ശിവസേനാ കേസ്: ഹര്‍ജികളില്‍ ഒട്ടേറെ ഭരണഘടനാ പ്രശ്നങ്ങളുണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : മഹാരാഷ്ട്ര ശിവസേനയിലെ ഇരുവിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികളില്‍ ഒട്ടേറെ ഭരണഘടനാ പ്രശ്നങ്ങളുണ്ടെന്നും ഇതിലാണ് ആദ്യം തീര്‍പ്പു വേണ്ടതെന്നും സുപ്രീം കോടതി. ഉദ്ധവ് താക്കറെ വിഭാഗവും ഏക്നാഥ് ഷിന്‍ഡെ വിഭാഗവും നല്‍കിയ 6 ഹര്‍ജികള്‍ ഓഗസ്റ്റ് 1നു പരിഗണിക്കാനായി മാറ്റി. ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിടേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. Read More …
