പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയപാത അതോറിറ്റിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

പാലിയേക്കര ടോൾ പ്ലാസക്കേസിലെ ടോൾ പിരിവ് നാല് ആഴ്ച്ചത്തേക്ക് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ കടുത്ത വിമർശനത്തോടെ തള്ളി സുപ്രീംകോടതി. പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ കോടതി കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാൻ കൂടുതൽ പണം നൽകേണ്ടതില്ലെന്നും വിധിച്ചു. കടുത്ത വിമർശനം ഉയർത്തിയാണ് പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയ പാത അതോറിറ്റിയുടെ അടക്കം Read More …

ടയർ കമ്പനികൾ റബ്ബർ വാങ്ങാതാത്തോടെ 27 ദിവസത്തിനിടെ 25 രൂപ വില കുറഞ്ഞ് റബ്ബർ വിപണി

ജൂലായ് 22-ന് കോട്ടയത്ത് ആർഎസ്എസ് നാലിന് 215 രൂപ വരെ വ്യാപാരം നടന്നിടത്ത് ഓഗസ്റ്റ് 18-ന് വില 190 രൂപയായി. ഇടവിട്ടുള്ള ശക്തമായ മഴ കേരളത്തിൽ വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്. മഴമറ ഇട്ടവർക്കുപോലും, രാത്രി മുഴുവൻ തുടരുന്ന മഴയിൽ പ്രതീക്ഷ നഷ്ട‌മായി. ഓണത്തോടെ മെച്ചമായ വിലയിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ ഉണ്ടായാലേ ടാപ്പിങ്ങും ഉഷാറാകൂ. പക്ഷേ, പകരച്ചുങ്ക വിഷയത്തിൽ Read More …

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിൻ്റെ മകൻ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ മുങ്കിൽമട സ്വദേശിയായ യുവാവു വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. യുവതിയുടെ ഭർത്താവാണ് സന്തോഷിനെ മർദിച്ച് കൊലപ്പെടുത്തിയത് എന്നാണ് കരുതുന്നത്

കോഴിക്കോട് വെങ്ങളത്ത് റെയിൽവേ ലൈനിൽ ഗർത്തം

നാട്ടുകാരുടെ ഇടപെടലിൽ ആണ് വലിയ അപകടം ഒഴിവായത്. വെങ്ങളം കൃഷ്‌ണകുളം ഭാഗത്ത് റെയിൽവേ ലൈനിന് നടുവിലായാണ് ബോളറുകൾ താഴ്ന്ന നിലയിൽ ഗർത്തം കാണപ്പെട്ടത്. ട്രെയിനുകൾ കടന്നുപോകുന്നതിനനുസരിച്ച് ഗർത്തത്തിൻ്റെ വലുപ്പം കൂടുന ശ്രദ്ധയിൽപെട്ടതോടെയാണ് നാട്ടുകാർ ഇടപെട്ടത്. തുടർന്ന് റെയിൽവെ അധികൃതർ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ച് സുരക്ഷ ഉറപ്പുവരുത്തുകയായിരുന്നു.

ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം; ജനസമ്പര്‍ക്ക പരിപാടിക്കിടെ മുഖത്തടിച്ചു, യുവാവ് അറസ്റ്റിൽ

ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇതിൽ പങ്കെടുക്കാനെന്ന രീതിയിൽ ചില പേപ്പറുകളുമായി എത്തിയ യുവാവാണ് രേഖാ ഗുപ്തയെ ആക്രമിച്ചത്. മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ ആക്രോശിച്ചുകൊണ്ട് ഇയാൾ മുഖത്തടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. പോലീസിന്റെയും Read More …

സ്വര്‍ണവില ഇന്നും കുറഞ്ഞു; ഇന്ന് കുറഞ്ഞത് പവന് ₹ 440

കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്നലെ 320 രൂപ കുറഞ്ഞ പിന്നാലെ ഇന്ന് 440 രൂപ താഴ്ന്നു. വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത എന്ന് പറയപ്പെടുന്നു. വിപണിയില്‍ ആശങ്കകള്‍ ഒഴിയുന്നതാണ് ഇതിന് കാരണം. നിക്ഷേപ സൗഹൃദമായ അന്തരീക്ഷം വന്നാല്‍ സ്വര്‍ണവില കുറയും. രാജ്യാന്തര തലത്തില്‍ രണ്ട് ദിവസമായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. ഔണ്‍സ് സ്വര്‍ണത്തിന് Read More …

സല്‍വ-ജുഡും നിരോധിച്ച വിധി വീണ്ടും ഓര്‍മ്മിപ്പിച്ച് ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി

ഹൈദരാബാദ്: മുന്‍ സുപ്രീം കോടതി ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡി, 2011-ല്‍ നല്‍കിയ നിര്‍ണായക വിധി മ വീണ്ടും വാര്‍ത്തകളില്‍. ചത്തീസ്ഗഡില്‍ പ്രവര്‍ത്തിച്ചിരുന്ന സായുധ കൂട്ടായ്മയായ ‘സല്‍വ-ജുഡും’ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റെഡ്ഡി അധ്യക്ഷനായ ബെഞ്ച് അത് നിരോധിക്കുകയായിരുന്നു. ഗോത്രവര്‍ഗ്ഗ യുവാക്കളെ Special Police Officers (SPO) ആയി നിയമിച്ച് മാവോയിസ്റ്റ് വിരുദ്ധ യുദ്ധത്തില്‍ വിന്യസിക്കുകയായിരുന്നു സല്‍വ-ജുഡും. Read More …

യുകെയുടെ പിന്‍വാതില്‍ ആവശ്യം പിന്‍വലിച്ചു; ആപ്പിളിന് വന്‍വിജയം

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ ആപ്പിളിനോട് ആവശ്യപ്പെട്ടിരുന്ന എന്‍ക്രിപ്റ്റുചെയ്ത ഡാറ്റയിലെ ”ബാക്ക്ഡോര്‍ പ്രവേശനം” നല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചതായി അമേരിക്കന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുല്‍സി ഗാബാര്‍ഡ് അറിയിച്ചു. യുകെയുടെ Investigatory Powers Act പ്രകാരം ആപ്പിളിന് അവരുടെ എന്‍ക്രിപ്റ്റുചെയ്ത സേവനങ്ങളില്‍ പ്രത്യേക പ്രവേശന കവാടം (backdoor) ഒരുക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍, ഉപഭോക്താക്കളുടെ സ്വകാര്യതയും ഡാറ്റാ സുരക്ഷയും Read More …