ഭൂമി ഇടപാട്: സിറോ മലബാര്‍ സഭ വൈദിക സമ്മേളനം നാളെ

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിവാദമായിരിക്കെ നാളെ വൈദിക സമ്മേളനം ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആര്‍ച്ച് ബിഷപ്പ് ഹൗസിലാണ് യോഗം. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗത്തില്‍ പങ്കെടുക്കും. സഭയിലെ തിരഞ്ഞെടുക്കപ്പെട്ട 60 വൈദികരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ഇതോടൊപ്പം മാര്‍പ്പാപ്പയ്ക്കുള്ള വൈദികരുടെ പരാതിയും നാളെ Read More …

ഐഎംഎ പ്ലാന്റ്: കൂടുതല്‍ പരിശോധന വേണമെന്ന് വനം മന്ത്രി

തിരുവനന്തപുരം: പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് സംബന്ധിച്ചു കൂടുതല്‍ പരിശോധന വേണമെന്ന് വനം മന്ത്രി കെ. രാജു. അന്തിമ അനുമതി പരിസ്ഥിതി വകുപ്പിന്റേതാണെന്നും പ്ലാന്റ് നിര്‍മിക്കാന്‍ ഒരുങ്ങുന്ന സ്ഥലം വനം വകുപ്പിന്റേതല്ലെന്നും മന്ത്രി പറഞ്ഞു. പ്ലാന്റിനു പിന്തുണയുമായി നേരത്തെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ രംഗത്തെത്തിയിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും Read More …

സമുദായങ്ങള്‍ക്കിടയില്‍ ബി ജെ പി സ്പര്‍ധ വളര്‍ത്തുന്നെന്ന് രാഹുല്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സാമുദായിക കലാപത്തില്‍ സംഘപരിവാറിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയത്. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനാണ് സംഘപരിവാറും ബി.ജെ.പിയും ശ്രമിക്കുന്നതെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ദളിതര്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയേണ്ടവരാണ് എന്ന ഫാസിസ്റ്റ് വീക്ഷണമാണ് പരിവാറിനും ബി.ജെ.പിക്കും ഉള്ളത്. മധ്യപ്രദേശിലെ ഉന പ്രക്ഷോഭം, രോഹിത് വെമുലയുടെ ആത്മഹത്യയെ Read More …

എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ എ.എസ്.ഐ തൂങ്ങിമരിച്ചു

കൊച്ചി: എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ എ.എസ്.ഐ തൂങ്ങിമരിച്ചു. കടവന്ത്ര സ്റ്റേഷനിലെ എ.എസ്.ഐ പി.എം തോമസിനെയാണ് (53) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.   ഇന്ന് പുലര്‍ച്ചെ മൂന്നിന് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് തോമസിനെ തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന്, വിവരം എസ്.ഐ ഉള്‍പ്പടെയുള്ള ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍, എ.സി.പി, Read More …

കാലിത്തീറ്റകേസില്‍ ശിക്ഷാവിധി നാളെ

കാലിത്തീറ്റകുംഭകോണം ലാലുവിന്റെ കേസില്‍ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി. ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ 16 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കാലിത്തിറ്റ കുംഭകോണക്കേസില്‍ ശിക്ഷ നാളെയുണ്ടാകും. റാഞ്ചി കോടതി അഭിഭാഷകന്‍ മരിച്ചതിനെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിധിയും മാറ്റിയത്. റാഞ്ചി സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ലാലുപ്രസാദ് യാദവിനും കൂട്ടാളികള്‍ക്കുമുള്ള ശിക്ഷ ഇന്നുണ്ടാകുമെന്നായിരുന്നു കോടതി Read More …

ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുത് : ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ താല്‍പര്യം അനുസരിച്ച് പ്രവര്‍ത്തിക്കണം. പരന്പരാഗതമായ ആചാരങ്ങള്‍ക്ക് ഒരു തടസ്സവും ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയുടെ പേര് മാറ്റം സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ സമഗ്ര വികസനത്തിന് കേന്ദ്രം 500 കോടി രൂപ അനുവദിക്കണമെന്നും ഇതിനായി കൂടുല്‍ വനഭൂമി വിട്ടുകിട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. Read More …

ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം:  ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ ബന്ദിനിടെയാണ് രോഗിക്ക് ചികിത്സ നിഷേധിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗിയെ പരിശോധിക്കുന്ന ഡോക്ടറെ നിര്‍ബന്ധിച്ച് സമരത്തിനിറക്കുകയായിരുന്നു. പനിപിടിച്ച് അവശയായ രോഗി കരഞ്ഞുപറഞ്ഞിട്ടും ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ കൂട്ടാക്കിയില്ല. Read More …

മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത്: വിവാദം ഒത്തുതീര്‍ന്നതായി സമസ്ത

മലപ്പുറം: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത് സംബന്ധിച്ച്  റഷീദലി ശിഹാബ് തങ്ങളും  മുനവ്വറലി ശിഹാബ് തങ്ങളുമായി ചര്‍ച്ച ചെയ്തതായി സമസ്ത. ചര്‍ച്ചയില്‍  സമസ്തയുടെ ആശയാദര്‍ശങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവരും അതിന്‌വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുമാണെന്നും തങ്ങളുടെ പിതാക്കളും, പിതാമഹന്‍മാരും.     നടന്ന് വന്ന വഴിയില്‍ നിന്ന് ഞങ്ങള്‍ക്ക് യാതൊരു വ്യതിയാനവും ഉണ്ടാവുകയില്ലെന്നും അവര്‍ വ്യക്തമാക്കി. പാണക്കാട് കുടുംബത്തോട് Read More …