിപ്പിക്കുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത Read More …

വിഎസ് പതാക ഉയര്‍ത്തി; 22ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

തൃശൂര്‍: വിഎസ് പതാക ഉയര്‍ത്തിയതോടെ ഇരുപത്തിരണ്ടാം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി. അതീവഗൗരവകരമായ രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് മുതിര്‍ന്ന സി പി എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുക. പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം Read More …

രാഹുലിന് പക്വതയായി, കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് അച്ഛേ ദിന്‍ ശരദ് പവാര്‍

പുണെ: രാജ്യത്ത് ബിജെപിയോട് കിടപിടിക്കാന്‍ കോണ്‍ഗ്രസ്സിന് മാത്രമേ കഴിയൂ എന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പക്വതയെത്തിയെന്നും അച്ഛേദിന്‍ ഇനി കോണ്‍ഗ്രസിനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ തലവന്‍ രാജ് താക്കറേയുടെ ചോദ്യങ്ങള്‍ക്ക് ഒരു പൊതുപരിപാടിയില്‍ മറുപടി നല്കവേയായിരുന്നു രാഷ്ട്രീയനിലപാടിലെ വ്യതിയാനം സൂചിപ്പിച്ചുള്ള പവാറിന്റെ വാക്കുകള്‍. രാഹുല്‍ ഗാന്ധിക്ക് Read More …

അഴീക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരെ ബോംബേറ്

കണ്ണൂര്‍: അഴീക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരെ ബോംബേറ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ വാതിലും ജനല്‍ ചില്ലുകളും തകര്‍ന്നു. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.

കര്‍ണാടകയില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ട സാഹചര്യമില്ല -സിദ്ധരാമയ്യ

ബംഗളൂരു: പോപുലര്‍ ഫ്രണ്ട് ഒാഫ് ഇന്ത്യ (പി.എഫ്.ഐ) നിരോധനത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ട സാഹചര്യമില്ലെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നു. ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഝാര്‍ഖണ്ഡ് സര്‍ക്കാറിന്‍റെ നടപടി. നേരത്തെ പി.എഫ്.ഐ നിരോധിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ Read More …