മങ്കിപോക്‌സ്: രാജ്യത്തെ നാല് രോഗികളില്‍ മൂന്നും കേരളത്തില്‍, സംസ്ഥാനം അതിജാഗ്രതയിലേക്ക്

തിരുവനന്തപുരം: മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെ കേരളവും അതിജാഗ്രതാ നടപടികളിലേക്ക്. രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. നിലവില്‍ രാജ്യത്തുള്ള നാല് മങ്കിപോക്‌സ് കേസുകളില്‍ മൂന്നും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് സംസ്ഥാനം കടക്കുന്നത്. കൊല്ലം, കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് കേരളത്തില്‍ രോഗം Read More …

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന്; റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ കേസെടുത്തു

മൂവാറ്റുപുഴ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയില്‍ പെന്‍റ ഓവര്‍സീസ് റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. പ്രായക്കൂടുതല്‍ ഉള്ളവര്‍ക്കും ഐ.ഇ.എല്‍.ടി.എസ് ഇല്ലാത്തവര്‍ക്കും കാനഡയില്‍ കാര്‍ഷിക മേഖലയിലും ഹോട്ടല്‍ രംഗത്തും ജോലിവാഗ്ദാനം ചെയ്ത് പണം കബളിപ്പിച്ചെന്നാണ് മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരായ കേസ്. 24 ഉദ്യോഗാര്‍ഥികളില്‍നിന്ന് 45ലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതി. അനധികൃത Read More …

സൗദിയില്‍ സ്വകാര്യസ്ഥാപനങ്ങളുടെ സ്വദേശിവത്കരണ പ്രതിബദ്ധത 95 ശതമാനമായി വര്‍ധിച്ചു

സൗദിയില്‍ സ്വകാര്യസ്ഥാപനങ്ങളുടെ സ്വദേശിവത്കരണ പ്രതിബദ്ധത 95 ശതമാനമായി വര്‍ധിച്ചു.തൊഴിലുകളില്‍ സ്വദേശിവത്കരണം നടപ്പാക്കേണ്ട നിയമം പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ പുലര്‍ത്തുന്ന കണിശതയെയാണ് ഇതു സൂചിപ്പിക്കുന്നത്. ഒട്ടുമിക്ക സ്ഥാപനങ്ങളും നിയമം പാലിക്കുന്നതില്‍ കൃത്യത പുലര്‍ത്തുന്നുണ്ടെന്നും പരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വദേശിവത്കരണ തീരുമാനങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തുന്നതിന് മന്ത്രാലയം നടത്തിയ തുടര്‍ച്ചയായ പരിശോധനകളുടെ ഭാഗമായി തയാറാക്കിയതാണ് റിപ്പോര്‍ട്ട്.2021ല്‍ ഇത്തരത്തിലുള്ള പരിശോധനക്കായി 10 Read More …

‘സംയുക്ത തിയേറ്റര്‍ കമാന്‍ഡുകള്‍ ഉടന്‍’; പ്രഖ്യാപനവുമായി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: സായുധ സേനകള്‍ തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിനായി ത്രിസേനകളുടെ സംയുക്ത തിയേറ്റര്‍ കമാന്‍ഡുകള്‍ രൂപീകരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ നിന്ന് കയറ്റുമതിക്കാരനായി ഇന്ത്യ അതിവേഗം നീങ്ങുകയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സായുധ സേനയിലെ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി ജമ്മു കശ്മീര്‍ Read More …

കുറ്റകരമായ പരസ്യങ്ങള്‍ നീക്കംചെയ്യണമെന്ന് യൂട്യൂബിനോട് സൗദി

ജിദ്ദ: പൊതു അഭിരുചിക്ക് അനുയോജ്യമല്ലാത്തതും അസഭ്യവുമായ പരസ്യങ്ങള്‍ നീക്കംചെയ്യാന്‍ യൂട്യൂബിനോട് സൗദി ഓഡിയോ-വിഷ്വല്‍ മീഡിയ ജനറല്‍ കമീഷനും കമ്യൂണിക്കേഷന്‍സ് കമീഷനും ആവശ്യപ്പെട്ടു. തത്ത്വങ്ങളും മൂല്യങ്ങളും ലംഘിക്കുന്നതും പൊതു അഭിരുചിക്ക് അനുയോജ്യമല്ലാത്തതും അസഭ്യവുമായ യൂട്യൂബ് പരസ്യങ്ങളെക്കുറിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. യൂട്യൂബ് പ്ലാറ്റ്‌ഫോം രാജ്യത്തിനുള്ളിലെ ഉപയോക്താക്കളെ ഉദ്ദേശിച്ച്‌ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളില്‍ ഇസ്ലാമികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും വിരുദ്ധവും Read More …

മലപ്പുറത്തുകാരന്‍ മുഹമ്മദ് ജന്‍സീര്‍ തിരുവനന്തപുരം സ്വദേശിനിയെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയയിലൂടെ, പതിനാറുകാരിയെ പീഡിപ്പിച്ചത് പൊന്നാനിയിലും ചെന്നൈയിലും വച്ച്‌

നെടുമങ്ങാട്: 16 വയസ്സുള്ള നെടുമങ്ങാട് സ്വദേശി പെണ്‍കുട്ടിയെ വിവാഹ വാഗ്ദ്ധാനം നല്‍കി പീഡിപ്പിച്ച മലപ്പുറം പൊന്നാനി ത്യക്കാവ് വെള്ളിരി എല്‍.പി സ്കൂളിന് സമീപം മാഞ്ചാം പ്രായകത്ത് ഹൗസില്‍ മുഹമ്മദ് ജന്‍സീറി (24)നെ നെടുമങ്ങാട് പൊലീസ് പിടികൂടി. ഇന്‍സ്റ്റാഗ്രാംവഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍, ഒരുമിച്ച്‌ ജീവിക്കാമെന്നുപറഞ്ഞ് ഇയാള്‍ ജോലി ചെയ്യുന്ന ചെന്നൈയിലും, പൊന്നാനിയിലും എത്തിച്ചായിരുന്നു പീഡിപ്പിച്ചത്. നെടുമങ്ങാട് Read More …

ചൈനയില്‍ മുന്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

ബെയ്ജിങ്: ലൈവ് സ്ട്രീമിങ്ങിനിടെ മുന്‍ഭാര്യയെ തീവച്ചു കൊന്നകേസില്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ശനിയാഴ്ചയാണ് യുവാവിന്റെ ശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്ബ് അവസാനമായി കുടുംബത്തെ ഒരുനോക്ക് കാണാന്‍ താങ് ലുവിന് കോടതി അനുമതി നല്‍കിയിരുന്നു. ടിക് ടോക്ക് പോലെ ചൈനയിലെ മറ്റൊരു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഡൗയിനില്‍ ലൈവ് ചെയ്തുകൊണ്ടിരിക്കെയാണ് ലാമു എന്ന 30 വയസ്സുകാരി കൊലപ്പെട്ടത്. Read More …

തൃശൂരില്‍ വന്‍ മദ്യവേട്ട; രണ്ടു പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂര്‍ ചേറ്റുവയില്‍ 3,600 ലിറ്റര്‍ മദ്യവേട്ട. മാഹിയില്‍ നിന്നും കൊണ്ടുവന്ന 50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവര്‍ ആണ് പിടിയിലായത്. ഓണം ആഘോഷങ്ങളോടനുബന്ധിച്ച്‌ ചില്ലറവില്‍പ്പനയ്ക്കായി കൊണ്ടു വന്ന മദ്യമാണ് പിടികൂടിയത്. വിവിധ ബ്രാന്‍ുകളിലുള്ള 3,600 Read More …