തൊണ്ടിമുതല്‍ ക്രമക്കേട് കേസ്; അടിവസ്ത്രത്തില്‍ മാറ്റം വരുത്തിയതിന്റെ വിശദാംശങ്ങള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍

തിരുവനന്തപുരം: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ ക്രമക്കേട് കേസില്‍ അടിവസ്ത്രത്തില്‍ മാറ്റം വരുത്തിയതിന്റെ വിശദാംശങ്ങള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍. അടിവസ്ത്രത്തിന്റെ അടിഭാഗത്തെ തുന്നലുകളും വസ്ത്രത്തിന്റെ മറ്റു ഭാഗങ്ങളിലെ തുന്നലുകളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചെറുതായി വെട്ടിക്കളഞ്ഞ ഭാഗം മറ്റൊരു ഭാഗത്ത് തുന്നി കൂട്ടിച്ചേര്‍ത്തെന്നും റിപ്പോര്‍ട്ടിലുണ്ട്. നൂലിന്റെ നിറത്തിലും വ്യത്യാസമുണ്ട്. നിറത്തില്‍ പ്രകടമായ വ്യത്യാസം പഴതും Read More …

ശബരീനാഥന്റെ അറസ്റ്റ് രേഖ വ്യാജം, മുഖ്യമന്ത്രി ഭീരുവെന്ന് ഷാഫി പറമ്ബില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ മു​ന്‍ എംഎ​ല്‍എ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ കെ.​എ​സ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കണമെന്ന് പറയുന്നത് എങ്ങനെ അറസ്റ്റിന് കാരണമാകും. കരിങ്കൊടി പ്രതിഷേധത്തെ പോലും നേരിടാനുള്ള ആര്‍ജവം ആഭ്യന്തര മന്ത്രിക്കില്ല. അറസ്റ്റിനെ രാഷ്ട്രീയമായി നേരിടാനുള്ള ആര്‍ജവം യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസിനുമുണ്ടെന്നും ഷാഫി പറമ്ബില്‍ വ്യക്തമാക്കി.

ത്വലാഖ് നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുത്വലാഖിന് പിന്നാലെ ത്വലാഖ്-ഇ ഹസന്‍ എന്ന ആചാരവും നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി. അഡ്വ. അശ്വനി കുമാര്‍ ദുബെ മുഖേന മാധ്യമപ്രവര്‍ത്തകയായ ബേനസീര്‍ ഹിന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി നാല് ദിവസത്തിനകം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും. മാസത്തിലൊരിക്കല്‍ തുടര്‍ച്ചയായി മൂന്ന് മാസം തലാഖ് Read More …

‘എനിക്ക് നേരെ പണ്ട് കോണ്‍ഗ്രസ് നേതാവ് നിറയൊഴിച്ചു’; പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ചര്‍ച്ച ചെയ്യവേ തനിക്കെതിരെ നടന്ന പഴയ ആക്രമണ ശ്രമവും വധശ്രമവും ഓര്‍മിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എയായിരിക്കേ തനിക്കെതിരെ ഒരാള്‍ വെടിയുതിര്‍ത്തതും തോക്ക് ചൂണ്ടിയതുമാണ് അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്. ”ചോലമ്ബ്ര തെക്കിടാരിപ്പൊയിലില്‍ കോണ്‍ഗ്രസ് നേതാവ് എന്റെ നേരെയായിരുന്നു നിറയൊഴിച്ചത്. പേര് ഞാന്‍ പറയുന്നില്ല. സണ്ണി ജോസഫിനൊക്കെ അറിയുമെന്ന് തോന്നുന്നു. Read More …

റോഡുകള്‍ തകരുന്നതില്‍ കാലാവസ്ഥയ്‌ക്കും പങ്കുണ്ട്,​ ഒരു കുഴി പോലും ഇല്ലാത്ത റോഡുകളാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി റിയാസ്

തിരുവനന്തപുരം: കേരളത്തിലെ റോഡുകള്‍ തകരുന്നതില്‍ കാലാവസ്ഥയ്‌ക്കും നല്ല പങ്കുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുഴികളില്ലാത്ത റോഡുകളാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പൊതുമരാമത്തിനെ സംബന്ധിച്ച്‌ റെക്കോ‌ഡ് പ്രവൃത്തി നടക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ അറ്റക്കുറ്റപ്പണി സമയബന്ധിതമായി തീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച്‌ പ്രതിപക്ഷം അടിയന്തര നോട്ടീസ് നല്‍കിയിരുന്നു. എല്‍ദോസ് കുന്നപ്പള്ളിയാണ് നോട്ടീസ് നല്‍കിയത്. മഴക്കാലത്ത് റോഡുകളുടെ Read More …

നിലമ്ബൂരില്‍ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമം; മൈസൂരു സ്വദേശി അറസ്റ്റില്‍

നിലമ്ബൂര്‍: ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ നിലമ്ബൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്ബൂര്‍ എന്‍.എസ് സ്കൂളിന് സമീപം താമസിക്കുന്ന മൈസൂര്‍ സ്വദേശിയായ എം.എസ്. മഞ്ജുവിനെയാണ് (38) നിലമ്ബൂര്‍ സ്വദേശിനിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 29നായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്ത് കടന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയുമായി പൊലീസ്​ തെളിവെടുപ്പ് Read More …

ഒളി കാമറയില്‍ കുടുക്കി അമ്മായിയില്‍നിന്ന് 25 ലക്ഷം തട്ടാന്‍ ശ്രമം; യുവതിയും പ്രതിശ്രുതവരനും അറസ്റ്റില്‍

ബംഗളൂരു: പിതൃസഹോദരിയുടെ വിവാഹേതര ബന്ധം ഒളികാമറയില്‍ പകര്‍ത്തി ഇതുവച്ച്‌ ഭീഷണിപ്പെടുത്തി അവരില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭത്തില്‍ യുവതിയും പ്രതിശ്രുത വരനും അറസ്റ്റില്‍. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കെ ഉഷ (25), പ്രതിശ്രുത വരനും വ്യവസായിയുമായ സുരേഷ് ബാബു (28) എന്നിവരെയാണ് ബംഗളൂരു പോലിസ് അറസ്റ്റ് ചെയ്തത്. ഇരയായ യുവതി ജൂലൈ 16നാണ് Read More …

സ്ലിം ബ്യൂട്ടിയായി മീര ജാസ്മിന്‍; ചിത്രങ്ങള്‍ എറ്റെടുത്ത് ആരാധകര്‍

നടി മീര ജാസ്മിന്റെ സ്ലിം ലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. നാല്‍പതുകാരിയായ മീരയുടെ മേക്കോവര്‍ തന്നെയാണ് ഏവരുടെയും ചര്‍ച്ച. ഈ പ്രായത്തിലും പതിനേഴിന്റെ ചെറുപ്പമാണ് താരത്തിനെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു. ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധചെലുത്തുന്ന താരം ദുബായിലാണ് ഇപ്പോള്‍ താമസം. അഭിനയത്തില്‍ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മീര. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘മകള്‍’ Read More …