മലപ്പുറത്ത് രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

മലപ്പറം: മലപ്പുറത്ത് അമ്മയും രണ്ട് പെണ്‍മക്കളും മരിച്ചരിലയില്‍ . മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കോട്ടയ്ക്കലിലെ ചെട്ടിയാം കിണറില്‍ ഒന്നും നാലും വയസ്സുള്ള കുട്ടികളെകൊലപ്പെടുത്തിയ ശേഷമാണ് അമ്മ ജീവനൊടുക്കിയത്. റഷീദലിയുടെ ഭാര്യ സഫ്‌വ (26)യാണ് മക്കളായ മര്‍സീഹ, മറിയം എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം ഭര്‍ത്താവ് റഷീദലി നാട്ടുകാരെ Read More …

യു.എ.ഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ്; പ്രീമിയം മാസം അഞ്ചു ദിര്‍ഹം മാത്രം

ദുബൈ: തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സിന്‍റെ കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. മാസം അഞ്ചു ദിര്‍ഹം മുതല്‍ പ്രീമിയം അടച്ച്‌ ഇന്‍ഷുറന്‍സിന്‍റെ ഭാഗമാകാം. 2023 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ ആശ്വാസമാകുന്ന ഇന്‍ഷുറന്‍സ് സ്കീമാണിത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും Read More …

” മുണ്ടു മുറുക്കി ഉടുക്കണം, കഷായം കുടിക്കേണ്ടി വരുമെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസ് നേതാക്കള്‍ “; സതീശന് റഹിമിന്‍റെ മറുപടി

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം മരവിപ്പിച്ച സര്‍ക്കാര്‍ നടപടി പ്രതിപക്ഷത്തിന്റെ വിജയമാണെന്ന വാദവുമായി വിഡി സതീശന്‍. വി.ഡി സതീശനെ ഉമ്മന്‍ ചാണ്ടിയുടെയും ആന്റണിയുടെയും പ്രസ്താവന ഓര്‍മ്മിപ്പിച്ച്‌ എ എ റഹീമും രംഗത്തെത്തി. മുണ്ടു മുറുക്കി ഉടുക്കണം, കഷായം കുടിക്കേണ്ടി വരുമെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും റഹീം ഓര്‍മിപ്പിച്ചു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ഉത്തരവ്‌ Read More …

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; 50.52 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണകടത്തു വേട്ട. 50.52 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഒരു കിലോയോളം സ്വര്‍ണ്ണമിശ്രിതം പിടികൂടിയത് കോഴിക്കോട് കസ്റ്റംസ്‌ പ്രവന്റീവ് വിഭാഗമാണ്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന കോഴിക്കോട് പുത്തൂര്‍ സ്വദേശിയായ ഇരട്ടകുളങ്ങര ജാസിറില്‍ നിന്നും ആണ് 1082 ഗ്രാം സ്വര്‍ണ്ണമിശ്രിതം ശരീരത്തിനുള്ളില്‍ നാലു കാപ്സുള്‍ ആയി കടത്തിയത്. Read More …

ഡെന്മാര്‍ക്കില്‍ വീണ്ടും’ചുവപ്പ്‌ സഖ്യം’ ; മധ്യ ഇടതുപക്ഷ സഖ്യത്തിന്‌ ജയം

ഡെന്മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മെറ്റെ ഫ്രെഡറിക്സന്റെ നേതൃത്വത്തിലുള്ള മധ്യ ഇടതുപക്ഷ സഖ്യത്തിന് ജയം. സോഷ്യല്‍ ഡെമോക്രാറ്റ്സ് നേതാവായ മെറ്റെയുടെ നേതൃത്വത്തില്‍ അഞ്ച് പാര്‍ടി ഉള്‍പ്പെട്ട ‘ചുവപ്പ് സഖ്യ’മാണ് മത്സരിച്ചത്. 179 അംഗ പാര്‍ലമെന്റില്‍ 90 സീറ്റ് നേടിയാണ് ജയം. ഡെന്മാര്‍ക്ക് മെയിന്‍ലന്‍ഡില്‍ 87 സീറ്റും ഫറോ ഐലന്‍ഡിലെയും ഗ്രീന്‍ലന്‍ഡിലെയും മൂന്ന് സീറ്റുമാണ് ലഭിച്ചത്. പ്രധാനകക്ഷിയായ Read More …

കുടുംബ കലഹം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി കറക്കം, വീട് വിട്ട് ഇറങ്ങാന്‍ പ്രലോഭനം; എസ്‌ഐക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്; കുടുംബ കലഹം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി കറങ്ങിയ എസ്‌ഐക്ക് സസ്പെന്‍ഷന്‍. കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി. കല്‍പറ്റ എസ്‌ഐ അബ്ദുല്‍ സമദിനെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡിഐജി രാഹുല്‍ ആര്‍.നായര്‍ സസ്പെന്‍ഡ് ചെയ്തത്. വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടു. കുടുംബ കലഹം പരിഹരിക്കാനായാണ് പരാതിക്കാരന്റെ ഭാര്യ പൊലീസ് സ്റ്റേഷനില്‍ Read More …

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’ നടത്തിപ്പില്‍ ജഡ്‌ജിമാര്‍ പങ്കെടുക്കുന്നത് വിലക്കി ഹൈകോടതി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’ നടത്തിപ്പില്‍ ജഡ്‌ജിമാര്‍ പങ്കെടുക്കുന്നത് വിലക്കി ഹൈകോടതി. കോടതികള്‍ ഏതെങ്കിലും പ്രത്യേക മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത്‌ ശരിയല്ലെന്ന് വിലയിരുത്തി ജില്ലയുടെ ചുമതലയുള്ള ഹൈകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ എ.കെ. ജയശങ്കരന്‍ നമ്ബ്യാര്‍ രജിസ്ട്രാര്‍ മുഖേന തൃശൂര്‍ ജില്ല ജഡ്‌ജിക്ക്‌ കത്തയച്ചു. ചടങ്ങിനെ ‘കോടതി വിളക്ക്’ എന്ന് വിളിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച ഹൈകോടതി, Read More …

മന്ത്രിമാര്‍ ഇന്ന് പമ്ബയില്‍

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വനം, ആരോഗ്യ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും ആരോഗ്യ മന്ത്രി വീണാജോര്‍ജും ഇന്ന് പമ്ബയിലെ ശ്രീരാമസാകേതം ഹാളില്‍ അവലോകന യോഗങ്ങള്‍ നടത്തും. രാവിലെ 11ന് വനം മന്ത്രിയുടെ അദ്ധ്യക്ഷതയിലും ഉച്ചകഴിഞ്ഞ് 2.30ന് ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലും യോഗങ്ങള്‍ ചേരും. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന Read More …