അക്രമ സമരങ്ങള്‍ നടത്തിയിട്ടുള്ള സിപിഐഎമ്മിന് എന്തിന് അസഹിഷ്ണുത?’; പി കെ ഫിറോസിന്റെ അറസ്റ്റില്‍ പ്രതിപക്ഷനേതാവ്

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അറസ്റ്റ് പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അറസ്റ്റിന്റെ അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതണ്ട. അക്രമ സമരങ്ങള്‍ നടത്തിയിട്ടുള്ള സിപിഐഎമ്മിന് സമരം എന്ന് Read More …

ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ; ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള നീക്കം മുഖ്യമന്ത്രി തടയണമെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്‌ഐ അറിയിച്ചത്. സംസ്ഥാന കമ്മിറ്റിയുടേതാണ് ആഹ്വാനം. തിരുവനന്തപുരത്തു പൂജപ്പുരയില്‍ ഇന്നു വൈകിട്ടാണ് പ്രദര്‍ശനം. ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് കമ്മറ്റിയാണ് പ്രദര്‍ശനം ഒരുക്കുന്നത്. ഇതിനെതിരേ കേന്ദ്രമന്ത്രി Read More …

അമ്ബലപ്പുഴ അപകടം; അനുശോചനം അറിയിച്ച്‌ കെ സുരേന്ദ്രന്‍

തിരുവനന്തപുരം : ആലപ്പുഴ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ അനുശോചനം അറിയിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നാടിനും കുടുംബത്തിനും ആശ്രയമാവേണ്ട യുവാക്കളുടെ വേര്‍പാട് കേരളത്തെയാകെ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. മരണപ്പെട്ട യുവാക്കളുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ന് പുലര്‍ച്ചെ അമ്ബലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് യുവാക്കള്‍ മരണപ്പെട്ടിരുന്നു. കാറില്‍ Read More …

42,000 കടന്നു കുതിപ്പ്; സ്വര്‍ണ വില റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 42,000 കടന്നു കുതിക്കുന്നു. 280 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,160 രൂപ. ഗ്രാമിന് 35 രൂപ കൂടി 5270 ആയി. റെക്കോര്‍ഡ് നിരക്കാണിത്. ഇന്നലെ പവന്‍ വില 80 രൂപ ഉയര്‍ന്നിരുന്നു. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. Read More …

പാകിസ്ഥാനി കാമുകിയെ കടത്തിക്കൊണ്ടു വന്ന് ഒളിപ്പിച്ചു താമസിപ്പിച്ചു; യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

ബംഗലൂരു: പാകിസ്ഥാന്‍ സ്വദേശിനിയായ കാമുകിയെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്ന് ഒളിപ്പിച്ചു താമസിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 25 കാരനാണ് ബംഗലൂരുവില്‍ പിടിയിലായത്. പാകിസ്ഥാന്‍ സ്വദേശിനിയായ ഇഖ്ര ജീവാനി എന്ന 19 കാരിയെയാണ് ഇയാള്‍ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നത്. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇയാള്‍ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് Read More …

സ്നേഹസന്പന്നയും ബുദ്ധിശാലിയും വന്നാല്‍ വിവാഹമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: സ്നേഹസന്പന്നയും ബുദ്ധിശാലിയുമായ യുവതിയെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ ചെക്ക്‌ലിസ്റ്റ് ഇല്ലെന്നും കുഴപ്പത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. യോജിക്കുന്നയാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും. വിവാഹത്തിന്‍റെ കാര്യത്തില്‍ എന്‍റെ അളവുകോല്‍ വളരെ ഉയര്‍ന്നതാണ്. പ്രേമിച്ചു കെട്ടിയ എന്‍റെ മാതാപിതാക്കളുടെ വിവാഹം വളരെ മനോഹരമായിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ യൂട്യൂബര്‍ കാമിയ ജാനിയുമായുള്ള Read More …

വൈദ്യുതിത്തൂണിലിടിച്ച്‌ വാഹനം രണ്ടായി പിളര്‍ന്ന് 19കാരന്‍ മരിച്ചു

ഫുജൈറ: വൈദ്യുതിത്തൂണിലിടിച്ച കാര്‍ രണ്ടായി പിളര്‍ന്ന് രണ്ട് യാത്രക്കാര്‍ മരിച്ചു. പരിക്കേറ്റ ഡ്രൈവര്‍ ചികിത്സയിലാണ്. വൈകീട്ട് 7.30ന് ഫുജൈറയിലെ ദദ്നയിലാണ് സംഭവം. അമിതവേഗതയാണ് അപകട കാരണം. വാഹനം ഓടിക്കുമ്ബോള്‍ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നത് അപകടത്തിന് കാരണമാകുമെന്നും ഫുജൈറ പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ കേണല്‍ സാലിഹ് അല്‍ Read More …

വനിത ക്യാബിന്‍ ക്രൂവിനോട് വാക്കുതര്‍ക്കം, മോശം പെരുമാറ്റം; യാത്രക്കാരെ ഇറക്കിവിട്ടു

ന്യൂഡല്‍ഹി: വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ഡല്‍ഹി–ഹൈദരാബാദ് സ്‌പൈസ്‌ജെറ്റ് വിമാനത്തിലാണ് സംഭവം. പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പിക്കുകയായിരുന്നു.ഒരു യാത്രക്കാരന്‍ വനിത ക്യാബിന്‍ ക്രൂവിനോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും, മറ്റൊരു യാത്രക്കാരന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ എത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജീവനക്കാരിയുടെ ദേഹത്ത് യാത്രക്കാരന്‍ സ്പര്‍ശിച്ചതായും മറ്റു ജീവനക്കാര്‍ പരാതി നല്‍കി.ഡല്‍ഹിയില്‍നിന്ന് Read More …