കോഴിക്കോട്ട് മധ്യവയസ്ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: സൗത്ത് ബീച്ചില്‍ പഴയ പാസ്പോര്‍ട്ട് ഓഫീസിനു സമീപം മധ്യവയസ്ക്കന്‍റെ മൃതദേഹം കണ്ടെത്തി. കുറ്റിച്ചിറ സ്വദേശി അബ്ദുള്‍ അസീസ് (50) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.

ഇടതുപക്ഷ മത-നിരപേക്ഷ പ്രസ്ഥാനങ്ങള്‍ വിപുലമാക്കണമെന്ന് വി എസ് അച്യുതാനന്ദന്‍

തൃശ്ശൂര്‍: അതീവഗൗരവകരമായ രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. നവ ലിബറല്‍ നയങ്ങളും ഫാസിസ്റ്റ് പ്രവണതകളും രാജ്യത്തിന്റെ നിലനില്‍പിന് തന്നെ ഭീഷണിയാണെന്നും വി എസ് പറഞ്ഞു. ഇതിനെ ചെറുത്തുതോല്‍പിക്കാന്‍ ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ വിപുലവും വ്യാപകവുമായ രീതിയില്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ സി Read More …

യു.എസില്‍ അധ്യാപകര്‍ക്ക് തോക്ക് നല്‍കണമെന്ന് ട്രംപ്

വാഷിംങ്ടണ്‍: യു.എസിലെ അധ്യാപകര്‍ക്ക് തോക്ക് നല്‍കണമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അതുവഴി കഴിഞ്ഞ ആഴ്ച ഫ്ലോറിഡയിലെ സ്കൂളില്‍ നടന്ന പോലെയുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ ഫ്ലോറിഡ അക്രമത്തില്‍ രക്ഷപ്പെട്ട വിദ്യാര്‍ഥികളും, മരിച്ചവരുടെ മാതാപിതാക്കളും ഉള്‍പ്പെട്ട വികാര നിര്‍ഭരമായ യോഗത്തില്‍ സംസാരിക്കുമ്ബോഴാണ് ട്രംപിന്‍റെ പ്രസ്താവന. പരിശീലനം ലഭിച്ച അധ്യാപകരോ സുരക്ഷ ജീവനക്കാരോ ഉണ്ടെങ്കില്‍ Read More …

യുദ്ധമേഖലയില്‍ ഇനി വനിതാ സാന്നിധ്യവും; പോര്‍വിമാനം ഒറ്റയ്ക്കു പറത്തി അവനി ചതുര്‍വേദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റായി മാറിയിരിക്കുകയാണ് അവനി ചതുര്‍വേദി. മിഗ്-21 ബിസോണ്‍ യുദ്ധവിമാനമാണ് അവനി ഒറ്റയ്ക്കു പറത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ ഗുജറാത്തിലെ ജാംനഗര്‍ ബേസില്‍നിന്നാണ് അവനി പറന്നുയര്‍ന്നത്. നേരത്തെ, ഭാവന കാന്ത്, മോഹന സിംഗ് എന്നിവര്‍ക്കൊപ്പം അവനിയും സേനയിലെ ആദ്യ വനിതാ പോര്‍വിമാന പൈലറ്റുകളായി പാസിംഗ് ഔട്ട പരേഡ് Read More …

മകളെ കുത്തിക്കൊലപ്പെടുത്തിയ വിവരം മാതാപിതാക്കള്‍ അറിഞ്ഞത് ടിവി വാര്‍ത്തയിലൂടെ

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടകയിലെ സുളള്യയില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തിയ വിവരം മാതാപിതാക്കള്‍ അറിയുന്നത് ടിവി വാര്‍ത്തയിലൂടെ. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നെഹ്റു കോളേജ് വിദ്യാര്‍ത്ഥിനി അക്ഷിതയുടെ മാതാപിതാക്കളാണ് ടിവി വാര്‍ത്തയിലൂടെ സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ സുള്ള്യയിലേക്ക് പുറപ്പെടുകയായിരുന്നു. മൂന്നു ദിവസം മുന്‍പ് ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. Read More …

കരിപ്പൂര്‍ യാത്രക്കാരുടെ ബാഗേജ് മോഷണം പോയത് ദുബൈയില്‍ നിന്ന്

കൊണ്ടോട്ടി: കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജുകളില്‍ നിന്ന് വിലപിടിപ്പുളള സാധനങ്ങള്‍ മോഷണം പോയത് ദുബൈയില്‍ നിന്ന്. എയര്‍പോര്‍ട്ട് അഥോറിറ്റിയും,കരിപ്പൂര്‍ പോലീസും വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കരിപ്പൂരില്‍ വെച്ച് ബാഗേജുകള്‍ മോഷണം പോയിട്ടില്ലെന്ന് കണ്ടെത്തിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണെന്ന് ബാഗേജുരകള്‍ നഷ്ടമായതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ദുബൈയില്‍ നിന്ന് കരിപ്പരിലെത്തിയ യാത്രക്കാരില്‍ നിന്നാണ് ബാഗേജിലെ Read More …

സമാധാനയോഗം ബഹിഷ്കരിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിലെ തമ്മിലടിയെന്ന് കോടിയേരി

തിരുവനന്തപുരം: കണ്ണൂരില്‍ സമാധാനയോഗം യു.ഡി.എഫ് ബഹിഷ്കരിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കണ്ണൂരില്‍ സമാധാനം ആഗ്രഹിക്കുന്നവരോടുള്ള വെള്ളിവിളിയാണ് യു.ഡി.എഫിന്റെ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു കക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചതെന്നും കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, Read More …

ലഗേജ് നഷ്ടപെട്ട സംഭവം; വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം:കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനജേര്‍ ആനന്ദ് ശുഭറാം, സ്റ്റേഷന്‍ മാനേജര്‍ റസ അലി ഖാന്‍  എന്നിവരുമായി പികെ കുഞ്ഞാലിക്കുട്ടി എംപി ചര്‍ച്ച നടത്തി. ലഗേജ് നഷ്ടപെട്ടതായി വാര്‍ത്ത വന്നയുടന്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായി കുഞ്ഞാലിക്കുട്ടി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ എംപിയുമായി ചര്‍ച്ച നടത്തിയത്. എയര്‍പോര്‍ട്ട് Read More …