വോളിബോള്‍ മല്‍സരം 20ന്

കോഴിക്കോട്: നെഹ്‌റു യുവകേന്ദ്രയില്‍ അഫ്‌ലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകളെ പങ്കെടുപ്പിച്ച് നടത്തുന്ന താലൂക്ക്തല വോളിബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 20ന് കാരന്തൂര്‍ പാറ്റേണ്‍ ക്ലബ് ഗ്രൗണ്ടില്‍ നടക്കും. 15നും 25നുമിടയില്‍ പ്രായമുള്ള ക്ലബ് അംഗങ്ങള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ക്ലബ്ബുകള്‍ ടീം അംഗങ്ങളുടെ ബയോഡാറ്റ സഹിതം ഫെബ്രുവരി 15നകം നെഹ്‌റു യുവകേന്ദ്രയുമായി ബന്ധപ്പെടണമെന്ന് ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.

ഹാന്‍വീവ് സാരി മേള

തിരുവനന്തപുരം സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്റെ പത്തനംതിട്ട കോളേജ് റോഡില്‍ പോസ്റ്റോഫീസിനു സമീപമുള്ള ഹാന്‍വീവ് ഷോറൂമില്‍ 15 മുതല്‍ മാര്‍ച്ച് 15 വരെ സാരിമേള നടക്കും. കൈത്തറി സാരികള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ലഭിക്കും. കൈത്തറി സാരികളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. എല്ലാതുണിത്തരങ്ങള്‍ക്കും 20 ശതമാനം സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് Read More …

പൊതുകിണറുകളും കുളങ്ങളും ശുചീകരിക്കും

തിരുവനന്തപുരം:  ജില്ലയിലെ പൊതുകിണറുകളും കുളങ്ങളും ശുചീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗത്തില്‍ തീരുമാനമായി. വരള്‍ച്ച രൂക്ഷമാകുന്നതിനു മുന്‍പ് ജില്ലയിലെ പൊതുകിണറുകളും കുളങ്ങളും ശുചീകരിക്കും. ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തും. വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും. തൊഴിലുറപ്പു പദ്ധതി Read More …

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ജില്ലയിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. പത്തനംതിട്ട അബാന്‍ ജംഗ്ഷനിലുള്ള പുതിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കുള്ള കാപ്പിപ്പൊടി, ബദാം, അണ്ടിപ്പരിപ്പ് എന്നിവയിലെ പായ്ക്കറ്റുകളില്‍ നിയമാനുസൃതം വേണ്ട പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഇവ പിടിച്ചെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട അബാന്‍ Read More …

തോണിയാത്ര

തിരുനാവായ:  സര്‍വോദയ മേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ തോണിയാത്ര സന്‍ശകരെ ആകര്‍ഷിച്ചു. നാല് ദിവസങ്ങളിലായി  നടന്ന മേളയില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 4000  ത്തോളം സന്ദര്‍ശകരാണ് തോണിയാത്ര ആസ്വദിച്ചത്. തിരുന്നാവായ കടവ് മുതല്‍ തവനൂര്‍ കടവ് വരെ ഒന്നര കലോമീറ്റരാണ് തോണിയാത്രക്ക് അവസരമൊരുക്കിയത്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയായിരുന്നു തോണി സര്‍വീസ്. ഒരേ Read More …

ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം സമാപിച്ചു

മലപ്പുറം: 2016 ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടത്തിയ ദേശീയ കുഷ്ഠ രോഗ നിമാര്‍ജ്ജന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം  തിരൂരങ്ങാടി ഗവ.താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയില്‍ നടന്നു. പരിപാടിയോടനുബന്ധിച്ച് നടത്തിയ ആരോഗ്യ ശില്‍പശാല നഗരസഭ അധ്യക്ഷ കെ.ടി. റഹീദ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച്, എക്‌സിബിഷന്‍, ആരോഗ്യക്ലാസ് തുടങ്ങിവയും നടത്തി. ഹെല്‍ത്ത് എക്‌സിബിഷന്‍ ഉദ്ഘാടനം നഗരസഭാ Read More …

ഭഗവാന് ആണ്‍പെണ്‍ വ്യത്യാസമോ?

ന്യൂഡല്‍ഹി:  ഭഗവാന് ആണും പെണ്ണും വ്യത്യാസമുണ്ടോയെന്ന് സുപ്രീംകോടതി. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന കേസില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജുരാമചന്ദ്രന്‍, കെ രാമമൂര്‍ത്തി എന്നിവരെയാണ് നിയമിച്ചത്. ഭഗവാന് ആണ്‍പെണ്‍ ഭേദമില്ലെന്ന് ഭഗവത് ഗീതയില്‍ പറഞ്ഞിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ആത്മീയത പുരുഷന് മാത്രമോയെന്ന ചോദ്യവും ഉന്നയിച്ചു. ശബരിമലയില്‍ 10നും 50നും Read More …

ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

കണ്ണൂര്‍: പി  ജയരാജയന്‍ ജയിലില്‍. കണ്ണൂരിനെ ചുവപ്പുകോട്ടയാക്കാന്‍ പ്രയത്‌നിച്ച സി പി എം നേതാക്കളില്‍ പ്രമുഖനായ പി ജയരാജന്‍ ജയിലിലേക്ക് പോവുന്നത് കേന്ദ്രത്തില്‍ പാര്‍ട്ടി ശത്രുവായ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറും സംസ്ഥാനത്ത് യു ഡി എഫ് സര്‍ക്കാറും അധികാരത്തിലിരിക്കുമ്പോള്‍. രാവിലെ മുതല്‍ തുടങ്ങിയ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ജയരാജന്‍ ജയിലിലാവുന്നത്.  ഹൃദയസംബന്ധമായ അസുഖമുള്ള ജയരാജന് Read More …