എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നത് തീരുമാനിക്കേണ്ടത് ജനങ്ങളാണ് ; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിലെ ധാര്‍മിക ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച്‌ ഇന്ന് തീരുമാനം വരാനിരിക്കെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

മാണിയെ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിനെയും കെ.എം.മാണിയേയും യുഡിഎഫില്‍ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മണ്ടത്തരമാണെന്നും ചെന്നിത്തല പറഞ്ഞു.

അഴിമതിക്കാരായ ജനപ്രതിനിധികളാണ് അഴിമതിക്ക് കാരണമാകുന്ന നയം തീരുമാനിക്കുന്നത്

തിരുവനന്തപുരം: സര്‍ക്കാറിന്‍റെ മദ്യനയത്തെ വിമര്‍ശിച്ച്‌ ഡി.ജി.പി ജേക്കബ് തോമസ്. അഴിമതിക്കാരായ ജനപ്രതിനിധികളാണ് അഴിമതിക്ക് കാരണമാകുന്ന നയം തീരുമാനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള മദ്യനിരോധന സമിതിയുടെ പുരസ്കാര ദാന വേദിയിലാണ് ജേക്കബ് തോമസ് സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്. തൊഴിലിന്‍റെ പേരില്‍ കള്ള് മദ്യമല്ലാതാവും. ആരെയും ഒടിക്കാനും വളക്കാനും മദ്യമാഫിയക്ക് ധൈര്യം ലഭിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും Read More …

ബിനോയിയും ശ്രീജിത്തും ബിസിനസ് എന്താണെന്ന് വെളിപ്പെടുത്തണം ഷിബു ബേബി ജോണ്‍

കൊല്ലം: ബിനോയ് കോടിയേരിയും ശ്രീജിത്തും ദുബായില്‍ എന്തു ബിസിനസാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. കേസ് ഇല്ല എന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ കോണ്‍സുലേറ്റാണോ അപേക്ഷ നല്‍കിയതെന്ന് വ്യക്തമാക്കണം. നിരപരാധിയായ ബിനോയ്‌ക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ് നടത്തുന്നതെങ്കില്‍ അത് ബ്ലാക്ക് മെയിലിങ്ങാണ്. ഇത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ തയാറാണോയെന്ന് വ്യക്തമാക്കണമെന്നും Read More …

കൊച്ചിയില്‍ ഫാക്ടിന്റെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നു

കൊച്ചി: കേന്ദ്രപൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ കൊച്ചി വില്ലിങ്ടണ്‍ ഐലന്‍ഡിലെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച. സമീപത്തുളള കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നു.

അനധികൃത സ്വത്ത് സമ്പാദനം; ടി.ഒ സൂരജിനെതിരെ വിജിലന്‍സ് കുറ്റപത്രം

മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ കുറ്റപത്രം. സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. സൂരജിനെതിരെ മൂവാറ്റുപുഴ കോടതിയിലാണ് വിജിലന്‍സ് കുറ്റപത്രം നല്‍കിയത്. നേരത്തെ, 2004 മുതല്‍ 2014 വരെയുള്ള കാലയളവിലെ സൂരജിന്റെ സമ്പാദ്യം വിജിലന്‍സ് പരിശോധിച്ചിരുന്നു. പരിശോധനയില്‍ 3.14 ശതമാനം അനധികൃത സമ്ബാദ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് Read More …

കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ സിപിഐഎമ്മിന് ഉണ്ടാവില്ലെന്ന് പിണറായി

കണ്ണൂര്‍: ബിജെപിയ്ക്ക് അഴിമതിയില്‍ സര്‍വ്വകാല റെക്കോര്‍ഡെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരയില്‍ കോണ്‍ഗ്രസിനെ ബിജെപി വിഴുങ്ങിയെന്നും ബിജെപി വിഘടന സംഘടനയുമായി കൈകോര്‍ക്കുന്നെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ആലോചിക്കുകയാണ്. ബിജെപിയെ പ്രതിരോധിക്കാന്‍ ശരിയായ ബദല്‍ നിലപാടുകള്‍ക്കേ സാധിക്കൂയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ സിപിഐഎമ്മിന് ഉണ്ടാക്കില്ല. യോജിക്കാവുന്നവരുമായി യോജിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. Read More …

ഫോണ്‍കെണി വിവാദം: വിധിപറയുന്നത് മാറ്റിവെച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍വിളിവിവാദകേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റി. . തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച് കേസില്‍ വിധി പറയുന്നത് തിരുവനന്തപുരം സിജെഎം കോടതി മാറ്റി. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.