നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരായ വിമര്‍ശനം ഒഴിവാക്കി ഗവര്‍ണര്‍

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരായ വിമര്‍ശനം വായിക്കാതെ ഗവര്‍ണര്‍. ഫെഡറലിസത്തെ അട്ടിമറിച്ച് കേന്ദ്ര ഇടപെടല്‍ എന്ന പരാമര്‍ശം വായിക്കാതെ വിട്ടു. കേന്ദ്ര ഇടപെടല്‍ സംസ്ഥാനത്തെ അസ്വസ്ഥപ്പെടുത്തുന്നു എന്ന വരിയും ചില സംഘടനകള്‍ വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിച്ചുവെന്ന പരാമര്‍ശവും ഒഴിവാക്കിക്കൊണ്ടാണ് ഗവര്‍ണര്‍ പി.സദാശിവം പ്രസംഗം നടത്തിയത്.

ദിലീപിന്റേത് നടിയെ അപമാനിക്കാനുള്ള നീക്കം;ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് പ്രതിയായ ദിലീപിന് നല്‍കരുതെന്ന് പൊലീസ്. ദിലീപിന്റേത് നടിയെ അപമാനിക്കാനുള്ള നീക്കമാണെന്നും അതുകൊണ്ട് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കരുതെന്നുമാണ് പൊലീസിന്റെ ആവശ്യം. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നതെന്നും പൊലീസ് പറയുന്നു. പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് Read More …

പദ്മാവത്: രാജസ്ഥാനും മധ്യപ്രദേശും വീണ്ടും സുപ്രീംകോടതിയില്‍

ജൈപൂര്‍: പദ്മാവത് ചിത്രം വിലക്കാനാവില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചിട്ടും രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാറുകള്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്. വിലക്കാനാവില്ലെന്ന ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇരു സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചത്. ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സിനിമാട്രോഗ്രാഫ് ആക്ട് വഴി സര്‍ക്കാറിന് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കാനുള്ള നിയമമുണ്ടെന്നും ഇവര്‍ സുപ്രീംകോടതിയെ ബോധിപ്പിക്കും. നേരത്തെ നാല് സംസ്ഥാനങ്ങള്‍ പദ്മാവത് വിലക്കിയിരുന്നു. Read More …

യു പിയില്‍ വായ്പ തിരിച്ചടച്ചില്ലെന്നാരോപിച്ച് കര്‍ഷകനെ ട്രാക്ടര്‍ ദേഹത്ത് കയറ്റി കൊന്നു

സിതാപൂര്‍: ഉത്തര്‍പ്രദേശില്‍ വായ്പയെടുത്ത തുക തിരിച്ചടക്കാത്തതിന്റെ പേരില്‍ കര്‍ഷകനെ ട്രാക്ടര്‍ ദേഹത്ത് ഓടിച്ച് കയറ്റി കൊലപ്പെടുത്തി. കൃഷിയാവശ്യത്തിന് വേണ്ടി അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത ഉത്തര്‍പ്രദേശ് സീതാപൂര്‍ സ്വദേശി ഗ്യാന്‍ ചന്ദ്രയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പണം തിരിച്ചടക്കാത്തതിന്റെ പേരില്‍ ഗ്യാന്‍ ചന്ദ്രയുടെ ട്രാക്ടര്‍ ജപ്തി ചെയ്യാന്‍ എത്തിയ സംഘമാണ് ക്രൂരമായ കൊല നടത്തിയത്. സ്വകാര്യ ധനകാര്യ Read More …

പ്രധാനമന്ത്രിക്ക് അഹന്ത; 30 കത്തുകളില്‍ ഒന്നിനുപോലും മറുപടിയില്ലെന്ന് ഹസാരെ

മുംബൈ: നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാണെന്ന അഹന്തയാണെന്ന് അണ്ണാ ഹസാരെ. അത് കൊണ്ടാണ് താനയച്ച ഒരു കത്തിന് പോലും മറുപടി നല്‍കാത്തതെന്നും ഹസാരെ തുറന്നടിച്ചു. മഹാരാഷ്ട്രയിലെ സംഗ്‌ലി ജില്ലയില്‍ സംഘടിപ്പിച്ച ഒരു റാലിക്കിടെയുള്ള പ്രഭാഷണത്തിനിടെയായിരുന്നു അഴിമതി വിരുദ്ധ സമര നായകന്റെ പ്രതികരണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 30 ഓളം കത്തുകള്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു. Read More …

അടുത്ത ബഡ്ജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷ വേണ്ട: മോദി

ന്യൂഡല്‍ഹി: സാമ്ബത്തിക വര്‍ഷത്തെ ബഡ്ജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷ വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബഡ്ജറ്റില്‍ സൗജന്യവും ഔദാര്യങ്ങളും സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നത് ഒരു കെട്ടുകഥ മാത്രമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   എന്‍.ഡി.എ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ സാമ്ബത്തിക നയങ്ങളെയും പ്രധാനമന്ത്രി ശക്തമായി ന്യായീകരിച്ചു. Read More …

യുഎഇയില്‍ പ്രത്യേക മുന്നറിയിപ്പ്

ദുബായ്: യുഎഇയില്‍ പ്രത്യേക മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ തണുപ്പും പൊടിക്കാറ്റും ഉണ്ടാകും . വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. താപനില 15 ഡിഗ്രി സെല്‍ഷ്യസ് താഴ്ന്നു. പൊടിക്കാറ്റില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനങ്ങള്‍ വേഗം കുറച്ച് ഓടിക്കാനാണ് നിര്‍ദ്ദേശം. ചിലസ്ഥലങ്ങളില്‍ 10 മുതല്‍ 15 ഡിഗ്രി Read More …

പ്രതിപക്ഷ ബഹളത്തിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: ദേശീയ തലത്തില്‍ കേരളത്തിനെതിരെ വ്യാപകമായ കുപ്രചാരണം നടന്നുവെന്ന് ഗവര്‍ണര്‍ പി. സദാശിവം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്താന്‍ ശ്രമിച്ചു. ദേശീയതലത്തില്‍ മുന്നിട്ടു നില്‍ക്കുമ്‌ബോള്‍ വര്‍ഗീയ ശക്തികളുടെ ഇത്തരം കുപ്രചാരണങ്ങള്‍ അപലപനീയമാണ്. എന്നാല്‍ ഇവയെല്ലാം മറികടക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായ നയപ്രഖ്യാപന പ്രസംഗം Read More …