സ്വകാര്യ ക്ലബ്ബില്‍ പണം വച്ച്‌ ചീട്ടുകളിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട:സ്വകാര്യ ക്ലബ്ബില്‍ നിന്ന് പണം വച്ച്‌ ചീട്ടുകളിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.പത്തനംതിട്ട എആര്‍ ക്യാംപിലെ എസ്‌ഐ എസ് കെ അനില്‍, പാലക്കാട് പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിവില്‍ പോലിസ് ഓഫിസര്‍ അനൂപ് കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഈ മാസം 16ന് വന്‍ ചീട്ടുകളി സംഘത്തെ പോലിസ് പിടികൂടിയിരുന്നു. പത്തുലക്ഷം രൂപയിലധികം വെച്ചായിരുന്നു ചീട്ടുകളി. 12 പേരാണ് Read More …

മാധ്യമം ‍പത്രത്തിനെതിരെ കടുത്ത നിലപാടെടുത്തത് ശരിയായില്ല; യുഎഇയ്ക്ക് കത്ത് എഴുതിയ നടപടി തെറ്റെന്ന് ജലീലിനെ തള്ളി സിപിഎം

മന്ത്രിയായിരിക്കേ കെ.ടി. ജലീല്‍ മാധ്യമം പത്രത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്ന് സിപിഎം. ജലീല്‍ പാര്‍ട്ടിയുടെ അറിവോടെയല്ല മാധ്യമത്തിനെതിരെ പ്രവര്‍ത്തിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് സിപിഎമ്മും ജലീലിനെ തള്ളി രംഗത്ത് എത്തിയത്. മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ല. യുഎഇയ്ക്ക് കത്ത് എഴുതിയ നടപടി Read More …

കോണ്‍​ഗ്രസ് തളര്‍ന്നാല്‍ ഇന്ത്യ തളരും, ഐതിഹാസിക പ്രക്ഷോഭങ്ങള്‍ വെറുതേയാവില്ല -കെ. സുധാകരന്‍

കോഴിക്കോട്: കേരളത്തിലും കേന്ദ്രത്തിലും നടക്കുന്ന ഭരണ നെറികേടുകള്‍ക്കും കൊടിയ അഴിമതികള്‍ക്കും എതിരേ കേരളത്തിലെ യൂത്ത് കോണ്‍​ഗ്രസ്-കെ.എസ്‌.യു- മഹിളാ കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ഐതിഹാസിക പ്രക്ഷോഭങ്ങള്‍ വെറുതേയാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കോഴിക്കോട് കെ.പി.സി.സി ചിന്തന്‍ ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തിലും കോണ്‍​ഗ്രസ് ദുര്‍ബലമായിട്ടുണ്ട്. കോണ്‍​ഗ്രസ് തളര്‍ന്നാല്‍ Read More …

വില്‍പ്പനശാലകളില്‍ ജനപ്രിയ മദ്യം ഉറപ്പാക്കാന്‍ ബെവ്കോ നടപടി : വില്‍പ്പന നോക്കി ഓ‌ര്‍ഡര്‍ നല്‍കാന്‍ സംവിധാനം

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ വില്പനശാലകളില്‍ വിലകുറഞ്ഞതും ജനപ്രിയവുമായ മദ്യബ്രാന്‍ഡുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച്‌ എം.ഡി യോഗേഷ് ഗുപ്ത കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കി. ഏറ്റവുമധികം വിറ്റുപോകുന്ന ബ്രാന്‍ഡുകള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തി അതിനനുസരിച്ചാകും അടുത്ത ലോഡിന് ഓര്‍ഡര്‍ നല്‍കുക. ഇതുവഴി ജനപ്രിയ ബ്രാന്‍ഡുകളുടെ ലഭ്യത എപ്പോഴും ഉറപ്പാക്കാനാകും. വിലകുറഞ്ഞ മദ്യം കിട്ടാതിരിക്കുമ്ബോള്‍ കൂടുതല്‍ വിലയുള്ളത് Read More …

‘റൂളിംഗ് സ്വയം വിമര്‍ശനം’ : സ്പീക്കര്‍

തിരുവനന്തപുരം : എം എം മണിയെ തിരുത്തിയ ചരിത്രപരമായ റൂളിംഗ് സ്വയം വിമര്‍ശനം തന്നെയെന്ന് സ്പീക്കര്‍ എം ബി രാജേഷ്. സ്പീക്കര്‍ എന്നതിനൊപ്പം ഇടത് ബോധ്യത്തോടെയുള്ള തന്‍റെ പ്രധാന പൊളിറ്റിക്കല്‍ സ്റ്റേറ്റ്‍മെന്‍റ് കൂടിയാണ് മണിയെ തിരുത്തിയ റൂളിംഗ്. റൂളിംഗും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതും പരസ്പര വിരുദ്ധമല്ലെന്നും സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. നിയമസഭയുടെ വലിയ Read More …

വാക്ക് ഇൻ ഇന്റർവ്യൂ 29ന്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശൂരിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, എൻട്രി ഹോം എന്നിവിടങ്ങളിൽ ഒഴിവുള്ള ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്), സൈക്കോളജിസ്റ്റ് (ഫുൾ ടൈം റസിഡന്റ്), ക്ലിനിംഗ് സ്റ്റാഫ്, കുക്ക് എന്നീ Read More …

പോക്‌സോ കേസില്‍ 13 വര്‍ഷം തടവും പിഴയും

പത്തനംതിട്ട: ഒമ്ബതു വയസുകാരിയായ പെണ്‍കുട്ടിയോട് അതിക്രമം നടത്തിയ കേസില്‍ 13 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. അടൂര്‍ ഏറത്ത് വയലാ പുലിമലയില്‍ അരുണാലയം വീട്ടില്‍ തുളസിയെ (50) പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ ജഡ്ജി ജയകുമാര്‍ ജോണാണ് ശിക്ഷിച്ചത്. പഠനാവശ്യത്തിനു വീട്ടിലെത്തിയ പെണ്‍കുട്ടിയോട് ഇയാള്‍ അതിക്രമം കാട്ടിയെന്നായിരുന്നു കേസ്.പ്രോസിക്യൂഷനുവേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ Read More …

വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചു. നാനൂറിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം നല്‍കിയ ബംഗാള്‍ സര്‍ക്കാര്‍ നടപടി ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അറിവോടെയല്ലെന്നും മന്ത്രി സഭയില്‍ വിശദീകരിച്ചു.യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ Read More …