വാഹന നികുതി അടച്ചില്ല : ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ഒരു ബസ്സിനു കൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി
കോഴിക്കോട് : വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ഒരു ബസ്സിനു കൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സിനാണ് പിഴ ചുമത്തിയത്. പിഴ സഹിതം അടക്കേണ്ടത് 37000 രൂപയാണ്. നടപടിയെക്കുറിച്ച് ഇന്‍ഡിഗോ കമ്ബനിക്ക് നോട്ടീസ് അയച്ചതായി മലപ്പുറം ആര്‍ടിഒ അറിയിച്ചു. രണ്ടാമത്തെ ബസ്സ് നിലവില്‍ വിമാനത്താവളത്തിന് അകത്താണ്. Read More …
