കോഴിക്കോട് നിന്നും കാണാതായ രണ്ട് കുട്ടികളെ കണ്ണൂരില്‍ നിന്നും കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ചേളന്നൂരില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി. കണ്ണൂരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടികളെ ചേളന്നൂരില്‍ നിന്ന് കാണാതായത്.

മാലദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച്‌ ട്രംപും മോദിയും ചര്‍ച്ച നടത്തി

വാഷിങ്ടന്‍: മാലദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ ഇന്ത്യയും യുഎസും ആശങ്ക രേഖപ്പെടുത്തി. വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തി. ഈ വര്‍ഷം ആദ്യമായാണ് ഇരുവരും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തുന്നതെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും Read More …

അന്‍വര്‍ എംഎല്‍എയ്ക്കെതിരായ തട്ടിപ്പ് കേസ്; അന്വേഷണം മംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നു

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരായ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം മംഗളൂരുവിലേക്കും വ്യാപിപ്പിക്കുന്നത്. പ്രവാസി വ്യവസായി സലീം നല്‍കിയ പരാതിയിലാണ് അന്വേഷണം. മംഗളൂരുവിലുളള ക്രഷര്‍ യൂണിറ്റ് പരിശോധിച്ചു പരാതിയുടെ നിജസ്ഥിതി അറിയാനാണു മഞ്ചേരിയില്‍നിന്നുളള പൊലീസ് സംഘം പോകുന്നത്. ക്വാറിയുടെയും Read More …

ആന്‍റണി ഡൊമിനിക്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​

സത്യപ്രതിജ്​ഞ ചെയ്​തു. ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ആ​ക്​​ടി​ങ്​ ചീ​ഫ്​ ജ​സ്​​റ്റി​സാ​യ അ​ദ്ദേ​ഹ​ത്തെ ചീ​ഫ്​ ജ​സ്​​റ്റി​സാ​ക്കി നി​യ​മി​ച്ച്‌​ രാ​ഷ്​​ട്ര​പ​തി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചത്​ കഴ​ിഞ്ഞ ദിവസമാണ്​. 17 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഒ​രു മ​ല​യാ​ളി ജ​ഡ്​ജി കേ​ര​ള ഹൈ​കോ​ട​തി​യി​ല്‍ ചീ​ഫ് ജ​സ്​​റ്റി​സാ​കു​ന്ന​ത്. ഇ​തി​ന് മു​മ്ബ് 2001ല്‍ ​ജ​സ്​​റ്റി​സ് കെ.​കെ. ഉ​ഷ​യാ​ണ് കേ​ര​ള ഹൈ​കോ​ട​തി​യി​ല്‍ ചീ​ഫ് ജ​സ്​​റ്റി​സാ​യി​രു​ന്ന മ​ല​യാ​ളി. കോ​ട്ട​യം Read More …

ഉച്ചഭാഷിണി വഴി ബാങ്ക് വിളിക്കുന്നതിനെതിരെ ജാവേദ് അക്തര്‍

മുംബയ്: പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി വഴി ബാങ്ക് വിളിക്കുന്നതിനെതിരെ എതിര്‍പ്പുമായി പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തര്‍ രംഗത്ത്. ജനങ്ങള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന മേഖലകളില്‍ പള്ളികള്‍ ഉള്‍പ്പെടെയുള്ള ആരാധാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിലുള്ള വിയോജിപ്പാണ് ജാവേദ് അക്തര്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ജനവാസ പ്രദേശങ്ങളിലും പള്ളികളിലും ആരാധനാലയങ്ങളിലും ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ആഗ്രഹിക്കുന്ന സോനു നിഗം ഉള്‍പ്പെടെയുള്ള Read More …

കൊളീജിയത്തിന്റെ ശുപാര്‍ശ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ജുഡീഷ്യറിക്ക് മേലുള്ള കൈകടത്തല്‍;സുധീരന്‍

തിരുവനന്തപുരം : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജി ആക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നതാണെന്ന് വി.എം.സുധീരന്‍. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ അട്ടിമറിക്കാനുള്ള ഈ നീക്കം സ്വതന്ത്ര ജുഡീഷ്യറിക്ക് മേലുള്ള കൈകടത്തലാണെന്ന് സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ജുഡീഷ്യറിയിലും പിടിമുറുക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണിത്. ജനാധിപത്യ Read More …

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷത്തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി, ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷകളുടെ തീയതി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രഖ്യാപിച്ചു. 782 തസ്തികയിലേക്കായി നടക്കുന്ന പരീക്ഷ 2018 ജൂണ്‍ മൂന്നിന് നടക്കും. മാര്‍ച്ച്‌ ആറുവരെ www.upsc.gov.in എന്ന വെബ്സൈറ്റ് വഴി പരീക്ഷയ്ക്കായി അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈ വര്‍ഷം അവസാനമായിരിക്കും മെയിന്‍ പരീക്ഷ. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള Read More …

ജമ്മു-കശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം

ജമ്മു: ജമ്മു-കശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. പൂഞ്ച് ജില്ലയിലെ കെജി സെക്ടറില്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക്ക് സൈന്യം വെടിവെയ്പ് നടത്തിയിരിക്കുന്നത്. പാക്ക് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.