ഇരുപത്തിയേഴുകാരിക്ക് 7.3 കിലോ ഭാരവും രണ്ടടി ഉയരവുമുള്ള കുഞ്ഞു പിറന്നു

ബ്രസീലില്‍ ഇരുപത്തിയേഴ് വയസുള്ള യുവതിക്ക് 7.3 കിലോ ഭാരവും രണ്ടടി ഉയരവുമുള്ള കുഞ്ഞു പിറന്നു. സിസേറിയനിലൂടെയാണ് കഌഡിയന്‍ സാന്റോസ് ഡോ സാന്റോസ് എന്ന യുവതിയുടെ അസാധാരണ വലിപ്പമുള്ള കുഞ്ഞിനെ പുറത്തെടുത്തത്.ആങ്കേഴ്‌സണ്‍ എന്ന് പേരിട്ട കുട്ടി ഇന്‍ക്യൂബേറ്ററിലാണ് കഴിയുന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ കഴിയുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആമസോണാസ് സംസ്ഥാനത്തെ ആശുപത്രിയില്‍ ജനുവരി 18നായിരുന്നു കുഞ്ഞിന്റെ Read More …

‘മികച്ച കളക്ടര്‍ക്ക് ലഭിച്ച അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്’; തുക കൈമാറി ദിവ്യ എസ് അയ്യര്‍

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ കളക്ടര്‍ക്ക് ലഭിച്ച അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് എസ് അയ്യര്‍. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യന്‍ എക്‌സ്പ്രസ്സ് എക്‌സലന്‍സ് ഇന്‍ ഗുഡ് ഗവര്‍ണന്‍സ് അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് ദിവ്യ എസ് Read More …

‘പപ്പു’വാക്കാന്‍ ബി.ജെ.പി ചെലവിട്ടത് ആയിരക്കണക്കിന് കോടി, ഇപ്പോള്‍ സത്യം തെളിഞ്ഞില്ലേ -രാഹുല്‍ ഗാന്ധി

ജമ്മു: തന്റെ പ്രതിച്ഛായ തകര്‍ക്കാനും ‘പപ്പു’ ആക്കി മാറ്റാനും ബി.ജെ.പിയും ആര്‍.എസ്.എസും ആയിരക്കണക്കിന് കോടി രൂപ ചെലവാക്കിയെങ്കിലും ഒടുവില്‍ സത്യം പുറത്തുവരുകതന്നെ ചെയ്തെന്ന് രാഹുല്‍ ഗാന്ധി. സമൂഹ മാധ്യമങ്ങളില്‍ ‘പപ്പു’വാക്കി മാറ്റുന്നതിന് ആസൂത്രിത നീക്കമാണ് നടത്തിയത്. പണം, അധികാരം, അഹങ്കാരം എന്നിവയല്ല; സത്യമാണ് ഈ രാജ്യത്ത് പ്രവര്‍ത്തിക്കുകയെന്ന പാഠം ബി.ജെ.പിയെ പഠിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. ചൊവ്വാഴ്ച Read More …

8 വയസുകാരന്റെ കാലില്‍ മുള്ള്, ശസ്ത്രക്രിയ നടത്തിയിട്ടും കണ്ടെത്തിയില്ല, ഒടുവില്‍ ഒന്നര സെന്റീമീറ്റര്‍ നീളമുള്ള മുള്ള് പിതാവ് പുറത്തെടുത്തു

വയനാട്: ശസ്ത്രക്രിയ നടത്തിയിട്ടും കണ്ടുകിട്ടാതിരുന്ന എട്ട് വയസുകാരന്റെ കാലില്‍ തറച്ചുകയറിയ മുള്ള് പിതാവ് പുറത്തെടുത്തു. വയനാട് അഞ്ചുകുന്ന് മങ്കാണി കോളനിയിലെ രാജന്‍-വിനീത ദമ്ബതികളുടെ മകന്‍ നിദ്വൈതിനാണ് ഈ ദുരവസ്ഥയുണ്ടായത്. കളിക്കുന്നതിനിടെ മുള്ള് തറച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നാം തീയതിയാണ് നിദ്വൈതിനെ മാന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അന്ന് മരുന്ന തന്ന് വിട്ടെങ്കിലും വേദന കുറയാതിരുന്നതിനെ Read More …

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; തിരുവനന്തപുരത്തും വയനാടും പാലക്കാടും ബിജെപി പ്രതിഷേധം, വന്‍ സംഘര്‍ഷം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരത്തും വയനാട്ടിലും പാലക്കാടും ബിജെപി പ്രതിഷേധം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പൂജപ്പുരയിലെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ ബിജെപിയുടെ പ്രതിഷേധം തുടരുകയാണ്. പ്രവര്‍ത്തകര്‍ ബാരിക്കേട് മറിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് Read More …

ജുബൈലില്‍ മലയാളി കൊല്ലപ്പെട്ട കേസ്; പ്രതിയുടെ മൊഴിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

ജുബൈല്‍: മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദലി (58) താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. ഹണി ട്രാപ്പില്‍പ്പെട്ടതിെന്‍റ മനോവിഷമത്തില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മുഹമ്മദലിക്ക് അബദ്ധവശാല്‍ കുത്തേല്‍ക്കുകയായിരുന്നു എന്നാണ് പ്രതി ചെന്നൈ സ്വദേശി മഹേഷ് (45) പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ജെംസ് കമ്ബനിയിലെ ജീവനക്കാരായ Read More …

നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയ പാക് യുവതിയും യു.പിക്കാരനായ യുവാവും അറസ്റ്റില്‍

കാഠ്മണ്ഡു : യു.പി സ്വദേശിയായ ചെറുപ്പക്കാരനെ വിവാഹം കഴിക്കാന്‍ പാക് യുവതി വ്യാജരേഖകള്‍ ഉണ്ടാക്കി ഇന്ത്യയിലെത്തി പിടിയിലായി. 19 കാരിയായ ഇഖ്ര ജീവനി എന്ന യുവതിയാണ് യു.പിയില്‍ നിന്നുള്ള മുലായം സിംഗ് യാദവ് എന്ന 26കാരനൊപ്പം പിടിയിലായത്. ഓണ്‍ലൈനിലൂടെ ഗെയിം കളിച്ചതിനെ തുടര്‍ന്നുണ്ടായ പരിചയമാണ് ഇന്ത്യയിലെത്താന്‍ കാരണമായത്. നേപ്പാളിലൂടെ എത്തി മാസങ്ങളായി ഇന്ത്യയില്‍ തങ്ങിയ യുവതിയെയും Read More …

പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നു പിടിച്ച പ്രതി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതിയെ പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപത്തെ വീട്ടില്‍ കയറി പ്രതി പെണ്‍കുട്ടിയെ കടന്നു പിടിച്ചത്. പഴനി തീര്‍ത്ഥാടകന്‍ ആണെന്നും ഭിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ വീട്ടിലെത്തിയത്. പെണ്‍കുട്ടി പണം നല്‍കിയപ്പോള്‍, ഭസ്മം Read More …