ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; മധ്യവയസ്കന്‍ പിടിയില്‍

ഈ​രാ​റ്റു​പേ​ട്ട: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍ന്നു​ണ്ടാ​യ ബ​ഹ​ള​ത്തി​നി​ടെ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ​സ്ക​ന്‍ അ​റ​സ്റ്റി​ല്‍.പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര വ​ലി​യ​പ​റ​മ്ബി​ല്‍ ജാ​ന്‍​സി ജെ​യിം​സി​നാ​ണ്​ വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ വി.​ജെ. ജെ​യിം​സി​നെ (56) ​ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​ ​ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഈ​രാ​റ്റു​പേ​ട്ട എ​സ്.​എ​ച്ച്‌.​ഒ ബാ​ബു Read More …

ക്രിപ്റ്റോകറന്‍സി; വെര്‍ച്വല്‍ കറന്‍സികള്‍ നിരോധിക്കണമെന്ന് ആര്‍ബിഐ, രാജ്യത്തിന് ആഗോളപിന്തുണ വേണമെന്ന് ധനമന്ത്രി

രാജ്യത്തിന് ലോകത്തിന്റെ പിന്തുണ ആവശ്യമുണ്ട് എങ്കിലും ക്രിപ്റ്റോകറന്‍സി അടക്കമുള്ള വെര്‍ച്വല്‍ സാമ്ബത്തിക ആസ്തികള്‍ നിരോധിക്കണമെന്ന നയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ആര്‍ബിഐ. ലോകപങ്കാളിത്തത്തില്‍ അടിയുറച്ചു നില്‍ ക്കുന്ന ഇന്ത്യന്‍ നയത്തിന് ക്രിപ്റ്റോകറന്‍സികളുടെ നിരോധനം ഒറ്റയ്ക്ക് പൂര്‍ണ്ണമായു സാധിക്കുകയില്ല എന്ന്സൂചന നല്‍കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ജൂലൈ 18 ന് പാര്‍ലമെന്റില്‍ തിരുമാ വാലവന്‍ തൊല്‍ നല്‍കിയ Read More …

അട്ടപ്പാടി മധു കേസ്: പന്ത്രണ്ടാം സാക്ഷിയായ വനം വകുപ്പ് വാച്ചര്‍ കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു കേസില്‍ പന്ത്രണ്ടാം സാക്ഷി കൂറുമാറി. വനം വകുപ്പ് വാച്ചര്‍ അനില്‍ കുമാറാണ് കൂറുമാറിയത്. ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച്‌ മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ Read More …

വിദ്യാര്‍ഥിയുടെ ആത്മഹത്യ: വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണം, അക്രമം പ്രത്യേക സംഘം അന്വേഷിക്കണം -മദ്രാസ് ​ഹൈകോടതി

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ചിന്നസേലത്ത് അധ്യാപകര്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി. അക്രമസംഭവത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാണ് ​ഹൈകോടതി ജസ്റ്റിസ് എന്‍. സതീഷ് കുമാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും കോടതി Read More …

പലിശ ചേര്‍ത്ത്​ വായ്​പ പുതുക്കല്‍ തടയുമെന്ന് സഹകരണ മന്ത്രി

തിരുവനന്തപുരം: വായ്പയുടെ പലിശ മുതലില്‍ ചേര്‍ത്ത്​ വായ്പ പുതുക്കുന്ന പ്രവണത കര്‍ശനമായി തടയുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. ഓഡിറ്റില്‍ ലാഭം കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുവഴി ഡിവിഡന്‍റും സ്വന്തമാക്കുന്നു. ഓഡിറ്റിലടക്കം ഇതു കണ്ടെത്തി തടയാനാണ്​ നിര്‍ദേ​ശം. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികള്‍ കേന്ദ്ര നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവയായതിനാല്‍ സംസ്ഥാന സഹകരണവകുപ്പിന് നിയന്ത്രിക്കാനാവില്ല. പരാതികള്‍ കേന്ദ്ര സര്‍ക്കാറിന് Read More …

വിദ്യാര്‍ഥിനികളെ അടിവസ്ത്രമഴിച്ച്‌ പരിശോധിച്ചത് അപലപനീയം, കേന്ദ്ര സര്‍ക്കാരിനെ അതൃപ്തി അറിയിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രമഴിപ്പിച്ച്‌ പരിശോധിച്ച നടപടി അപലപനീയമാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍. ബിന്ദു. പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജന്‍സിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. ഏജന്‍സിയുടെ ഭാഗത്തു നിന്ന് വന്‍ പിഴവാണ് ഉണ്ടായിരിക്കുന്നത്. മാനസികമായുണ്ടായ പരിക്ക് പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണ്. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള Read More …

രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടിംഗ് പൂര്‍ത്തിയായി, വോട്ടെണ്ണല്‍ വ്യാഴാഴ്ച

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂര്‍ത്തിയായി. എട്ട് എംപിമാര്‍ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിംഗ് അവസാനിച്ചപ്പോള്‍ ലഭിക്കുന്ന വിവരം. ബിജെപി എംപി സണ്ണി ഡിയോള്‍ ഉള്‍പ്പെടെയുള്ള എട്ടു പേരാണ് വോട്ട് ചെയ്യാന്‍ എത്താഞ്ഞത്.വോട്ടെടുപ്പ് ഇന്ന് രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. പാര്‍ലമെന്റില്‍ 63 ാം നമ്പര്‍ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചത്. സംസ്ഥാനങ്ങളില്‍ Read More …

പോപുലര്‍ ഫ്രണ്ട് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വനിത എഎസ്‌ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന്‍ എ എസ് ഐ റംല ഇസ്മയിനെതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കാണ് റംലയ്ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. മധ്യമേഖലാ ഡിഐജിക്കാണ് ശുപാര്‍ശ Read More …