മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തി രാജ്യശ്രദ്ധ ആകര്‍ഷിച്ച ഇസ്രത് ജഹാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ ലോക്കെറ്റ് ചാറ്റര്‍ജി ഇസ്രത് ജഹാനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇസ്രത് ജഹാന് ജോലി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ലോകെറ്റ് Read More …

പുതുവര്‍ഷത്തലേന്ന് നാണംകെട്ട് ബ്ലാസ്റ്റേഴ്‌സ് (1-3)

കൊച്ചി: പുതുവര്‍ഷാഘോഷത്തിന് വെടിമരുന്നുമായെത്തിയ കൊച്ചിക്കാരെ കണ്ണീരിലാഴ്ത്തി സ്വന്തം മഞ്ഞപ്പടം. സ്വന്തം തട്ടകത്തില്‍, ആര്‍ത്തുവിളിച്ച സ്വന്തം ആരാധകരുടെ മുന്നില്‍ നാണംകെട്ട തോല്‍വിയാണ് പുതുവര്‍ഷത്തലേന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ഇഞ്ചുറി ടൈമില്‍ ഒരു മിനിറ്റില്‍ മൂന്ന് ഗോള്‍ വീണ മത്സരത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി Read More …

ഹജ്ജിനു തനിച്ച് പോകുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെയോ നേരിട്ട് രക്തബന്ധമുള്ള രക്ഷിതാവിന്റെയോ ഒപ്പമല്ലാതെ (മെഹ്‌റം) ഹജ്ജിനു പോകാന്‍ അപേക്ഷിച്ചിട്ടുള്ള മുസ്ലിം വനിതകളുടെ പേര് ഹജ്ജ് കമ്മറ്റി നടത്തുന്ന നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കുമെന്ന് ന്യൂനപക്ഷ കാര്യമന്ത്രാലയം അറിയിച്ചു. ഇക്കുറി 1300 വനിതകളാണ് പുരുഷന്മാരുടെ ഒപ്പമല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. പുതിയ ഹജ്ജ് നയ പ്രകാരം പുരുഷന്മാര്‍ ഒപ്പമില്ലാതെ, നാലുപേരടങ്ങുന്ന സംഘമായി സ്ത്രീകള്‍ക്ക് ഹജ്ജിന് Read More …

മുന്നറിയിപ്പ് വകവെയ്ക്കാതെ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തു; റഷീദലി തങ്ങള്‍ക്ക് സമസ്തയുടെ വിലക്ക്

കോഴിക്കോട്: മലപ്പുറം കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ക്ക് സമസ്തയുടെ യോഗത്തില്‍ വിലക്ക്. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത നേതൃത്വം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതു ലംഘിച്ചാണ് പാണക്കാട് റശീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത്. നാളെ മുക്കത്ത് നടത്താന്‍ തീരുമാനിച്ച Read More …

സൂക്ഷിക്കുക, ഇവര്‍ വ്യാജ സന്യാസിമാര്‍

അലഹാബാദ്: വ്യാജ സന്യാസിമാരുടെ രണ്ടാമത്തെ പട്ടികയും പുറത്തു വിട്ട് അഖില ഭാരതീയ അഖാരാ പരിഷത്ത്. ഡല്‍ഹിയിലെ വീരേന്ദ്ര ദേവ് ദീക്ഷിത്, ഉത്തര്‍പ്രദേശിലെ സച്ചിദാനന്ദ സരസ്വതി, അലഹാബാദിലെ ത്രികാല്‍ ഭവന്ത് എന്നിവരാണ് പുതിയ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന വ്യാജ സന്യാസിമാര്‍.   ഇതോടെ വ്യാജ സന്യാസിമാരുടെ പട്ടികയില്‍ മൊത്തം 17 പേരായി. കഴിഞ്ഞ സെപ്റ്റംബറിലാണ് വ്യാജ സന്യാസിമാരുടെ Read More …

പോള്‍ ആന്റണി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

പോള്‍ ആന്റണി കേരളാചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. ഓഖി ദുരിത ബാധിതര്‍ക്കുള്ള സഹായവും , പുനരധിവാസവും ആവും തന്റെ പ്രഥമ പരിഗണയെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി. എല്ലവരുടെയും സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ആണ് താന്‍ ശ്രമിക്കുക എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം

വര്‍ഷങ്ങളോളം മകളെ തടവിലാക്കി പീഡിപ്പിച്ചു; എട്ടു തവണ ഗര്‍ഭിണിയാക്കി പിന്നെ നടന്നത്

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 12 വര്‍ഷം ശിക്ഷ. ഭാര്യയെ വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം വെറും പതിനൊന്നു വയസ്സുമാത്രമുള്ള മകളെ ഇയാള്‍ തടവില്‍ പാര്‍പ്പിക്കുകയും പിന്നീട് 22 വര്‍ഷത്തോളം ലൈംഗിക ബന്ധത്തിന് അടിമയാക്കുകയായിരുന്നുവെന്നും കോടതി അറിയിച്ചു. അര്‍ജന്റീനയുടെ വടക്കന്‍ നഗരമായ സാന്റിയാഗോ ഡെല്‍ ഈസ്‌ട്രോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അര്‍ജന്റീനക്കാരനായ ഡോമിനോ ബുലാഷ്യോ എന്ന 57വയസുകാരനാണ് Read More …

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ നാലു ജവാന്‍മാര്‍ കൊല്ലപ്പെട്ടു , മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍:ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാലു ജവാന്‍മാര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അവന്തിപോറ സൈനിക പരിശീലന ക്യാംപിലേക്ക് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയുമായിരുന്നു. മറ്റ് സൈനിക ക്യാംപുകള്‍ക്ക് സമീപത്തും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഉന്നത സൈനികവൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സി.ആര്‍.പി.എഫിന്റെ 185 ബറ്റാലിയന്‍ Read More …