മുജാഹിദ് സമ്മേളനം റശീദലി തങ്ങളോട് ഇ കെ സുന്നി നേതൃത്വം വിശദീകരണം തേടും

മലപ്പുറം:  മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങളോട് വിശദീകരണം തേടാന്‍ ഇ കെ നേതൃത്വം തീരുമാനിച്ചു.  വിഷയം ഗൗരവമുളളതെന്ന് സമസ്ത  അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ചേളാരിയില്‍ നടന്ന സമസ്തയുടെ  യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനിച്ചത്. മലപ്പുറം കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ Read More …

പി.ജി. ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഒത്തുതീര്‍ന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നത്. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പിജി പഠനത്തിനു ശേഷം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ കഴിയുന്ന തരത്തില്‍ തസ്തികകള്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു. സര്‍വീസില്‍ Read More …

അമ്മക്കൊപ്പം പുതുവർഷം ആഘോഷിച്ച് രാഹുൽ

ഈ പുതുവർഷം രാഹുലിനും കോൺഗ്രസിനും പ്രധാനപ്പെട്ടതാണ്.രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായ ശേഷം വരുന്ന ആദ്യ പുതുവർഷം,ഗുജറാത്തിൽ രണ്ടര പതിറ്റാണ്ടിനു ശേഷം കോൺഗ്രസ് മികച്ച പോരാട്ടം നടത്തിയതിനു ശേഷമുളള ആദ്യ പുതുവർഷം.   കോൺഗ്രസ് അധ്യക്ഷനായ ശേഷം രാഹുൽ പുതുവർഷം ആഘോഷിച്ചത് ഗോവയിലാണ്.അമ്മ സോണിയ ഗാന്ധി ഒരാ‍ഴ്ചയായി ഗോവയിലെ ബീച്ച് റിസോർട്ടിലുണ്ട്.അമ്മയെ കാണാനാണ് രപുതുവത്സര രാവിൽ മകൻ Read More …

പുതുവര്‍ഷപ്പുലരിയില്‍ വയോധികന്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ട: പുതുവര്‍ഷപ്പുലരിയില്‍ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ആസ്ഥാനത്തെ മിനി സിവില്‍സ്റ്റേഷന്റെയും പോലീസ് സ്റ്റേഷന്റെയും പിറകിലെ കട വരാന്തയില്‍ കിടന്നുറങ്ങിയ ആളാണ് മരിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. അറുപത് വയസ് പ്രായം തോന്നിക്കും. പാറക്കഷണം കൊണ്ട് തലക്കടിയേറ്റാണ് മരണം സംഭവിച്ചിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധനുമെത്തി പരിശോധന നടത്തി.

കാന്തപുരത്തിന് പൂര്‍വവിദ്യാര്‍ഥികള്‍ നല്‍കിയത് ഒരു കോടി രൂപ..!!

കോഴിക്കോട്: മര്‍കസിലൂടെ തങ്ങള്‍ക്ക് ജ്ഞാനവെളിച്ചം തുറന്ന് തന്ന പ്രിയപ്പെട്ട ഗുരുവിന് ഒരു കോടി രൂപയുടെ ഉപഹാരവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ബാക് ടു മര്‍കസ് ചടങ്ങിലാണ് മര്‍കസ് സ്ഥാപകന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്ക് അവാര്‍ഡ് തുക കൈമാറിയത്. കേവലമായ അറിവിനപ്പുറം മാനുഷിക ബോധവും ധാര്‍മ്മികതയും വിദ്യാര്‍ത്ഥി ഹൃദയങ്ങളില്‍ സന്നിവേശിപ്പിച്ച് Read More …

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 22 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗ തീരുമാനം. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസിലെ സുപ്രധാനമായ പല രേഖകളും, മൊഴികളും പൊലീസ് തന്നിട്ടില്ല, പൊലീസിന്റെ നടപടി ബോധപൂര്‍വ്വമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

അരികുവല്‍കരിക്കുക എന്നതാണ് മുത്തലാഖ് ബില്ലിന്റെ ലക്ഷ്യം കുഞ്ഞാലിക്കുട്ടി

മലപ്പുറം: സാമൂഹികപരിഷ്‌കരണം എന്ന നിലയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച മുത്തലാഖ് ബില്ലിന്റെ ലക്ഷ്യം ഒരു വിഭാഗത്തെ അരികുവല്‍കരിക്കുക എന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുമായി ചര്‍ച്ച ചെയ്യുന്നതിന് പകരം ഒറ്റപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം മുസ്‌ലിംകളുടെ സൃഷ്ടിയാണെന്ന് Read More …