ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം, അങ്ങേയറ്റം ജീര്‍ണ്ണമായ സാഹചര്യം: മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്: കെ കെ രമ

ഒരു പത്രപ്രവര്‍ത്തകനെ കൊല ചെയ്തയാളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത രൂപത്തിലേക്ക് ഭരണകൂടം മാറിയിരിക്കുന്നെന്ന് ആര്‍എംപി നേതാവും എംഎല്‍യുമായ കെ കെ രമ. അങ്ങേയറ്റം ജീര്‍ണ്ണമായ സാഹചര്യത്തിന് കേരളത്തിലെ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിലൂടെ നാടിന്റെ ജീര്‍ണതയാണ് കാണുന്നത്. ഇത് നമ്മുടെ നാടിന് വെല്ലുവിളി കൂടിയാണെന്നും കെ കെ രമ വിമര്‍ശിച്ചു ഒരു പത്ര Read More …

കോവിഡ് കണക്ക്: ആരോപണം രാഷ്ട്രീയ പ്രേരിതം – കേന്ദ്രത്തിനെതിരെ വീണ ജോര്‍ജ്

കോവിഡ് കണക്കുകളിലെ കേന്ദ്ര വിമര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോവിഡ് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും വീണ ജോര്‍ജ് അവകാശപ്പെട്ടു. ദിവസവും കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കാത്തതില്‍ കേന്ദ്ര ആരോഗ്യമ​​ന്ത്രാലയം കേരള​ത്തെ വിമര്‍ശിച്ചിരുന്നു. കേരളം കൃത്യമായി കണക്കുകള്‍ പുറത്തുവിടാത്തത് രാജ്യത്തെ ആകെ കോവിഡ് കണക്കുകളെ ബാധിച്ചതായും ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് മരണങ്ങള്‍ Read More …

റെയില്‍വേ സ്റ്റേഷനിലെ മുറിക്കുള്ളില്‍ യുവതിയെ പീഡിപ്പിച്ചു: 2 ജീവനക്കാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനിലെ മുറിക്കുള്ളില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ 2 ജീവനക്കാര്‍ അറസ്റ്റില്‍. പീഡനത്തിനു കൂട്ടുനിന്ന മറ്റ് 2 ജീവനക്കാരെയും പിടികൂടിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ വകുപ്പ് ജീവനക്കാരായ സതീഷ് കുമാര്‍ (35), വിനോദ് കുമാര്‍ (38), മംഗള്‍ചന്ദ് മീണ (33), ജഗദീഷ് ചന്ദ് (37) എന്നിവരാണു പിടിയിലായത്.ഭര്‍ത്താവുമായി അകന്നുകഴിയുന്ന Read More …

കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം, മുന്നണി വിപുലീകരണം ചര്‍ച്ചയിലെന്ന് കെ സുധാകരന്‍

മുന്നണി വിപുലീകരണം ചര്‍ച്ചയിലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. ഇതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങളെല്ലാം മാറ്റിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരെ ഉടന്‍ മാറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റുമാര്‍ അടുത്ത കാലത്ത് നിയമിച്ചവരാണ്. എന്നാല്‍ ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ തുടങ്ങിയവരെ പുതുക്കി പുനഃസംഘടിപ്പിക്കും. കെഎസ് യു പുനഃസംഘടന രണ്ടാഴ്ചയ്ക്കകം നടത്തും. Read More …

ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല. ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിന്‍്റെ നിയമനം. ഞങ്ങള്‍ ആലപ്പുഴക്കാരുടെ തലയില്‍ എന്തിന് കെട്ടിവയ്ക്കുന്നു. സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കണം. ചിന്തന്‍ ശിബിരം കോണ്ഗ്രസിലെ മാറ്റത്തിന്‍്റെ തുടക്കമാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. തൃക്കാക്കരയില്‍ കണ്ട ഐക്യമാകും ഇനി പാര്‍ട്ടിയില്‍ തുടര്‍ന്നും കാണുകയെന്നും Read More …

എ കെ ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ക്കേസ് : അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റി സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: എ കെ ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റി സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കസേരയിലിരുന്ന് വായിക്കുമ്ബോള്‍ ഞെട്ടിയ കേസ് അന്വേഷണം ഇ.പിയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തുവെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശനിയാഴ്ചയാണ് എ.​കെ.​ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ക്കേ​സിന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റി ഡി.​ജി.​പി അ​നി​ല്‍​കാ​ന്ത് ഉ​ത്ത​ര​വി​ട്ടത്. സം​ഭ​വം Read More …

അനധികൃത വഴിയോരക്കച്ചവടക്കാര്‍ തുടരുന്നില്ലെന്ന് ഉറപ്പാക്കണം : ഹൈകോടതി

കൊച്ചി : അനധികൃതമെന്ന് കണ്ടെത്തി ഒഴിപ്പിക്കപ്പെട്ട തെരുവുകച്ചവടക്കാര്‍ നഗരത്തില്‍ കച്ചവടം തുടരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. മതിയായ ലൈസന്‍സോ രേഖകളോ ഇല്ലാത്തതിനാല്‍ പുറത്താക്കപ്പെട്ടവര്‍ വീണ്ടുമെത്തി തെരുവുകച്ചവടം തുടരുന്നുണ്ടെന്ന് അമിക്കസ് ക്യൂറിമാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്ബ്യാരുടെ ഉത്തരവ്. കൊച്ചി നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. ഹരജികള്‍ വീണ്ടും ആഗസ്റ്റ് Read More …

അങ്കണവാടി അധ്യാപിക അടുക്കളയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍

പത്തനംതിട്ട: അങ്കണവാടി അധ്യാപികയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ സ്വദേശി മഹിളാ മണി (60) യെയാണ് ഇന്ന് രാവിലെ അടുക്കളയില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കാനായി രാവിലെ ആറു മണിയോടെ അടുക്കളയിലേക്ക് പോയ മഹിളാ മണിയെ ഏറെ നേരമായും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് Read More …