നിരഞ്ജന്‍ കുമാറിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 50 ലക്ഷം നല്‍കി

മലപ്പുറം: പഠാന്‍കോട്ട് വ്യോമസേന താവളത്തിനു നേര്‍ക്ക് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന്റെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ 50 ലക്ഷം രൂപയുടെ ധനസഹായം പട്ടികജാതി- ടൂറിസം- പിന്നാക്കക്ഷേമ വകുപ്പു മന്ത്രി എ.പി അനില്‍കുമാര്‍ വിതരണം ചെയ്തു. നിരഞ്ജന്റെ ഭാര്യ ഡോ.കെ.ജി രാധിക, മകള്‍ വിസ്മയ എന്നിവര്‍ക്ക് 25 ലക്ഷത്തിന്റെ രണ്ട് ചെക്കുകള്‍ വീതം Read More …

ഹൈദരാബാദ് കോര്‍പ്പറേഷന്‍ ടി.ആര്‍.എസ് തൂത്തുവാരി

ഹൈദരാബാദ്: ഏറെ നിര്‍ണ്ണായകമായ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരെഞ്ഞടപ്പ്്. ഫലം പുറത്തുവന്നപ്പോള്‍ ടി.ആര്‍.എസിന് തിളങ്ങുന്ന വിജയം. 150 സീറ്റുകളില്‍ 98 സീറ്റുകള്‍ നേടി തെലുങ്കാന രാഷ്ട്രസമിതി അധികാരം ഉറപ്പിച്ചു. അസദുദ്ധീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തഹാദുല്‍ മുസ്ലിമീന്‍ 32 സീറ്റുകള്‍ നേടി രണ്ടാസ്ഥാനത്തെത്തി. സര്‍വെ ഫലത്തേക്കാള്‍ മുന്നിലാണ് ടി.ആര്‍.എസ് നേടിയ ഫലമെന്നത് ഏവരെയും അത്ഭുതപെടുത്തിയിരിക്കുകയാണ്. Read More …

ഷാര്‍ജയിലെ യോഗ സംഗമം ഗിന്നസിലേക്ക്

ഷാര്‍ജ: ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ ഷാര്‍ജയില്‍ നടത്തിയ മെഗാ യോഗ സംഗമം ഗിന്നസ് ബുക്കിലേക്ക്. ഷാര്‍ജ സ്‌കൈലൈന്‍ യൂനിവേഴ്്‌സിറ്റി കോളേജിലാണ് ഏഷ്യന്‍ വംശജര്‍ ഒത്തു ചേര്‍ന്ന യോഗത്തോണ്‍ എന്ന സംഗമം നടന്നത്.അയ്യായിരം പേരാണ് സംഗമത്തിനെത്തിയത്. നാനൂറ് വളണ്ടിയര്‍മാര്‍ സംഘാടനത്തിനുമുണ്ടായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനും സ്‌കൈലൈന്‍ യൂനിവേഴ്‌സിറ്റിയും സംഗമത്തിന് നേതൃത്വം നല്‍കി. സംമഗമത്തിന് ശേഷം കൂട്ടനടത്തവും Read More …

യൂ.പിയിലും മഹാസഖ്യം തേരോട്ടത്തിന്

ന്യുസ് ഡസ്‌ക് ലക്‌നൗ: അടുത്ത വര്‍ഷം ഉത്തരപ്രദേശ് നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന തിരെഞ്ഞെടുപ്പിലും ജനതാദളിന്റെ നേതൃത്വത്തിലെ മഹസഖ്യം പരീക്ഷണത്തിനൊരുങ്ങുന്നു. ബിഹാറില്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാഗത്ബന്ധന്‍ സഖ്യം നേടിയ വന്‍ വിജയം മുന്നില്‍ കണ്ടാണ് പുതിയ നീക്കം. ചെറുപാര്‍ടികളായ രാഷ്ട്രീയ ലോക്ദള്‍, പിസ് പാര്‍ട്ടി, അപ്‌നാ ദള്‍, മഹാന ദള്‍, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എന്നിവരുമായി Read More …

ഇര്‍ഫാന്‍ പഠാന്‍ മക്കയില്‍ വിവാഹിതനായി

ജിദ്ദ: ഇന്ത്യന്‍ പേസ് ബൗളറും ഗ്ലാമര്‍ ബോയുമായ ഇര്‍ഫാന്‍ പഠാന് പുണ്യനഗരിയായ മക്കയില്‍ മാംഗല്യം. ജിദ്ദയില്‍ താമസിമാക്കിയ ഹൈദരാബാദ് കുടുംബത്തിലെ അംഗമായ സഫയെയാണ് ഇര്‍ഫാന്‍ ജീവിതത്തിന്റെ ക്രീസില്‍ പാര്‍ട്ണറാക്കിയത്. മക്കയില്‍ വിശുദ്ധ ഹറമില്‍ വച്ചായിരുന്നു നിക്കാഹെന്ന് ഗള്‍ഫിലെ പ്രമുഖ മലയാള പത്രമായ മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇര്‍ഫാന്റെ സഹോദരനും ക്രിക്കറ്റ് താരവുമായ യൂസഫ് Read More …

കേരളത്തില്‍ ഭരണ തുടര്‍ച്ചയെന്ന് ആന്റണി

തിരുവനനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ്സിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് എ.കെ.ആന്റണി. നിലവിലെ വിവാദങ്ങള്‍ യു.ഡി.എഫിനെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ പ്രതിപക്ഷം കാത്തിരിക്കണം. മുപ്പതോളം കേസുകളില്‍ പ്രതിയായ ഒരാള്‍ നല്‍കിയ മൊഴിയുടെ പേരില്‍ അവര്‍ തെരുവില്‍ ഇറങ്ങരുത്. കേരളത്തിലെ വോട്ടര്‍മാര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാല്‍ അവസരമൊരുക്കണം. ജനങ്ങളുടെ കുത്തക Read More …

മദ്യപിച്ചെത്തിയ മകന്‍ ചവിട്ടി; പിതാവ് മരിച്ചു

മഞ്ചേരി: മദ്യപിച്ച് ലക്കുകെട്ടെത്തിയ മകന്റെ ചവിട്ടേറ്റ് പിതാവ് മരിച്ചു. കരുവാരക്കുണ്ട് മാമ്പുഴ പൊടുവണ്ണിക്കലിലെ തങ്കയത്തില്‍ മുഹമ്മദ് എന്ന കുഞ്ഞാനാണ് (55) മരിച്ചത്. കുഞ്ഞാന്റെ മകന്‍ അന്‍വറിനെ (32) പോലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച വൈകുന്നേരം അന്‍വര്‍ മദ്യപിച്ചു വീട്ടിലെത്തി തര്‍ക്കമുണ്ടായി. ഇതിനിടെ അന്‍വര്‍ പിതാവിനെ ചവിട്ടുകയായിരുന്നു. മുഹമ്മദ് കുഴഞ്ഞുവീണു. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജിലും പിന്നീട് Read More …

നാഗ്ജിയില്‍ പെരാനന്‍സിന് ആദ്യ ജയം

കോഴിക്കോട്: നാഗ്ജി ഫുട്ബാളിലെ കന്നി മല്‍സരത്തില്‍ ബ്രസീലിയന്‍ ഫുട്ബാള്‍ കരുത്തുമായി കളത്തിലിറങ്ങിയ പെരാനന്‍സിന് വിജയം.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വാറ്റ്‌ഫെഡിനെയാണ് അവര്‍ തോല്‍പ്പിച്ചത്. വിരസമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് പെരാനന്‍സ് തുടരെ രണ്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. കളിയുടെ അറുപതാം മിനുട്ടില്‍ ലൂയി സോറയിലൂടെ അവര്‍ ആദ്യ ഗോള്‍ നേടി. രണ്ടു മിനുട്ടിനകം ജാവോ പെട്രോ Read More …