സീസണിലെ തിരിച്ചടി, കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് രാജിവച്ചു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് പിന്നാലെ ടീമിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്.സിക്കെതിരെ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ കോച്ച് റെനി മ്യൂളന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മ്യൂളന്‍സ്റ്റീന്‍ വ്യക്തമാക്കിയത്.

ആദ്യപ്രസവത്തിന് 6,000 രൂപ; ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’

ന്യൂഡല്‍ഹി: രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ‘മറ്റേര്‍ണിറ്റി ബെനിഫിറ്റ്’ പദ്ധതി ഫെബ്രുവരിയില്‍ നടപ്പാകുമെന്നാണ് വിവരം. സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം നല്‍കുന്നതാണ് ഈ പദ്ധതി. നിലവില്‍ 53 ജില്ലകളില്‍ പൈലറ്റ് പ്രൊജക്റ്റായി നടപ്പാക്കുന്ന ഈ പദ്ധതി ഫെബ്രുവരിയില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് Read More …

ശബരിമലയിലെ ക്ഷേത്രത്തിന്റെ പേര് മാറുന്നു

പത്തനംതിട്ട: ശബരിമലയിലെ ക്ഷേത്രത്തിന്റെ പേര് വീണ്ടും ശ്രീ ധര്‍മ്മശാസ്ത്രാ ക്ഷേത്രം എന്നാക്കി മാറ്റാന്‍ നീക്കം. ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്ന പേര് മാറ്റാനാണ് ബോര്‍ഡ് നീക്കം. കഴിഞ്ഞ ദേവസ്വം ബോര്‍ഡാണ് ശബരിമലയിലെ ക്ഷേത്രത്തിനു അയ്യപ്പസ്വാമി ക്ഷേത്രം എന്നു പേര് നല്‍കിയതായി വിജ്ഞാപനം ഇറക്കിയത്. ഇതു റദ്ദാക്കാനായി ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇതിനുള്ള തീരുമാനം അടുത്ത യോഗത്തില്‍ Read More …

ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിപിഎം നേതാവിനെതിരെ കേസ്

കോഴിക്കോട്: ബുദ്ധിമാന്ദ്യമുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ സിപിഎം നേതാവിനെതിരെ കേസ്. കീഴരയൂര്‍ പഞ്ചായത്തംഗമായ ബിനീഷിനെതിരെ പോസ്‌കോ നിയമപ്രകാരമാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തിരിക്കുന്നത്. അയല്‍വാസിയായ കുട്ടിയെയാണ് ബിനീഷ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

മുനവ്വറലി ശിഹാബ് തങ്ങളെ ആദരിച്ചു

മലപ്പുറം : വോയ്്‌സ് ഓഫ് കബീര്‍ ബാഖവി വാട്‌സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ അല്‍ ഹാഷിള് കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവിയുടെ ന്യൂഇയര്‍ പ്രഭാഷണ പരിപാടിയില്‍ കുവൈറ്റില്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി അര്‍ജുനിന്റെ കുടുംബത്തിനായി മാതൃകാപരമായ ചാരിറ്റി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് വോയ്‌സ് ഓഫ് Read More …

ഒമാന്‍ സൗജന്യ വിമാന സര്‍വീസിനു അവസരം നല്‍കുന്നു കാരണം ഇതാണ്

കുവൈത്ത്: സൗജന്യ വിമാന സര്‍വീസുമായി ഒമാന്‍. കാണികളെ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ഒമാന്‍ ഇത്തരം സൗജന്യം നല്‍കുന്നത്. എട്ട് വിമാന സര്‍വീസുകളാണ് ഇതിനായി ഒമാന്‍ ക്രമീകരിച്ചരിക്കുന്നത്. ഇന്നത്തെ ബഹ്‌റൈന്‍ഒമാന്‍ സെമിഫൈനല്‍ കാണുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കൈവരുന്നത്. കുവൈത്തിലേക്കാണ് വിമാന സര്‍വീസ്. സാധാരണ നടത്തുന്ന വിമാന സര്‍വീസുകള്‍ക്കു പുറമെ Read More …

പട്ടാപകല്‍വീട്ടമ്മയെ കൂട്ടബലാല്‍ സംഘം ചെയ്ത മൂന്ന് അംഗ സംഘം പിടിയില്‍

മാരായമുട്ടം സ്വദേശികളായ അരുണ്‍ 21 ,വിപിന്‍ 19, വിണ്ടീഷ് 19 ഇവരെയാണ് മാരായമുട്ടം എസ് ഐ യുടെ നേതൃത്വത്തില്‍ പിടികൂടിയത് കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പതമായ സംഭവം നടന്നത്. മാരാമുട്ടം സ്വദേശിനിയായ സ്ത്രീ ജോലി കഴിഞ്ഞ് വൈകുന്നേരം 5 മണിയോടെ വീട്ടിലേക്ക് മടങ്ങവെ ഇവര്‍ മൂന്നംഗ സംഘം സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പതിയിരുന്ന് പിടികൂകയും Read More …

പൊലീസിന് എട്ടിന്റെ പണി കൊടുത്ത് കള്ളന്‍; ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് !

സംസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് 4772 രൂപ. സിബിഐയിലേക്കു ഡെപ്യൂട്ടേഷനില്‍ പോയ മുന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി രാജ്പാല്‍ മീണയുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെറിയ തുകയാണു നഷ്ടപ്പെട്ടതെങ്കിലും മീണ പരാതി നല്‍കിയതോടെ കാര്യം ഗൗരവമാകുകയായിരുന്നു. സെപ്തംബര്‍ 21നാണ് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ മീണയ്ക്ക് 4722 രൂപ Read More …