ഇടതുപക്ഷത്തിന് വേണ്ടിയാണ് കൂടുതലും പ്രവര്‍ത്തിച്ചത്; എല്‍ഡിഎഫോ യുഡിഎഫോ അഭയം നല്‍കിയാല്‍ സ്വീകരിക്കും;എന്‍ഡിഎ മടുത്തെന്നും സികെ ജാനു

വയനാട്: വീണ്ടും രാഷ്ട്രീയ നിലപാട് മാറ്റി ജനാധിപത്യ രാഷ്ട്രീയ സഭാ ചെയര്‍പേഴ്സണ്‍ സികെ ജാനു. വെള്ളാപ്പള്ളിക്ക് പിന്നാലെ എന്‍ഡിഎ വിടാന്‍ പോവുകയാണെന്നും സികെ ജാനു ഏറ്റവും ഒടുവിലായി നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അര്‍ഹിക്കുന്ന പരിഗണന എല്‍ഡിഎഫോ യുഡിഎഫോ നല്‍കിയില്ല. അതു കൊണ്ട് മാത്രമാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്. ഇടതു മുന്നണിയോ വലതു മുന്നണിയോ അര്‍ഹിക്കുന്ന പരിഗണന നല്‍കിയാല്‍ Read More …

നോട്ട്​ പിന്‍വലിക്കല്‍: തീരുമാനമെടുത്തത്​ ആര്‍.എസ്​.എസ്​-രാഹുല്‍ ഗാന്ധി

ബംഗളൂരു: ബി.ജെ.പി നേതൃത്വത്തെയും മോദി സര്‍ക്കാറിനെയും വീണ്ടും രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്​ അധ്യക്ഷന്‍​ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയാണ്​ സര്‍ക്കാറിനെ വിമര്‍ശിച്ച്‌​ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്​. നോട്ട്​ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്​ പിന്നില്‍ ആര്‍.ബി.​െഎ അല്ല ആര്‍.എസ്​.എസ്​ ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാറിനെ നിലവില്‍ നയിക്കുന്നത്​ ആര്‍.എസ്​.എസാണ്​. എല്ലാ മന്ത്രാലയങ്ങളിലും ആര്‍.എസ്​.എസിന്​ വേണ്ടപ്പെട്ടവരാണ്​ Read More …

കെ.എസ്.ആര്‍.ടി.സി വര്‍ക് ഷോപ്പില്‍ തീപിടിത്തം; രണ്ട് ബസുകള്‍ കത്തിനശിച്ചു

കോഴിക്കോട്: നടക്കാവിലെ സോണല്‍ വര്‍ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ ര‍ണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കത്തിനശിച്ചു. പൊളിച്ചുമാറ്റാനിരുന്ന രണ്ട് ബസുകളാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ 11.30നാണ് സംഭവമുണ്ടായത്. തൊട്ടടുത്തുള്ള മാലിന്യക്കൂമ്ബാരത്തില്‍ നിന്നാകാം തീ പടര്‍ന്ന് പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പുറത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളാണ് തീ കണ്ടത്. എന്നാല്‍ ഇവര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ബീച്ചില്‍ നിന്നുള്ള നാല് Read More …

നര്‍മദ യാത്രക്കു ശേഷം പക്കോഡ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല- ദിഗ്​വിജയ്​ സിങ്​

ജബാല്‍പൂര്‍: നര്‍മദ പരിക്രം യാത്രക്കു ശേഷം പക്കോഡ വിറ്റുനടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്​. ​തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. താനൊരു രാഷ്​ട്രീയ പ്രവര്‍ത്തകനാണ്​. നര്‍മദ യാത്രക്കു ശേഷം പക്കോഡ വില്‍ക്കാനൊന്നും തീരുമാനിച്ചിട്ടില്ലെന്നും ദിഗ്​വിജയ്​ സിങ്​ പറഞ്ഞു. തെരഞ്ഞെടുപ്പ്​ പ്രചരണത്തി​​െന്‍റ ഭാഗമായി കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി ദിഗ്​വിജയ്​ സിങ്ങി​​െന്‍റ നേതൃത്വത്തില്‍ Read More …

തപാലില്‍ വന്ന് കത്ത് വായിച്ച്‌ ട്രംപിന്‍റെ മരുമകള്‍ അബോധാവസ്ഥയിലായി

വാഷിങ്ടണ്‍: തപാലില്‍ ലഭിച്ച കത്ത് വായിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മരുമകള്‍ ആശുപത്രിയില്‍. പ്രസിഡന്‍റിന്‍റെ മകന്‍ ഡോണാള്‍ഡ് ട്രംപ് ജൂനിയറിന്‍റെ ഭാര്യയായ വനേസ ട്രംപിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലേക്ക് തപാലില്‍ വന്ന പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് വനേസക്ക് അസ്വസ്ഥതയുണ്ടായത്. പിതാവിന്‍റെ കടുത്ത വിമര്‍ശകനാണ് മകന്‍ ജൂനിയര്‍ ഡോണാള്‍ഡ് ട്രംപ്. തികച്ചും അപമാനകരമായ സംഭവമെന്നാണ് ജൂനിയര്‍ ട്രംപ് Read More …

കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറി ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറി ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. കോട്ടയം സ്വദേശി ജിബിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ Read More …

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കും

തിരുവനന്തപുരം:  സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കും. ബസ് ചാര്‍ജ് 10 ശതമാനം വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ടുപ്രകാരം മിനിമം ചാര്‍ജ് എട്ടു രൂപയാകും. കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും. അതേസമയം തുടര്‍ച്ചയായുള്ള ഡീസലിന്റെ വില വര്‍ധനവ് കാരണം മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. Read More …

‘നിങ്ങള്‍ വേണമെങ്കില്‍ തോല്‍പ്പിച്ചോളൂ, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണം’; വിടി ബല്‍റാം

കണ്ണൂര്‍ വീണ്ടും കണ്ണീരണിയുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളായ സിപിഐഎമ്മും ബിജെപിയുമാണെന്ന് വിടി ബല്‍റാം എംഎല്‍എ. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തോട് പ്രതികരിക്കുകയായിരുന്നു ബല്‍റാം. ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭീകരവാദികളേപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബിന്റെ കൊലപാതകം. ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നും വിടി ബല്‍റാം ആവശ്യപ്പെട്ടു. ‘കൊല്ലാം, Read More …