നവോത്ഥാന സമിതിയുമായി വീണ്ടും സര്‍ക്കാര്‍ : യോഗം ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: നവോത്ഥാന സംരക്ഷണ സമിതി സര്‍ക്കാര്‍ പുനസംഘടിപ്പിക്കുന്നു. ബൈലോ തയ്യാറാക്കി സ്ഥിരം സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വലിയ ഇടവേളക്ക് ശേഷം നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംഘപരിവാറിന്റെ നേതൃത്വത്തില്‍ പല തരത്തിലുള്ള വര്‍ഗ്ഗീയ ധ്രുവികരണത്തിന് സംസ്ഥാനത്ത് ശ്രമം നടക്കുന്നത് തടയാന്‍ കൂടിയാണ് സമിതിയെ പുനസംഘടിപ്പിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട ചിലര്‍ വ്യക്തമാക്കുന്നത്. Read More …
