മത്സ്യത്തൊഴിലാളികള്‍ ആഗ്രഹിച്ച വലിയ ലക്ഷ്യം

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ മത്സ്യത്തൊഴിലാളികള്‍ തലമുറകളായി ആഗ്രഹിച്ച വലിയ ലക്ഷ്യമായ മത്സ്യബന്ധന തുറമുഖം എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് മത്സ്യബന്ധന തുറമുഖത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിച്ച്  തുറമുഖം യാഥാര്‍ഥ്യമാക്കലാണ് ഇനിയുള്ള ഉത്തരവാദിത്ത്വം. വേഗത്തില്‍ ഫണ്ട് അനുവദിച്ച് പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കും. സര്‍ക്കാര്‍ Read More …

മന്ത്രിമുറ്റത്ത് തുറമുഖത്തിന്റെ ശിലാസ്ഥാപനം

പരപ്പനങ്ങാടി: പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ മോഹങ്ങള്‍ തല്ലിക്കെടുത്തികൊണ്ട് ഹാര്‍ബര്‍ സ്വന്തം വീട്ടുപടിക്കല്‍ കൊണ്ടുവരുന്നതിന് മന്ത്രി പി.കെ.അബ്ദുറബ്ബ് നടത്തിയ അണിയറനീക്കങ്ങള്‍ പുറത്തായി. പരപ്പനങ്ങാടി ബീച്ച് റോഡ് അവസാനിക്കുന്ന ചാപ്പപ്പടിയിലാണ് ഇപ്പോള്‍ ഹാര്‍ബര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്രതുറമുഖ വകുപ്പിന്റയും ഒരു സ്വകാര്യ ഏജന്‍സിയുടെയും പരിശോധനയില്‍ ഭൂമിശാസ്ത്രപരമായി ഏറ്റവും അനുയോജ്യമായ സ്ഥലം ആലുങ്ങല്‍ കടപ്പുറമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ സ്ഥലം എംഎല്‍എ Read More …

കവിതക്ക് മുന്നില്‍ മരണമില്ല

മലപ്പുറം: മരണത്തിന് കവിതകളെ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് എം.ടി.വാസുദേവന്‍ നായര്‍. കവി ഒഎന്‍വി കുറുപ്പിനെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. എന്നും തെളിഞ്ഞ് നില്‍ക്കുന്ന ദീപസ്തംഭം പോലെയായിരുന്നു ഒഎന്‍വി. തിരൂര്‍ തുഞ്ചന്‍പറമ്പിന്റെ വികസനത്തിനായി തന്നോടൊപ്പം എന്നും അദ്ദേഹം ഉണ്ടായിരുന്നു. ഒഎന്‍വിയുടെ വിയോഗം മലയാളത്തിന് തീരാനഷ്ടമാണെന്നും എംടി.

പോലീസിലേയ്ക്ക് കായികതാരങ്ങള്‍

തിരുവനന്തപുരം: കേരളാ പോലീസിലെ അത്‌ലക്റ്റിക്‌സ്,വോളീബോള്‍, ബാസ്‌കറ്റ്‌ബോള്‍,ഫുട്‌ബോള്‍ ടീമുകളിലേക്കുളള കായികതാരങ്ങളുടെ നിയമനത്തിനായുളള കായിക/ ശാരീരിക ക്ഷമതാ പരിശോധന തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 17,18,19 തീയതികളിലായി നടത്തും. പരിശോധനക്കായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയും അനുബന്ധ വിവരങ്ങളും കേരളാപോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapolice.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്ഷീര മേഖലയില്‍ സ്വയംപര്യാപ്തമാകും

മലപ്പുറം: പാലിന്റെ കാര്യത്തില്‍ അടുത്ത വര്‍ഷത്തോടെ കേരളം സ്വയം പര്യാപ്തമാകുമെന്ന് ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നമുക്ക് ആവശ്യമുള്ള പാലിന്റെ 80?     മുതല്‍ 85 ശതമാനം വരെ നിലവില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഭക്ഷണത്തിന് ആവശ്യമുള്ള അരി, മുളക്, ഉള്ളി, പഞ്ചസാര തുടങ്ങിയവയെല്ലാം ഇറക്കുമതി ചെയ്യേണ്ടി വരുമ്പോള്‍ പാലുത്പാദനത്തില്‍ Read More …

അമേരിക്കയോട് ഇടഞ്ഞ് ഇന്ത്യ

ന്യൂഡല്‍ഹി: എട്ട് എഫ് 16 യുദ്ധ വിമാനങ്ങല്‍ പാകിസ്ഥാന് വില്‍ക്കാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധം ഇന്ത്യയുടെ ഭാഗത്തു നിന്ന്. 70 കോടി അമേരിക്കന്‍ ഡോളറിന് യുദ്ധ വിമാനങ്ങള്‍ പാകിസ്ഥാന നല്‍കാനുള്ള നീക്കത്തിനെതിരെ ഇന്ത്യ അമേരിക്കന്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. അമേരിക്കന്‍ തീരുമാനം ഇന്ത്യന്‍ സുരക്ഷക്ക് നേരെയുള്ള ഭീഷണിയായാണ് കണക്കാക്കുന്നത്. രാത്രി Read More …

ബംഗാളോ?….. കേരളമോ?…..

ന്യൂഡല്‍ഹി:  സി പി എം ചരിത്ര പ്രതിസന്ധിയില്‍. പാര്‍ട്ടിക്ക് പ്രാധാന്യമുള്ള കേരളത്തിലും ബംഗാളിലും ഇരട്ട പ്രതിസന്ധിയിലാണ് പാര്‍ട്ടി. കേരളത്തില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കുന്നു.  ബംഗാളില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചാലേ സി പി എമ്മിന് നിലനില്‍പ്പും ഉള്ളൂ. ഈ വ്യത്യസ്ത നിലപാട് സി പി എം കേന്ദ്രനേതൃത്വത്തിലും അഭിപ്രായ ഭിന്നതയിലാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. മുന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി Read More …

ഒ.എന്‍.വിക്ക് വിട

തിരുവനന്തപുരം: മലയാളത്തിന്റെ കാവ്യസുഗന്ധം ഒ.എന്‍.വി. ഇനി ഓര്‍മ്മ. ജ്ഞാനപീഠ ജേതാവും നിരവധി പ്രശസ്ത കവിതകളുടെയും ചലചിത്രഗാനങ്ങളുടെയും രചയിതാവുമായ ഒ.എന്‍.വി.കുറുപ്പ് ശനിയാഴ്ച വൈകീട്ടാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായത്. 84 വയസായിരുന്നു. മലയാളിക്ക് സുപരിചതമായ ഒട്ടേറെ ചലചിത്രഗാനങ്ങളുടെയും കവിതകളുടെയും രചയിതാവായ അദ്ദേഹം കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യാമായിരുന്നു. ഇടതുപക്ഷ സഹയാത്രികായിരുന്ന അദ്ദേഹം കേരള പുഷ്‌കിന്‍ എന്ന പേരിലും Read More …