എകെജി സെന്റര്‍ ആക്രമണം; ഇ പി ജയരാജനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ്

എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ്. ഇ പി ജയരാജന്‍ അകത്ത് പോകുമെന്ന ഘട്ടത്തില്‍ അന്വേഷണം അവസാനിപ്പിച്ചു. അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് നല്‍കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി. അതേസമയം എല്‍ഡിഎഫ് Read More …

സ്വര്‍ണക്കടത്ത്: കോടതി മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തിനെതിരേ ശിവശങ്കര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡി.യുടെ ആവശ്യത്തിനെതിരെ എം.ശിവശങ്കര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇ.ഡി.യുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവശങ്കര്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തത്.അതിനിടെ, മുഖ്യമന്ത്രിക്ക് എതിരായ രഹസ്യ മൊഴി ഇ.ഡി. സുപ്രീംകോടതിക്ക് കൈമാറിയാല്‍ അതിനെ എങ്ങനെ Read More …

ആരാണ് ക്രോസ് വോട്ട് ചെയ്തതെന്ന് അറിഞ്ഞാല്‍ അയാള്‍ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തനാകും; കുലംകുത്തിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തയാള്‍ കേരളത്തിന് അപമാനമാണെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കേരളത്തില്‍ നിന്ന് ഒരു വോട്ട് മാത്രമേ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് ലഭിച്ചിട്ടുള്ളൂവെങ്കിലും അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ക്രോസ് വോട്ട് ചെയ്‌തയാള്‍ കുലംകുത്തിയാണെന്നും,​ അയാള്‍ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തനാകുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ Read More …

ലൈംഗീകാതിക്രമത്തിന് ഇരയാവുന്നവരുടെ സുരക്ഷ കര്‍ശനമായി ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഹൈക്കോടതി . പരാതി ലഭിച്ചാല്‍ പോലീസ് വേഗത്തില്‍ നടപടി സ്വീകരിക്കണം. ഇര പറയുന്ന സ്ഥലത്ത് വെച്ച്‌ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ മൊഴി എടുക്കാന്‍ പാടുള്ളൂവെന്നും, ഒരു കാരണവശാലും ഇരയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇരയുടെ സഹായത്തിനായി ഒരു പോലീസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണം.ഇക്കാര്യങ്ങളില്‍ വിട്ടു Read More …

മുന്നണിയിലെ നേട്ടങ്ങളും കോട്ടങ്ങളും വീതിച്ചെടുക്കണം,തിരുത്തല്‍ ശക്തിയായി സിപി ഐ തുടരുമെന്ന് കാനം രാജേന്ദ്രന്‍

തിരുത്തല്‍ ശക്തിയായി സിപി ഐ തുടരുമെന്ന് കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടില്‍ വ്യതിയാനം ഉണ്ടായപ്പോള്‍ സിപിഐ തിരുത്തി. മുന്നണിയിലെ നേട്ടങ്ങളും കോട്ടങ്ങളും വീതിച്ചെടുക്കണം. സുഖദുഃഖങ്ങളും അതിന്റെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികള്‍ക്ക് അവകാശപ്പെട്ടതാണെന്നും നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം പറഞ്ഞു. Read More …

വീണ്ടും കൃത്രിമ മഴ പെയ്യിക്കാന്‍ നടപടി തുടങ്ങി

ജിദ്ദ: രാജ്യത്ത് വീണ്ടും കൃത്രിമ മഴ പെയ്യിക്കാന്‍ നടപടി തുടങ്ങി. രണ്ടാംഘട്ട മഴ പെയ്യിക്കാനുള്ള ഒരുക്കമാണിത്. അസീര്‍, അല്‍ബാഹ, ത്വാഇഫ് എന്നിവയുള്‍പ്പെടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഈ ഘട്ടത്തില്‍ മഴ പെയ്യിക്കുന്നത്. ‘ക്ലൗഡ് സീഡിങ്​ പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഒരുക്കം പൂര്‍ത്തിയായതായി​ കാലാവസ്ഥ നിരീക്ഷണ ദേശീയ കേന്ദ്രം സി.ഇ.ഒ അയ്​മന്‍ സാലിം ഗുലാം അറിയിച്ചു. Read More …

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള താലിബാന്‍ ക്രൂരതയെക്കുറിച്ച്‌ കുറിപ്പെഴുതി; പിന്നാലെ തടങ്കലില്‍; വിദേശ മാദ്ധ്യമപ്രവര്‍ത്തകയെ വിട്ടയച്ചത് ക്ഷമാപണം നടത്തിച്ചതിന് ശേഷം

കാബൂള്‍: കൗമാരക്കാരായ പെണ്‍കുട്ടികളെ നിര്‍ബന്ധിത വിവാഹത്തിന് വിധേയരാക്കുകയും, ലൈംഗിക അടിമകളായി മാറ്റുകയും ചെയ്യുന്ന താലിബാന്‍ രീതികള്‍ക്കെതിരെ മാദ്ധ്യമവാര്‍ത്ത നല്‍കിയ വിദേശ എഴുത്തുകാരി ലിന്‍ ഒ ഡോണലിനെ താലിബാന്‍ തടഞ്ഞുവച്ചു. മൂന്ന് ദിവസത്തോളം ഇവര്‍ താലിബാന്‍ ഭീകരരുടെ തടവിലായിരുന്നു. പിന്നീട് എഴുതിയ വാര്‍ത്ത പിന്‍വലിക്കുകയും മാപ്പ് എഴുതി നല്‍കുകയും ചെയ്തതിന് ശേഷമാണ് ഇവരെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചത്. Read More …

കോണ്‍​ഗ്രസില്‍ നിന്ന് ആളുകള്‍ പോകുന്നു, പാര്‍ട്ടി വലിയ വെല്ലുവിളിയില്‍ -രമേശ് ചെന്നിത്തല

കോഴിക്കോട്: രാജ്യത്തെ കോണ്‍​ഗ്രസ് വലിയ വെല്ലുവിളിയിലാണെന്നു കെപിസിസി മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല. കോഴിക്കോട് നടക്കുന്ന കെ.പി.സി.സി ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍​ഗ്രസില്‍ നിന്ന് ആളുകള്‍ പോകുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിനാണ് ആദ്യം തടയിടേണ്ടത്. ഒരു പ്രവര്‍ത്തകനെപ്പോലും നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപാകാനുള്ള കരുത്തും ആര്‍ജവവുമാണ് നേതൃത്വത്തിനു വേണ്ടത്. Read More …