സക്കീന നിര്യാതയായി

കോഴിക്കോട്: മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ. അബുബക്കറിന്റെ (അബൂ ) ഭാര്യ കടക്കലകത്ത് സക്കീന (79) കോഴിക്കോട് ഗാന്ധി റോഡ് വെള്ളയില്‍ പോസ്റ്റാപ്പീസിന്ന് സമീപം സലാല്‍ ഭവനത്തില്‍ നിര്യാതയായി. കബറടക്കം ഇന്ന് വൈകുന്നേരം നാലു മണിക്ക് കണ്ണമ്ബറമ്ബ് ഖബറിസ്ഥാനില്‍. മക്കള്‍ : അബ്ദുല്ല ആലം ക്രൂര്‍ഗ്), അല്‍താഫ് അഹമ്മദ് (അപ്ഡേറ്റഡ് ഡിജിറ്റല്‍ ), Read More …

വിസ തട്ടിപ്പിനിരയായ യുവാവ്‌ ട്രാവല്‍ ഏജന്‍സി ജീവനക്കാരിയുടെ കഴുത്തറുത്തു

കൊച്ചി: വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്‌ യുവാവ്‌ ട്രാവല്‍ ഏജന്‍സി ജീവനക്കാരിയുടെ കഴുത്തറത്തു. തൊടുപുഴ സ്വദേശി സൂര്യക്കു നേരെയാണു ആക്രമണമുണ്ടായത്‌. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നില ഗുരുതരമാണ്‌. സംഭവത്തില്‍ പെരുമ്ബടപ്പ്‌ ചക്കനാട്ട്‌പറമ്ബ്‌ ജോളി ജെയിംസി(46)നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.രവിപുരത്തെ റെയ്‌സ്‌ ട്രാവല്‍സില്‍ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അക്രമം. വിസയ്‌ക്കായി ട്രാവല്‍സ്‌ ഉടമ മുഹമ്മദ്‌ അലിക്കു യുവാവ്‌ പണം നല്‍കിയിരുന്നു. Read More …

സാധാരണ സമരങ്ങളില്‍ കാണുന്ന നാശനഷ്ടങ്ങളാണ് ഉണ്ടായത്; ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

യൂത്ത് ലീഗ് സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്‌ത രീതി അപലപനീയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് പി കെ ഫിറോസിന്റെ അറസ്റ്റില്‍ പ്രകടമാകുന്നത്. സാധാരണ സമരങ്ങളില്‍ മാത്രം കാണുന്ന നാശനഷ്ടങ്ങളാണ് ഉണ്ടായത്. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധികാരത്തിന്റെ വമ്ബ് കാണിച്ച്‌ ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം Read More …

ശബരിമലയില്‍ കാണിക്ക എണ്ണി തളര്‍ന്ന് ജീവനക്കാര്‍; നെട്ടോട്ടമോടി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട:ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയമെണ്ണി തളര്‍ന്ന് ജീവനക്കാര്‍. അറുന്നൂറിലധികം ജീവനക്കാര്‍ തുടര്‍ച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. നോട്ടുകള്‍ എണ്ണി തീര്‍ന്നെങ്കിലും നാണയത്തിന്റെ മൂന്ന് കൂനകളില്‍ ഒന്ന് മാത്രമാണുള്ളത്. ഈ നിലയിലണെങ്കില്‍ എണ്ണിത്തീരാന്‍ രണ്ട് മാസമാണുള്ളത്. എണ്ണിത്തീരാതെ ജീവനക്കാര്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ ഇവര്‍ക്ക് അവധിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനിടെ Read More …

ഗര്‍ഭം തുടരുന്നതില്‍ അന്തിമതീരുമാനം സ്ത്രീയുടേത്: ബോംബെ ഹൈക്കോടതി

മുംബൈ: ഗര്‍ഭം തുടരണമോയെന്നതില്‍ തീരുമാനത്തിനുള്ള പൂര്‍ണാവകാശം സ്ത്രീയുടേതുമാത്രമാണെന്നു ബോംബെ ഹൈക്കോടതി. ഗര്‍ഭസ്ഥശിശുവിന് അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി വിവാഹിത നല്‍കിയ അപേക്ഷയിലാണ് ജസ്റ്റീസ് ഗൗതം പട്ടേലും ജസ്റ്റീസ് എസ്.ജി. ദിഗെയും അടങ്ങുന്ന ബെഞ്ചിന്‍റെ അനുകൂല വിധി. 32 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുവദിക്കുകയും ചെയ്തു. ശിശുവിന് ഗുരുതരപ്രശ്നങ്ങളുണ്ടെങ്കിലും ഗര്‍ഭകാലം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കരുതെന്ന മെഡിക്കല്‍ Read More …

നഴ്സുമാരുടെ മിനിമം വേതനം: സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനമടക്കമുള്ള ആനുകൂല്യങ്ങള്‍ നിശ്ചയിച്ച്‌ സര്‍ക്കാര്‍ 2018 ഏപ്രില്‍ 23നു പുറത്തിറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. നഴ്സുമാരുടെ സംഘടനകളുടെയും സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളുടെയും വാദങ്ങള്‍ കേട്ടു മൂന്നുമാസത്തിനകം സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കണമെന്നും കോടതി ഉത്തരവിട്ടു. മിനിമം വേതനം നിശ്ചയിച്ച്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യംചെയ്ത് യുണൈറ്റഡ് നഴ്സസ് Read More …

‌ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അര്‍ജന്റീനിയന്‍ യുവാക്കളും

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അര്‍ജന്റീനിയന്‍ എയര്‍ഫോഴ്‌സ് ആന്‍ഡ് ആര്‍മിയില്‍ നിന്നുള്ള യുവാക്കളുടെ സംഘവും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് അര്‍ജന്റീനയില്‍ നിന്നുള്ള പ്രതിനിധി സംഘം റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്നത്. അര്‍ജന്റീനിയന്‍ എയര്‍ഫോഴ്‌സ് ആന്‍ഡ് ആര്‍മിയില്‍ നിന്നുള്ള 12 യുവ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. പ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി, 2022 ജൂലൈയില്‍, ആറ് Read More …

ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

ഷാര്‍ജ: ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 24കാരനായ പാകിസ്താന്‍ യുവാവ് മുങ്ങിമരിച്ചു. ഞായറാഴ്ച രാത്രി അല്‍ മംസാര്‍ ബീച്ചില്‍ നീന്താന്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റിയിലെ തീരസുരക്ഷ പ്രവര്‍ത്തകര്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ സംഘം നടത്തിയ തിരച്ചിലിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. നിയുക്ത പ്രദേശങ്ങളില്‍ മാത്രം നീന്തല്‍ പരിശീലിക്കണമെന്ന് Read More …