സാഹിത്യഗവേഷകരെ നയിക്കേണ്ടത് ചരിത്രബോധവും യുക്തിയും: ചാത്തനാത്ത് അച്യുതനുണ്ണി

തിരൂര്‍: ജീവിതത്തിലെന്ന പോലെ കാര്യകാരണ ബന്ധവും ചരിത്രബോധവും സാഹിത്യ ഗവേഷണത്തിലും അനിവാര്യമാണെന്ന് പ്രസിദ്ധ സാഹിത്യ ചിന്തകനും വിമര്‍ശകനുമായ ചാത്തനാത്ത് അച്യുതനുണ്ണി അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ ‘സാഹിത്യ ഗവേഷണം: ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണം തത്തയെ വളര്‍ത്തലല്ലെന്നും ഗവേഷകന്‍ പ്രതീക്ഷിക്കുന്ന ഉത്തരങ്ങളിലേക്ക് ഗവേഷണത്തെ നയിക്കരുതെന്നും അദ്ദേഹം Read More …

ഭര്‍ത്താവില്‍ നിന്നുമകന്ന് കഴിയുന്ന സ്ത്രീകള്‍ക്ക് കെണി.. എല്ലാം കഴിഞ്ഞ് പണവുമായി മുങ്ങും.. വിരുതന്‍ പിടിയില്‍

പാലക്കാട്: സ്ത്രീകളെ ചൂഷണം ചെയ്ത് പണമുണ്ടാക്കുന്നവര്‍ പെരുകുകയാണ്. പ്രണയം നടിച്ച് വഞ്ചിച്ചും ലൈംഗികമായി ചൂഷണം ചെയ്തുമെല്ലാം പണം തട്ടിയെടുത്ത് മുങ്ങാറുണ്ട് ചിലര്‍. പല സ്ത്രീകളും നാണക്കേട് കൊണ്ട് ഇത്തരം വിവരങ്ങള്‍ പുറത്ത് പറയുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്യാറില്ല. അതുകൊണ്ട് തന്നെ പല വിരുതന്മാരും രക്ഷപ്പെടാറാണ് പതിവ്. എന്നാല്‍ പാലക്കാട് നിന്നുള്ള ഒരു തട്ടിപ്പുകാരനെ പോലീസ് കയ്യോടെ Read More …

50 വര്‍ഷത്തിലേറെ ജനപ്രതിനിധിയായ ഉമ്മന്‍ചാണ്ടിയേക്കാള്‍ കമ്മിഷന് വിശ്വാസം സരിതയെ: കെ.മുരളീധരന്‍

തിരുവനന്തപുരം: സരിത പറയുന്നതു മാത്രം കേള്‍ക്കാനാണെങ്കില്‍ ഏഴരക്കോടി ചെലവാക്കി സോളാര്‍ കമ്മിഷനെ നിയമിച്ചത് എന്തിനെന്ന് കെ. മുരളീധരന്‍ എംഎല്‍എ. അന്‍പതു വര്‍ഷത്ത ിലധികം ജനപ്രതിനിധിയായ ഉമ്മന്‍ ചാണ്ടിയെക്കാള്‍ കമ്മിഷനു വിശ്വാസം സരിതയെയാണ്. നിയമ സെക്രട്ടറിയെ വിശ്വാസമില്‌ളെങ്കില്‍ പുതിയ ആളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.ഒരു റിപ്പോര്‍ട്ട് ഇത്രയും മോശമായി കൈകാര്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് Read More …

സ്‌കൂള്‍ ബസില്‍ കുടുങ്ങിപ്പോയ പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി; ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തു

അജ്മാന്‍: സ്‌കൂള്‍ ബസില്‍ കുടുങ്ങിപ്പോയ എട്ടുവയസുകാരി ഏഷ്യന്‍ പെണ്‍കുട്ടിയെ അജ്മാന്‍ പോലീസ് രക്ഷപ്പെടുത്തി.പെണ്‍കുട്ടിയെ ബസില്‍ തനിച്ചാക്കി പോയ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ബസില്‍ ഇരുന്നു ഉറങ്ങിപ്പോയെന്നും ഡ്രൈവര്‍ മോശമായി സംസാരിക്കുകയും പിന്നീട് ജനലും വാതിലും അടച്ച് പോകുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. അതെ സമയം പെണ്‍കുട്ടിയുടെ വാക്കുകള്‍ ഡ്രൈവര്‍ Read More …

കടലുണ്ടി പുഴയില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് : കോഴിക്കോട് കടലുണ്ടി ബാലാതുരുത്തിക്ക് സമീപം കടലുണ്ടി പുഴയില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. നാല് പേരാണ് തോണി മുങ്ങി അപകടത്തില്‍പ്പെട്ടത്. അനീഷ്, രാകേഷ് എന്നിവരാണ് മരിച്ചത്.

ചരിത്രത്തെ വികൃതമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു

തിരുവനന്തപുരം: താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാജഹാന്‍ എന്ന പേരിനോട് യോജിപ്പില്ലാത്തതിനാലാണ് താജ്മഹലിനെതിരേ നീക്കം നടക്കുന്നതെന്നും പിണറായി പറഞ്ഞു. ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഷാജഹാന്‍ ചക്രവര്‍ത്തി ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം തങ്ങള്‍ മാറ്റുമെന്ന് ബിജെപി എംഎല്‍എ സംഗീത് സോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് പിണറായി Read More …

കുടുങ്ങാതിരിക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖയും ഉണ്ടാക്കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലുള്ള നടന്‍ ദിലീപ് വ്യാ ജ മെഡിക്കല്‍ രേഖയുണ്ടാക്കി കബളിപ്പിച്ചുവെന്ന് പൊലീസ്. നടി ആക്രമിക്കപ്പെട്ട സമയത്ത് പനിക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നുവെന്നാണ് വ്യാജരേഖയുണ്ടാക്കിയത്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 മുതല്‍ 20 വരെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നുവെന്നാണ് രേഖയിലുള്ളത് . ദിലീപ് ആവശ്യപ്പെട്ടതനുസരിച്ചാണ് മെഡിക്കല്‍ രേഖ നല്‍കിയതെന്ന് Read More …

മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മിശ്രവിവാഹത്തെ അനുകൂലിച്ച് ഹൈക്കോടതി. എല്ലാ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായും, ഖര്‍ വാപസിയായും പ്രചരിപ്പിക്കരുതെന്നും പ്രണയത്തിന് അതിര്‍ വരമ്ബില്ലെന്നും കോടതി പറഞ്ഞു.   കണ്ണൂര്‍ സ്വദേശിനിയായ ശ്രുതിയുടെ മതംമാറ്റവും തുടര്‍ന്നുണ്ടായ വിവാഹത്തെയും സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ശ്രുതിയുടെ വിവാഹം ലൗ ജിഹാദല്ലെന്നും കോടതി നിരീക്ഷിച്ചു.