ഇടത്, വലത് വേര്‍തിരിവ് ബൗദ്ധികവഞ്ചന ;കവികള്‍ വിശാലമായി ചിന്തിക്കണമെന്ന് കണ്ണന്താനം

തിരുവനന്തപുരം : ഇടത്, വലത് എന്ന വേര്‍തിരിവ് ഇല്ലാതെ സാഹിത്യോല്‍സവങ്ങളില്‍ എല്ലാത്തരം ആശയങ്ങളും ചര്‍ച്ച ചെയ്യപ്പെടണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇത്തരം വേര്‍തിരിവുകള്‍ ബൗദ്ധികവഞ്ചനയാണന്നും സച്ചിദാനന്ദനെ പോലെയുള്ള എഴുത്തുകാര്‍ വിശാലമായി ചിന്തിക്കണമെന്നും കണ്ണന്താനം പറഞ്ഞു. കോഴിക്കോട്ടെ രാജ്യാന്തര സാഹിത്യോല്‍സവത്തില്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളെ പങ്കെടുപ്പിക്കരുതെന്ന സച്ചിദാനന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ബിജെപി നേതാക്കളെ ചര്‍ച്ചകളില്‍ Read More …

കേരളബാങ്ക് സഹകരണ മേഖലയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി, ആശങ്കകള്‍ പരിഹരിക്കണമെന്ന് ചെന്നിത്തല

കണ്ണൂര്‍: കേരളബാങ്ക് രൂപീകരിക്കുന്നതോടെ സംസ്ഥാനത്തെ സഹകരണബാങ്കിങ് മേഖല കൂടുതല്‍ ശക്തിപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് നിരോധന സമയത്ത് സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം, കേരളബാങ്ക് സംബന്ധിച്ച് ആശങ്കകള്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എട്ടാമത് സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സഹകരണ മേഖലയോട് ആരോഗ്യകരമായ Read More …

ഭൂമിതര്‍ക്ക വിവാദം ഒത്തുതീര്‍പ്പിലേക്ക്; സംയുക്ത ഇടയലേഖനം ഇന്ന് പുറത്തിറങ്ങും

കൊച്ചി : ഭൂമിതര്‍ക്ക വിവാദം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച സംയുക്ത ഇടയലേഖനം ഇന്ന് പുറത്തിറങ്ങും. നാളെ പള്ളികളില്‍ വായിക്കും. ബിഷപ്പ് സെബാസ്റ്റിയന്‍ എടയന്ത്രത്തിനെ എറണാകുളം അങ്കമാലി അതിരൂപതയുടെഅഡ്മിനിസ്‌ട്രേറ്ററാക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉടന്‍ പുറത്തിറങ്ങും. കൂരിയയുടെ പൂര്‍ണ ചുമതല എടയന്ത്രത്തിനാണ്. അതിരൂപതയുടെ സ്ഥാപനങ്ങളില്‍ നിന്ന് പണം കടം വാങ്ങി കടം വീട്ടാനാണ് എടയന്ത്രത്തിന്റെ തീരുമാന . Read More …

ബിഗ് ബി അമിതാഭ് ബച്ചന്‍ ആശുപത്രിയില്‍

മുംബൈ: ഇന്ത്യന്‍ സിനിമയിലെ താരരാജാവ് അമിത്ഭ് ബച്ചനെ ഇന്നലെ വൈകിട്ടോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലം ലീലാവതി ആശുപത്രിയിലാണ് ബിഗ് ബിയെ പ്രവേശിപ്പിച്ചത്. എന്നാല്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും ബച്ചന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബച്ചന്‍ ആശുപത്രി വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മകന്‍ അഭിഷേക് ബച്ചനൊപ്പമാണ് അമിതാഭ് ആശുപത്രിയിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഫോണ്‍ കെണി വിവാദത്തില്‍ യാഥാര്‍ത്ഥ ഇര താനെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

കൊച്ചി : ഫോണ്‍ കെണി വിവാദത്തില്‍ യാഥാര്‍ത്ഥ ഇര താനെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വീണ്ടും മന്ത്രിയായതില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ലന്നും ശശീന്ദ്രന്‍ പ്രതികരിച്ചു. കേസിന് പിന്നില്‍ തോമസ് ചാണ്ടിയാണോയെന്നതിന് തെളിവ് ലഭിച്ചിട്ടില്ലന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

വിമാനത്താവളത്തിലെ ശുചിമുറിയില്‍ യുവതിക്കു സുഖപ്രസവം

ദുബായ് : ദുബായ് വിമാനത്താവളത്തിലെ ശുചിമുറിയില്‍ യുവതിക്കു സുഖപ്രസവം. വിമാനത്താവള ശുചീകരണ ജോലിയുടെ ചുമതലയുള്ള കമ്ബനിയിലെ ജീവനക്കാരിയാണു പ്രസവിച്ചത്. യുവതി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതു ശ്രദ്ധിച്ച ശുചീകരണ ജീവനക്കാരി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ വനിതാ പൊലീസ് സഹായത്തിനെത്തി. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്ക് എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ദുബായ് പൊലീസിലെ വിമാനത്താവള സുരക്ഷാവിഭാഗം മേധാവി ബ്രിഗേഡിയര്‍ Read More …

പാറ്റൂര്‍ കേസ് റദ്ദാക്കി; ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കി

വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ എന്നിവരടക്കം അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ എഫ് ഐ ആര്‍ അടക്കം കോടതി റദ്ദാക്കി. പാറ്റൂര്‍ കേസിലെ വിജിലന്‍സ് അന്വേഷണവും കോടതി റദ്ദാക്കി. Read More …

കെഎസ്ഇബി പെന്‍ഷന്‍ പ്രതിസന്ധി; ആശങ്ക വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ഇബി പെന്‍ഷന്‍ പ്രതിസന്ധിയില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വൈദ്യുതമന്ത്രി എം എം മണി. കോടിക്കണക്കിന് രൂപയുടെ ആസ്തി കെഎസ്ഇബിക്കുണ്ടെന്നും, കെഎസ്ആര്‍ടിസി പോലെയല്ല കെഎസ്ഇബി എന്നും എം എം മണി ചൂണ്ടിക്കാട്ടി. നേരത്തെ, വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ളയാണ് കത്തിലൂടെയാണ് അറിയിച്ചിരുന്നു. ഇതോടെ കെഎസ്ഇബി പെന്‍ഷന്‍ വിതരണവും അവതാളത്തിലായെന്ന് കത്തിലൂടെ Read More …