രാമജന്മഭൂമി സന്ദര്‍ശിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ കടമ യോഗി

അയോധ്യ: രാമജന്മഭൂമി സന്ദര്‍ശിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് തെന്റ കടമയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിശ്വാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാമജന്മഭൂമിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തിപരമായി ഇതില്‍ വിശ്വാസമുണ്ട്. പ്രതിപക്ഷത്തിന് അതിനെ എതിര്‍ക്കാനാവില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തിലെ എല്ലാ പ്രദേശങ്ങളുടെയും വികസനം നടപ്പിലാക്കുക എന്നതാണ് തന്റെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ Read More …

സോളാറില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കും

തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. നവംബര്‍ ഒന്പതിന് നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും.

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സിന്ധു പുറത്ത്

ന്യഡെല്‍ഹി: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം പി.വി. സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ചൈനയുടെ ലോക പത്താം നന്പര്‍ താരം ചെന്‍ യുഫേയിയോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 1721, 2123. കഴിഞ്ഞ മാസം ജപ്പാന്‍ ഓപ്പണില്‍ നടന്ന മത്സരത്തിലും സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.

സെക്‌സ് ഡോളുകളുടെ വേശ്യാലയം യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുന്നു

യഥാര്‍ത്ഥ സ്ത്രീകളെ വെല്ലുന്ന വിധത്തിലുള്ള സെക്‌സ് ഡോളുകള്‍ സമീപകാലത്തായി കൂടുതല്‍ ജനപ്രിയമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഓസ്ട്രിയയില്‍ വന്‍ വിജയമായ സെക്‌സ് ഡോളുകളുടെ വേശ്യാലയം യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുകയാണ്. ഇതിന്റെ ഭാഗമായി യഥാര്‍ത്ഥ സ്ത്രീയെന്ന് തോന്നിക്കുന്ന പാവകളുടെ മാത്രമായി വേശ്യാലയം തുറന്ന് ജര്‍മനിയിലെ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ സന്ദര്‍ശിക്കാ നെത്തുന്ന വിഐപിമാരില്‍ ജഡ്ജിമാര്‍ Read More …

തീവ്രവാദികളെ മുസ് ലിമെന്നോ ക്രിസ്ത്യാനിയെന്നോ വിളിക്കരുത് ദലൈലാമ

ഇംഫാല്‍ : ലോകത്ത് മുസ്ലിം തീവ്രവാദി, ക്രിസ്ത്യന്‍ തീവ്രവാദി എന്നില്ലെന്നും തീവ്രവാദത്തിന് മതമില്ലെന്നും ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമ. മനുഷ്യര്‍ ഭീകരവാദത്തെ ആശ്‌ളേഷിച്ചാല്‍ പിന്നെ മതത്തിന് ഒന്നും ചെയ്യാനില്ലെന്നും ഇംഫാലിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യത്തോട് Read More …

അമേരിക്ക ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്ന് റെക്‌സ് ടില്ലേഴ്‌സണ്‍

വാഷിങ്ടണ്‍: അമേരിക്ക ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നതിനിടെയാണ് ഇന്ത്യക്കൊപ്പമാണെന്ന് ടില്ലേഴ്‌സന്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന. തെക്കന്‍ ചൈന കടലിലെ ചൈനയുടെ പ്രകോപനങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് ഭീഷണിയാണ്. ഇന്ത്യയും അമേരിക്കയും ഇതിനെതിരെ നിലകൊള്ളും. ചൈനയുമായി സൗഹാര്‍ദപരമായ ബന്ധമാണ് Read More …

കുമാറിന്റെ പിഎയും താരത്തിനൊപ്പം മലചവിട്ടി

ശബരിമല: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദിലീപ് ശബരിമലയിലെത്തിയത്. ഗണേഷ് കുമാറിന്റെ പിഎയും താരത്തിനൊപ്പം ശബരിമലയില്‍ എത്തിയിരുന്നുവെന്നും വിവരമുണ്ട്. ശബരിമലയിലും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ശേഷം രണ്ട് മേല്‍ശാന്തിമാരേയും തന്ത്രിയേയും ദിലീപ് സന്ദര്‍ശിച്ചു. Read More …

സോളാര്‍ കേസില്‍ സരിതാ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിച്ച മുന്‍ അന്വേഷണസംഘത്തിനെതിരേ സരിതാ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുന്‍ സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ പ്രതിപ്പട്ടികയിലുള്ളതിനാല്‍ കേസ് അട്ടിമറിക്കപ്പെട്ടു. താന്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ചില്ല. തന്നെ പ്രതിയാക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നുവെന്നും നീതി ലഭിച്ചില്ലെന്നും സരിതയുടെ പരാതിയില്‍ പറയുന്നു. ജുഡീഷല്‍ കമ്മീഷന് മുമ്പ് നല്‍കിയ പീഡന പരാതികളടക്കം ഈ പരാതിയില്‍ സരിത Read More …