യു.പിയില്‍ ദലിത് വിദ്യാര്‍ഥിനികളുടെ യൂണിഫോം അഴിപ്പിച്ചെന്ന് പരാതി

ഹാപുര്‍: ദലിത് വിദ്യാര്‍ഥിനികളുടെ യൂണിഫോം അഴിക്കാന്‍ ആവശ്യപ്പെട്ട ​ഉത്തര്‍പ്രദേശ് ഹാപുര്‍ ജില്ലയിലെ രണ്ട് സ്കൂള്‍ അധ്യാപകരെ സസ്​പെന്‍ഡ് ചെയ്തു. യൂണിഫോമില്‍ അല്ലാതിരുന്ന മുന്നാക്ക ജാതിക്കാരായ രണ്ട് കുട്ടികള്‍ക്ക് ക്ലാസ് ഗ്രൂപ്പ് ഫോട്ടോയെടുക്കുമ്ബോള്‍ ധരിക്കാനായി ദലിത് പെണ്‍കുട്ടികളുടെ യൂണിഫോം അഴിപ്പിച്ചെന്നാണ് പരാതി. ഉദയ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ​ ജൂലൈ 11നാണ് സംഭവം നടന്നത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ Read More …

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ പരിശോധന വ്യാപകമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ പരിശോധന വ്യാപകമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. നികുതി അടക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഓടുന്നുണ്ടെന്ന് പരിശോധിക്കും. വിമാനത്താവളത്തിനകത്ത് ഓടുന്ന വണ്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഇന്‍ഡിഗോയുടെ വാഹനം നേരത്തെ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ നികുതി അടച്ചിട്ടില്ല. സമാനരീതിയില്‍ മറ്റ് വിമാനക്കമ്ബനികളുടെ വാഹനങ്ങള്‍ ഓടുന്നുണ്ടോയെന്ന് പരിശോധിക്കും. Read More …

ചീയമ്ബത്ത് കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

പുല്‍പള്ളി: ചീയമ്ബത്തിനടുത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപന്നിയെ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നു. ചീയമ്ബത്തെ ലത മുരളീധരന്റെ കൃഷിയിടത്തിന് സമീപമിറങ്ങിയ പന്നിയെയാണ് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന അധികാരം ഉപയോഗപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ ഉത്തരവിട്ടതത് പ്രകാരമാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ വെടിവെച്ചുകൊന്നത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലുള്ള വനപാലകരുടെ നേതൃത്വത്തിലാണ് പന്നിയെ വെടിവെച്ച്‌ Read More …

സ്വപ്നയുടെ പരാമര്‍ശം ക്രമസമാധാന പ്രശ്‌നമുണ്ടാക്കി; കേസ് റദ്ദാക്കാനാവില്ലെന്നു സര്‍ക്കാര്‍

കൊച്ചി: മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് റദ്ദാക്കാനാകില്ലെന്നും സ്വപ്നയുടെ പരാമര്‍ശം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്നും സര്‍ക്കാര്‍ ഇന്ന് അറിയിക്കും. എന്നാല്‍ തന്നെ മനപൂര്‍വം കളളക്കേസില്‍ കുടുക്കിയെന്നാണ് സ്വപ്നയുടെ നിലപാട്.ഇതിനിടെ ലൈഫ് മിഷന്‍ കേസില്‍ Read More …

പള്‍സര്‍ സുനിയെ തൃശ്ശൂരിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതിയായി എറണാകുളം സബ്ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സുനിയെ ഇവിടെയെത്തിച്ചത്. ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.അഞ്ചുവര്‍ഷമായി ജയിലില്‍! കഴിയുന്ന പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യനില മോശമാണെന്ന കാരണം കാണിച്ചാണ്‌ േകാടതിയെ സമീപിച്ചത്. ഈ ഹര്‍ജി ജൂലായ് 13ന് Read More …

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അങ്ങനെ ചെയ്തത് ഏജന്‍സി പറഞ്ഞിട്ടെന്ന് അറസ്റ്റിലായവര്‍

കൊല്ലം: കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികള്‍ രംഗത്ത്. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികള്‍ ആരോപണം ഉന്നയിക്കുന്നത്. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് റിമാന്‍ഡില്‍ ആയ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ വാദം.കുട്ടികളുടെ അടിവസ്ത്രത്തില്‍ ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ അടിവസ്ത്രം അഴിച്ചു Read More …

മങ്കി പോക്സ് ഐസൊലേഷനും ചികിത്സയ്ക്കുമുള്ള എസ്.ഒ.പി. പുറത്തിറക്കി: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍, ചികിത്സ, സാമ്ബിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള Read More …

നികുതിവെട്ടിപ്പ് തടയാന്‍ ലക്കി ബില്‍ പദ്ധതിയുമായി ധനവകുപ്പ്; വിജയിക്ക് 25 ലക്ഷംവരെ സമ്മാനം

തിരുവനന്തപുരം: നികുതിവെട്ടിപ്പ് തടയാന്‍ ലക്കി ബില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ബില്ല് വാങ്ങാന്‍ പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം. വിജയിക്ക് 25 ലക്ഷം രൂപ വരെ സമ്മാനം നല്‍കാനാണ് ധനവകുപ്പിന്‍റെ തീരുമാനം. പദ്ധതി ഓണത്തിന് മുമ്ബ് പ്രബല്യത്തില്‍ വരും. സാധനങ്ങള്‍ വാങ്ങിയാല്‍ ചെറിയ തുകയാണെങ്കിലും ബില്ല് വാങ്ങി ഫോട്ടോ എടുത്ത് സംസ്ഥാന സര്‍ക്കാരിന്‍റെ ജി.എസ്.ടി വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ Read More …