സമുദ്രാന്തര നിരീക്ഷണ സംവിധാനമൊരുക്കി ചൈന

ബീജിംഗ്: അന്തര്‍വാഹിനികള്‍ക്ക് സുരക്ഷ ശക്തമാക്കി സമുദ്രാന്തര നിരീക്ഷണ സംവിധാനവുമായി ചൈന. മാരിടൈം സില്‍ക്ക് പാതയില്‍ ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് സംരക്ഷിക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് നിരീക്ഷണ സംവിധാനത്തിന്റെ പ്രവര്‍ത്തനം. സമുദ്രജലത്തിന്റെ താപനില, ലവണത്വം എന്നീ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ നിരീക്ഷണ ശൃംഖല പ്രവര്‍ത്തിക്കുന്നത്. മറ്റുകപ്പലുകളുടെ ഗതിനിര്‍ണയവും സ്ഥാന നിര്‍ണയവും എളുപ്പമാക്കാന്‍ ഇതിലൂടെ സാധ്യമാകും.   സമുദ്രമേഖലകളില്‍ അമേരിക്കയുടെ അധികാരത്തെ Read More …

മുത്തലാഖ് ബില്‍ നാളെ അവതരിപ്പിക്കും

ന്യൂഡല്‍ഹി: മുത്തലാഖിലൂടെ വിവാഹമോചനം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് കന്ദ്ര സര്‍ക്കാര്‍ നാളത്തേക്ക് മാറ്റി.     ലോക്‌സഭ പാസാക്കിയ ബില്‍ ഇന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ അവതരിപ്പിക്കാനിരുന്നതാണ്.

രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രകാശ് രാജ്

ബംഗളൂരു: രാജ്യത്ത് വര്‍ഗീയരാഷ്ട്രീയം പിടിമുറുക്കുകയാണെന്നും ഭൂരിപക്ഷരാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ട കാലമാണിതെന്നും നടന്‍ പ്രകാശ്രാജ് പറഞ്ഞു. വെല്ലുവിളികള്‍ ശക്തമാകുന്നതിനാല്‍ താനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പ്രകശ് രാജ് പറഞ്ഞു.   സൂപ്പര്‍താരം രജനീകാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശന സൂചന. ബംഗളൂരു പ്രസ് ക്‌ളബ് നല്‍കിയ പേഴ്‌സണ്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു Read More …

ബിജെപിക്ക് നേതാക്കളെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി: കോടിയേരി

കോട്ടയം: കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയും കോണ്‍ഗ്രസും സിപിഐഎമ്മിന് ഒരു പോലെ ശത്രുക്കളാണെന്നും മുഖ്യശത്രു ബിജെപിയാണെന്നും കോടിയേരി പറഞ്ഞു. ബിജെപിക്ക് നേതാക്കന്‍മാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപ്പതിച്ചിരിക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. സിപിഐഎം കോട്ടയം ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നയങ്ങളുടെ കാര്യത്തില്‍ ബിജെപിയും Read More …

മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലെ പ്രശ്‌നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ബില്‍ സംബന്ധിച്ച പ്രശ്‌നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസും എസ്പിയും ആവശ്യപ്പെട്ടു.   മെഡിക്കല്‍ ബില്‍ ആരോഗ്യ മേഖലയില്‍ കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. ബില്‍ ഗുണമേ ഉണ്ടാക്കുവെന്നും അദ്ദേഹം പറഞ്ഞു. ഐഎംഎയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നുവെന്നും നഡ്ഡ Read More …

പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ഇപ്പോഴും പ്രവര്‍ത്തനാനുമതിയില്ല;മലിനീകരണനിയന്ത്രണ ബോര്‍ഡ്

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ഇപ്പോഴും പ്രവര്‍ത്തനാനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈസന്‍സ് നല്‍കിയിട്ടില്ല. വാട്ടര്‍ തീം പാര്‍ക്കില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചത് ഹൈക്കോടതിയാണ്.

മിനിമം ബാലന്‍സിന്റെ പേരില്‍ എസ്ബിഐ ശേഖരിച്ചത് 1771 കോടി രൂപ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകളില്‍ നിന്ന് 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ശേഖരിച്ചത് 1771 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. എസ്ബിഐയാണ് മിനിമം ബാലന്‍സ് ഇനത്തില്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കൊള്ള നടത്തിയത്. 2017 ജൂലൈസെപ്റ്റംബര്‍ കാലയളവില്‍ ബാങ്കിന്റെ ആകെ Read More …

ജെഡിയു മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ജെഡിയു മുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. യുഡിഎഫ് മുന്നണി വിടില്ലെന്ന് ചര്‍ച്ചയില്‍ ജെഡിയു നേതാക്കള്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. മുന്നണിമാറ്റം സംബന്ധിച്ച് ജെഡിയുവിന്റെ അന്തിമ തീരുമാനം ജനുവരി 12ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭാ എംപി സ്ഥാനം വീരേന്ദ്രകുമാര്‍ രാജിവെച്ച Read More …