കാബൂളില്‍ ഇരട്ട സ്‌ഫോടനം; 40 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പള്ളിക്ക് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഒരു ചാവേര്‍ സ്‌ഫോടനവും പിന്നാലെ മറ്റ് രണ്ട് സ്‌ഫോടനങ്ങളും നടന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഒരു സ്‌ഫോടനം നടന്നത് പള്ളിക്ക് പുറത്തെ മാധ്യമ ഓഫീസിനെ ലക്ഷ്യമിട്ടായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച അഫ്ഗാന്‍ Read More …

ജോസഫ് പുലിക്കുന്നേലിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ക്രിസ്തു സന്ദേശത്തെ അതിന്‍റെ യഥാര്‍ത്ഥ മൂല്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തി സമൂഹത്തില്‍ പ്രചരിപ്പിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ സാമുദായിക പരിഷ്കരണത്തിനു വേണ്ടി ആത്മാര്‍ത്ഥമായി ഇടപെടുകയും ചെയ്ത വ്യക്തിയായിരുന്നു ജോസഫ് പുലിക്കുന്നേല്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സഭാ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം അനാചാരങ്ങള്‍ക്കെതിരെ വലിയ തോതില്‍ പ്രചാരണം നടത്തി. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ Read More …

വിദ്വേഷ ട്വീറ്റ്: അബൂദാബിയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അറസ്റ്റില്‍

അബൂദാബി: വര്‍ഗീയ വിദ്വേഷ പോസ്റ്റ് ട്വീറ്റ് ചെയ്ത പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അബൂദാബിയില്‍ അറസ്റ്റില്‍. യുഎ ഇയിലെ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്. രാജ്യത്ത് നാനാ ജാതി മതസ്ഥര്‍ താമസിക്കുന്നതിനാല്‍ സോഷ്യല്‍ മീഡിയ നിയമലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷയാണ് യു എ ഇയില്‍ നടപ്പിലാക്കുന്നത്. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന പോസ്റ്റുകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും Read More …

ഹിന്ദു പെണ്‍കുട്ടിയെ ഭര്‍തൃപിതാവും ബന്ധുവും കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി; ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കൊന്ന് പുഴയില്‍ തള്ളി

റാഞ്ചി:  ഹിന്ദു പെണ്‍കുട്ടിയെ ഭര്‍തൃപിതാവും ബന്ധുവും കൂട്ടലൈംഗീക പീഡനത്തിനിരയാക്കി. ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും പെണ്‍കുട്ടിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളി. മുസ്ലീം യുവാവിനെ ഭര്‍ത്താവായി സ്വീകരിച്ച പെണ്‍കുട്ടിക്കാണ് ദുര്‍ഗതി ഉണ്ടായത്. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. നവംബര്‍ 6ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് ഗര്‍ന പുഴയില്‍ നിന്നും Read More …

സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം

തിരുവനന്തപുരം:  എസ്.ബി.ടിയില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത് കുടിശികയായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിഷേധിക്കപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി.   എസ്.ബി.ഐ അധികൃതരുടെ യോഗം വിളിച്ച് ഈ പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ Read More …

മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; ബില്‍ രാഷ്ട്രീയപ്രേരിതമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

ന്യൂഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധമാക്കുന്നത് ലക്ഷ്യമിട്ടുള്ള ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ല് മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തി പിടിക്കുന്നതാണെന്നും ഇത് ചരിത്ര ദിനമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ബില്ലില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു. ബില്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെ പൂര്‍ണമായി എതിര്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. ബില്ലില്‍ ഭേദഗതി വരുത്തണമെന്ന് കോണ്‍ഗ്രസ് Read More …

മിഠായി തെരുവില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് മര്‍ദ്ദിച്ചു

കോഴിക്കോട്: മിഠായിത്തെരുവിലെ താജ് റോഡില്‍ വെച്ച് ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. ട്രാന്‍സ്‌ജെന്‍ഡറുകളായ അഞ്ചുപേരെയാണ് ഇന്നലെ രാത്രി പത്തരയോടെ റോഡിലൂടെ നടന്നുപോകവെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകളായ സുസ്മിക്കും ജാസ്മിനും കൈകള്‍ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ ഇന്ന് നൃത്തം അവതരിപ്പിക്കേണ്ടതിനാല്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തി തിരിച്ചുപോകവെയാണ് പൊലീസ് മര്‍ദിച്ചതെന്ന് ഇവര്‍ പറഞ്ഞു. തങ്ങള്‍ക്ക് Read More …

കണ്ണൂര്‍ പാനൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

പാനൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമം. പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദ്രനാണ് വെട്ടേറ്റത്. വെട്ടേറ്റ് രണ്ട് കാലുകളും അറ്റ് തൂങ്ങിയ നിലയിലാണ്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. പുലര്‍ച്ചെയാണ് മൊകേരി ക്ഷീരോല്‍പാദന സഹകരണ സംഘം ജീവനക്കാരന്‍ കൂടിയായ ചന്ദ്രനെ ഒരു സംഘം ആക്രമിച്ചത്. പാല്‍ വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. മഴു ഉപയോഗിച്ചാണ് Read More …