അതിജീവിതയ്‌ക്കൊപ്പം നിന്നവരെ അപമാനിക്കാന്‍ വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ്, അന്വേഷണം ഊജിതമാക്കി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്‌ക്കൊപ്പം നിന്നവരെ, വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മാധ്യമ, സിനിമാ മേഖലയിലെ ആളുകളില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. വാട്‌സാപ്പ് ഗ്രൂപ്പിലെ തന്റെ പേരിലുള്ള ചാറ്റുകള്‍ വ്യാജമാണെന്ന് ബൈജു കൊട്ടാരക്കര മൊഴി നല്‍കി.ദിലീപിന്റ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നാണ് Read More …

‘കാള പെറ്റു എന്നു കേട്ട് കയറെടുക്കരുത്’; തൊണ്ടി കേസില്‍ ആരോപണം തള്ളി ആന്റണി രാജു

തിരുവനന്തപുരം; നിയമസഭയില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും പ്രതിപക്ഷനേതാവ് വിഡി സതീശനും തമ്മില്‍ കടുത്ത വാക്‌പോര്.കോടതിയിലിരുന്ന തൊണ്ടിമുതലില്‍ മുന്‍ അഭിഭാഷകനായ മന്ത്രി തിരിമറികാട്ടി വിദേശിയായ മയക്കുമരുന്ന് പ്രതിയെ രക്ഷിക്കുവാന്‍ കൂട്ടുനിന്നുവെന്നതിലായിരുന്നു വാദപ്രതിവാദങ്ങള്‍ ഉണ്ടായത്.പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം കാണിച്ചെന്ന കേസില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന്,ആന്റണി സര്‍ക്കാരിന്റെ കാലത്ത് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന വിശദീകരണവുമായി മന്ത്രി ആന്റണി Read More …

കേസെടുക്കാനുള്ള കോടതി നിര്‍ദേശം സ്വാഭാവിക നടപടി മാത്രം, തിരിച്ചടിയല്ല: ഇ.പി. ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ യൂത്ത്‌കോണ്‍ഗ്രസുകാര്‍ ഇന്‍ഡിഗോ വിമാനത്തില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കേസെടുക്കാനുള്ള കോടതി നിര്‍ദേശം തിരിച്ചടിയല്ലെന്ന് ഇ.പി ജയരാജന്‍. എന്തിനും ഏതിനും പരാതിയുമായി നടക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അങ്ങനെയൊരു പരാതി കോടതിക്ക് മുന്നിലെത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക നടപടിയാണിത്. തിരിച്ചടിയെന്നത് വ്യാഖ്യാനം മാത്രമാണെന്നും ജയരാജന്‍ പറഞ്ഞു.മുഖ്യമന്ത്രിക്കെതിരേ നടന്നത് ആസൂത്രിത ആക്രമണമാണ്. ഇതിന് പ്രേരിപ്പിച്ചത് കെ.സുധാകരനും കെ.പി.സി.സി അധ്യക്ഷന്‍ Read More …

‘പാഷാണത്തില്‍ കൃമികള്‍ എല്ലായിടത്തുമുണ്ട്, അവരെ പുറത്താക്കും’ : വാട്സ് ആപ് ചോര്‍ച്ചയില്‍ നടപടിയുണ്ടാകുമെന്ന് കെ മുരളീധരന്‍

ന്യൂഡല്‍ഹി : യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്സ്‌ആപ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ ചോര്‍ത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കെ. മുരളീധരന്‍ എം.പി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാഷാണത്തില്‍ കൃമികള്‍ എല്ലായിടത്തുമുണ്ട്. അങ്ങനെയുള്ളവരെ തെരഞ്ഞുപിടിച്ച്‌ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കും. അത് കോണ്‍ഗ്രസിലാലും യൂത്ത് കോണ്‍ഗ്രസിലായാലും. ഒപ്പം നിന്ന് ഒറ്റിക്കൊടുക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ ഇനി സ്ഥാനവുമുണ്ടാകില്ല. അക്കാര്യത്തില്‍ ഒരു സംശയുവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം Read More …

രണ്ട് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 46 വര്‍ഷം കഠിനതടവും പിഴയും

പാലക്കാട്: പട്ടാമ്ബിയില്‍ രണ്ട് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിനതടവും രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. കോങ്ങാട് സ്വദേശി അയ്യൂബിനാണ് പട്ടാമ്ബി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോയി ലൈംഗിക അതിക്രമം കാണിച്ചു എന്നാണ് കേസ്.പിഴതുക കുട്ടിക്ക് നല്‍കണമെന്നും അല്ലെങ്കില്‍ രണ്ടര വര്‍ഷം അധികമായി Read More …

ടൂറിസം ലെഡ് റിക്കവറി സാധ്യത പരിശോധിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കോവിഡാനന്തര കാലഘട്ടത്തില്‍ സമ്ബദ് ഘടനയുടെ വീണ്ടെടുപ്പിന് സഹായകരമായ ടൂറിസം ലെഡ് റിക്കവറി പദ്ധതി സാധ്യത പരിശോധിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം – യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം കേന്ദ്ര ബിന്ദുവാക്കി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ലക്ഷ്യം. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ജീവനോപാധികളുമായി ബന്ധപ്പെട്ട് വിവിധ ജനകീയ സംരംഭങ്ങളെ Read More …

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനവുമായി സ്മൃതി ഇറാനി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഷ്ട്രീയമായി രാഹുല്‍ ഗാന്ധി ഉല്‍പ്പാദനക്ഷമമല്ലെന്നും, പാര്‍ലമെന്റിന്റെ ഉല്‍പ്പാദനക്ഷമത കുറയ്ക്കാന്‍ പരമാവധി ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നിര്‍ത്തിവയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് വിമര്‍ശനം.ഇന്ത്യയിലെ ഓരോ പൗരനും പ്രാധാന്യമുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. പാര്‍ലമെന്ററി ചരിത്രത്തില്‍ എത്ര സ്വകാര്യ Read More …

വഖഫ് നിയമനം; മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചു

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടില്ലെന്ന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത് സമസ്ത. വിഷയത്തില്‍ സര്‍ക്കാര്‍ മതനേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചു. നിയമന വിഷയത്തില്‍ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന തീരുമാനവുമായി മുന്നോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉറപ്പിനെ തുടര്‍ന്ന് Read More …