കണ്ണന്റെ മുന്നില്‍ വയനാട് കളക്ടര്‍ എ. ഗീത ദമയന്തിയായി നിറഞ്ഞാടി

വയനാട് : നളചരിതം ഒന്നാം ദിവസത്തില്‍ ഹംസം ദമയന്തിയുടെ അടുത്ത് വന്ന് നളന്റെ വിശേഷങ്ങള്‍ പറയുന്നതായിരുന്നു രംഗം. ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കളിയില്‍ ദമയന്തിയുടെ എല്ലാ പദവും ഉള്‍പ്പെടുന്ന ഭാഗം കളക്ടര്‍ കളിവിളക്കിന് മുന്നില്‍ അവതരിപ്പിച്ചു. സഖിമാരെ നമുക്ക് എന്ന പദത്തോടെയാണ് തുടങ്ങിയത്.കളക്ടര്‍ ഗീതയുടെ രണ്ടാം അരങ്ങായിരുന്നു ഗുരുവായൂരിലേത്. വയനാട് വള്ളിയൂര്‍കാവില്‍ നടന്ന അരങ്ങേറ്റത്തില്‍ Read More …

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം ഇന്നു മുതല്‍ പൊതുദര്‍ശനത്തിന്; കബറടക്കം വ്യാഴാഴ്ച

അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം ഇന്നു മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്നു മുതല്‍ മൂന്നു ദിവസമാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെക്കുക.വത്തിക്കാന്‍ പ്രാദേശിക സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30 മുതല്‍ രാത്രി 11.30 വരെ) വിശ്വാസികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.  വിവിധ ലോകനേതാക്കളും Read More …

ഫലം കാണാതെ മോദിയുടെ തൊഴില്‍ മേളകള്‍

ന്യൂഡല്‍ഹി വിലക്കയറ്റത്തോടൊപ്പം തൊഴിലില്ലായ്മയും രൂക്ഷമാകുന്നത് രാജ്യത്ത് ജനജീവിതം ദുസ്സഹമാകുന്നതിന്റെ സൂചന. കോവിഡ് അടച്ചിടലിനെ തുടര്‍ന്ന് 2020 ഏപ്രിലില്‍ 23.5 ശതമാനം വരെയായി തൊഴിലില്ലായ്മ ഉയര്‍ന്നിരുന്നു. ഇത് ക്രമേണ താഴ്ന്ന് സെപ്തംബറില്‍ 6.4 ശതമാനംവരെ എത്തി. എന്നാല്‍, തുടര്‍ന്നുള്ള മാസങ്ങളില്‍ വീണ്ടും കുതിച്ചുയര്‍ന്നു. രൂക്ഷമായ തൊഴിലില്ലായ്മയെ തുടര്‍ന്ന് വിമര്‍ശങ്ങള്‍ ഉയര്‍ന്നതോടെ ഒഴിവുള്ള 10 ലക്ഷം സര്‍ക്കാര്‍ തസ്തികകള്‍ Read More …

ശബരിമല വിമാനത്താവളം‍: മണ്ണ് പരിശോധന റിപ്പോര്‍ട്ട് അനുകൂലം

എരുമേലി: ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലി, ശബരിമല വിമാനത്താവളം വീണ്ടും ചര്‍ച്ചാ കേന്ദ്രമാകുന്നു. മാസങ്ങള്‍ക്ക് മുമ്ബ് നടന്ന മണ്ണ് പരിശോധന റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് പദ്ധതിക്കായി ആവശ്യമുള്ള സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എരുമേലി – മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട എസ്റ്റേറ്റിലെ 2570 ഏക്കറും, ചെറുവള്ളി തോട്ടത്തിന് പുറത്ത് 307 ഏക്കറുമാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ Read More …

മക്കളുടെ പഠനം; പ്രവാസികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കുവൈത്ത് സിറ്റി: സാമ്ബത്തിക പിന്നാക്കാവസ്ഥയിലുള്ള പ്രവാസികളുടെയും നാട്ടില്‍ തിരിച്ചെത്തിയവരുടെയും മക്കളുടെ ഉപരിപഠനത്തിനായുള്ള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് ഇനിയും അപേക്ഷിക്കാം. അപേക്ഷിക്കാവുന്ന തീയതി ജനുവരി ഏഴു വരെ നീട്ടിയതായി നോര്‍ക്ക അറിയിച്ചു. 2022-23 അധ്യയനവര്‍ഷം പ്രഫഷനല്‍ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകള്‍ക്കു ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി Read More …

‘രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്‍്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി’; എതിര്‍പ്പില്ലെന്ന് നിതീഷ് കുമാര്‍

പ്രതിപക്ഷത്തിന്‍്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.പ്രതിപക്ഷത്തിന്‍്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാകുമെന്ന കമല്‍നാഥിന്‍്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നിതീഷ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോഡോ യാത്രയോടെ രാഹുല്‍ ആ സ്ഥാനത്തിന് യോഗ്യനായെന്നായിരുന്നു കമല്‍നാഥ് അവകാശപ്പെട്ടത്. അതിനിടെ പ്രതിപക്ഷ ഐക്യത്തിന് ഭാരത് ജോഡോ യാത്രയെ വേദിയാക്കാന്‍ Read More …

ഫാമിലെ കന്നുകാലികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയാള്‍ അറസ്റ്റില്‍

കൊല്ലം: ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലത്തിന് അടുത്ത് പോരേടം സ്വദേശി മണി ആണ് പിടിയിലായത്. ചടയമംഗലം പൊലീസാണ് ഇയാളെ പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ ചടയമംഗലത്തുള്ള ഫാമിലെ തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ടതോടെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് വിവര പുറത്തുവന്നത്. ഈ സമയം കന്നുകാലികളെ ഉപദ്രവിക്കുകയായിരുന്ന Read More …

സ്വര്‍ണവില കുറഞ്ഞു; 40,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 40,480 രൂപയായി ഉയര്‍ന്ന് ഡിസംബറിലെ ഏറ്റവും ഉയര്‍ന്നനിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വില താഴ്ന്നത്. ഡിസംബര്‍ ഒന്നിന് 39000 Read More …