ആര്‍.കെ നഗര്‍ : ദിനകരന് 40,707 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വന്‍ വിജയം
ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി.ദിനകരന്‍ 40,707 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജയലളിതയ്ക്ക് കഴിഞ്ഞ തവണ ലഭിച്ച 39,545 വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടന്ന് കൊണ്ടാണ് ദിനകരന്‍ വിജയം സ്വന്തമാക്കിയത്. അതേസമയം, അണ്ണാ ഡി.എം.കെ ഏജന്റുമാര്‍ ദിനകരന്റെ ഏജന്റുമാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ അല്പനേരം നിറുത്തിവച്ചു. Read More …
