റിയാസ് മൗലവിയുടെ കൊലപാതകം നമുക്ക് അരികിലെത്തിയ ദുരന്ത സൂചന: കെ.പി.എ.മജീദ്

ഫാസിസ്റ്റ് തേര്‍വാഴ്ചയുടെ ഇരയായ റിയാസ് മൗലവിയുടെ ദാരുണ കൊലപാതകം നമുക്ക് അരികിലെത്തിയ ദുരന്ത സൂചനയാണെന്നും മതേതരത്വ ചേരിയുടെ ശാക്തീകരണം കൊണ്ട് മാത്രമേ ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കാനാകൂവെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. വരാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ മതേതര ചേരിയില്‍ അടിയുറച്ച് മനുഷ്യത്വത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് കാസര്‍കോട് Read More …

പറയുന്നത് ചെയ്തില്ലെങ്കില്‍ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യും; ആള്‍ദൈവത്തിനെതിരെ യുവതി

കൂട്ട ബലാത്സംഗ ആരോപണം നേരിടുന്ന സന്യാസി ബാബാ സച്ചിദാനന്ദിനെതിരേ വിശ്വാസിയും ആശ്രമ അന്തോവാസിയുമായ യുവതിയുടേതാണ് പുതിയ വെളിപ്പെടുത്തല്‍. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ആശ്രമത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തിക്കൊണ്ടു സ്വാമിക്കെതിരേ ഉത്തര്‍പ്രദേശിലെ നാല് അന്തേവാസികളാണ് രംഗത്ത് വന്നിട്ടുണ്ട്. പന്ത്രണ്ടാം വയസ്സില്‍ 2008 ല്‍ ഛത്തീസ്ഗഡില്‍ നിന്നുമാണ് ഇതില്‍ ഒരു യുവതി എത്തിയത്. പറയുന്ന കാര്യങ്ങള്‍ എന്തെങ്കിലും Read More …

പ്രവാസി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മലപ്പുറം: കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഒരുക്കുന്ന പ്രവാസി സംഗമവും സമ്പൂര്‍ണ അംഗ്വത ഡിജിറ്റലൈസേഷന്റെ ഉദ്ഘാടവും 23ന് വൈകിട്ട് മൂന്ന് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെ ടി ജലില്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, പി വി അബ്ദുല്‍വഹാബ് എംപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സമ്പൂര്‍ണ അംഗ്വത ഡിജിറ്റലൈസേഷന്‍ Read More …

സര്‍വകലാശാല ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍വകലാശാല സമിതികളിലേക്ക് അരനൂറ്റാണ്ടായി പിന്തുടരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ തകിടം മറിച്ച് കേരളസര്‍വകലാശാലയെ തങ്ങളുടെ വരുതിയിലാക്കാനുള്ള സിപിഐഎം നീക്കത്തിന്റെ ഭാഗമാണ് കേരളസര്‍വകലാശാലാ നിയമഭേദഗതി ഓര്‍ഡിനന്‍സെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയലക്ഷ്യത്തോടെ ജനാധിപത്യ വിരുദ്ധമായി കൊണ്ടു വന്നിട്ടുള്ള ഈ ഓര്‍ഡിന്‍സ് പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 164 കോളെജുകളില്‍ 120 എണ്ണം Read More …

കെ.പി.രാമനുണ്ണിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘ദൈവത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കൊച്ചി: അടുത്ത 24 മണിക്കൂറിനുളളില്‍ കിഴക്കുദിശയില്‍ നിന്നും കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 4555 കി.മീ. വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്.

കാനനവാസന്റെ അനുഗ്രഹം തേടി പതിനെട്ടാം പടി കയറി കുഞ്ഞുവാവ മാളികപ്പുറം

ശബരിമല: കന്നി സ്വാമിയായി 6 മാസം പ്രായമുള്ള കുഞ്ഞ് മാളികപ്പുറം ശബരിമലയില്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശി ബിനു സ്വാമിയുടെ ആറു മാസവും 25 ദിവസവും പ്രായമായ കുഞ്ഞുവാവയാണ് കാനനവാസനെ തൊഴാനെത്തിയത്. ഏറെ നാളെത്തെ കാത്തിരിപ്പിനു ശേഷം അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താല്‍ കിട്ടിയ കണ്‍മണിയാണ്. പതിനെട്ടാം പടിയില്‍ പോലീസുകാര്‍ കുരുന്നിനെ എടുത്തുനില്‍ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. കുഞ്ഞു സ്വാമിയോടൊപ്പം Read More …

മീഡിയ പ്ലസ് ദേശീയ ദിനമാചരിച്ചു

ദോഹ. ഖത്തര്‍ ദേശീയദിനത്തിന്റെ സന്ദേശവുമായി മീഡിയ പഌസ് സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. ദേശീയ ദിനത്തിന്റെ തൊപ്പിയും ഷാളുകളുമണിഞ്ഞ് ടീം മീഡിയ പഌസ് മഅ്മൂറ പാര്‍ക്കിലാണ് ആഘോഷം സംഘടിപ്പിച്ചത്. നാടും നഗരവും ആഘോഷത്തിന്റെ ലഹരിയില്‍ മുഴുകുമ്പോള്‍ ഓരോ സ്വദേശിയും വിദേശിയും ദേശീയ ഉല്‍സവത്തിന്റെ അവിഭാജ്യ ഘടകമാകുകയാണ്. പോറ്റമ്മ നാടിന്റെ സ്‌നേഹവും സംരക്ഷണവും നന്ദിപൂര്‍വം അനുസ്മരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഭരണാധികാരികളോടും Read More …