ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍
ഏതെങ്കിലും കേസില്‍പ്പെട്ട് ഒരുമാസത്തിലധികം അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാകുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കുന്ന ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.കേന്ദ്ര അന്വേഷണ ഏജന്‍സികളെയുപയോഗിച്ചു നടത്തുന്ന പകപോക്കല്‍-വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത് എന്നും അദ്ദേഹം പറഞ്ഞു .
