BJP നേതാവിന്റെ റിസോര്‍ട്ടില്‍ പെണ്‍വാണിഭകേന്ദ്രം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം ഉള്‍പ്പെടുത്തി പെണ്‍വാണിഭകേന്ദ്രം നടത്തിയെന്ന കേസില്‍ ബിജെപി മേഘാലയ വെെസ് പ്രസിഡന്റ് ബെര്‍ണാഡ് എന്‍ മരാക് (റിമ്ബു) ഒളിവില്‍. വെസ്‌റ്റ് ഗാരോ ജില്ലയിലെ ടുറയില്‍ റിമ്ബുവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പെണ്‍കുട്ടികളെ രക്ഷിച്ചു. സംഭവത്തില്‍ 73 പേരെ അറസ്റ്റു ചെയ്‌തു. പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാനില്ലെന്ന് യുവതി നല്‍കിയ പരാതിയിലെ Read More …

പള്‍സര്‍ സുനിക്ക്‌ ദിലീപ്‌ പണംനല്‍കി

കൊച്ചിനടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറും എട്ടാംപ്രതി ദിലീപും തമ്മില്‍ പണമിടപാട് നടത്തിയതായി സൂചന നല്‍കുന്ന തെളിവുകളും അനുബന്ധ കുറ്റപത്രത്തിലുണ്ട്. 2015 നവംബര്‍ ഒന്നിന് പള്‍സര്‍ സുനിക്ക് ദിലീപ് ഒരുലക്ഷം രൂപ കൈമാറിയതായി ആരോപണമുണ്ടായിരുന്നു. നവംബര്‍ രണ്ട് തിങ്കളാഴ്ച പള്‍സര്‍ സുനിയുടെ അമ്മയുടെ പേരിലുള്ള യൂണിയന്‍ ബാങ്ക് അക്കൗണ്ടിലേക്ക് ഒരുലക്ഷം രൂപ ക്രെഡിറ്റ് Read More …

യാത്രപ്പടി വിവാദം: ലതിക സുഭാഷിനെ പിന്തുണച്ച്‌​ വനം മന്ത്രി

കോട്ടയം: യാത്രപ്പടി വിവാദത്തില്‍ വനം വികസന കോര്‍പറേഷന്‍ (കെ.എഫ്​.ഡി.സി) അധ്യക്ഷ ലതിക സുഭാഷിനെ പിന്തുണച്ച്‌​ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ലതിക സുഭാഷിനെതിരായ നോട്ടീസ് ഒഴിവാക്കാമായിരുന്നുവെന്ന്​ മന്ത്രി മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളല്ല പ്രകൃതി ശ്രീവാസ്തവയുടെ സ്ഥലംമാറ്റത്തിന്​ പിന്നില്‍. സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നും അ​ദ്ദേഹം പറഞ്ഞു. നേരത്തേ യാത്രപ്പടിയായി കൈപ്പറ്റിയ 97,140 രൂപ തിരിച്ചടക്കണമെന്ന്​ ആവശ്യപ്പെട്ട്​ Read More …

ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരം; യുക്രൈനും റഷ്യയും ചരക്കുനീക്ക കരാറില്‍ ഒപ്പുവച്ചു

യുദ്ധം മൂലമുണ്ടായ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന്‍ ചരക്കുനീക്ക കരാറില്‍ ഒപ്പുവെച്ച്‌ റഷ്യയും യുക്രൈനും. കരിങ്കടല്‍ വഴിയുള്ള യുക്രൈന്റെ ധാന്യകയറ്റുമതി തുടരാനുള്ള കരാറിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വെച്ച്‌ ഒപ്പുവെച്ചത്. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവും യുക്രൈന്‍ അടിസ്ഥാന സൗകര്യ വികസന മന്ത്രി ഒലക്‌സാണ്ടര്‍ കുബ്രാകോവുമാണ് ചടങ്ങിനെത്തിയത്. കരാര്‍ നടപ്പാകുന്നതോടെ ആഴ്ചകള്‍ക്കകം ചരക്കുനീക്കം പൂര്‍ണ തോതിലാക്കാനും Read More …

കഞ്ചാവുമായി മലപ്പുറത്ത് യുവാവ് പിടിയില്‍

മലപ്പുറം: മലപ്പറം പെരുവഴിയമ്ബലത്ത് കഞ്ചാവുമായി നാട്ടുകാരനായ യുവാവ് പിടിയില്‍. പെരുവഴിയമ്ബലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖിനെ എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ച 50 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണിയിലെ പ്രധാന ആളാണ് Read More …

കിഫ്ബിക്കെതിരെ ഇ ഡി അന്വേഷണം; നിയമപരമായി നേരിടും, ഡോ. തോമസ് ഐസക്ക്

കിഫ്ബിക്കെതിരെയുള്ള ഇ ഡി അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുന്‍ധനമന്ത്രി ഡോ. തോമസ് ഐസക്ക്.അന്വേഷണവുമായി സഹകരിക്കുമെന്നും വീണ്ടും നോട്ടീസ് ലഭിച്ചാല്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍്റെ വികസനം തടസ്സപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. അതേസമയം, കേന്ദ്രത്തില്‍ ഇ ഡി യെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് കേരളത്തില്‍ ഇ ഡി യെ Read More …

സ്മൃതിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന്റെ മദ്യ ലൈസന്‍സ് : അനധികൃതമാണെന്ന വിവാദം പുകയുന്നു

പനജി : വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന പേരില്‍ വിവാദം പുകയുന്നു. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരിക്കുകയാണ്. ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ Read More …

അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; തകര്‍ത്തെറിഞ്ഞ് ബിഎസ്‌എഫ്

ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് ഡ്രോണ്‍ കണ്ടെത്തി. കണച്ചക്ക് മേഖലയിലാണ് പാക് ഡ്രോണ്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. അതിര്‍ത്തി രക്ഷാസേന (ബിഎസ്‌എഫ്) വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഡ്രോണ്‍ പാക് അതിര്‍ത്തിയിലേക്ക് തന്നെ മടങ്ങിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി 9.40നാണ് പാക് ഭാഗത്തുനിന്ന് ചുവന്ന ലൈറ്റ് മിന്നി Read More …