ശബരീനാഥന്റെ അറസ്‌റ്റ് ഉന്നതതല ഗൂഢാലോചനയുടെ ഭാഗം; വിഡി സതീശന്‍ ​​​​​​​

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ ശബരീനാഥനെ അറസ്‌റ്റ് ചെയ്‌തത് ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അധികാരവും പോലീസും കൈയ്യില്‍ ഉള്ളതിനാല്‍ എന്തും ചെയ്യുന്ന അവസ്‌ഥയാണ്. ഇപി ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്ന് വെളിവാക്കുന്നതായും സതീശന്‍ പറ‌ഞ്ഞു. Read More …

കോണ്‍ഗ്രസുകാര്‍ നിലവാരമില്ലാത്തവരാണെന്ന് ഇപി ജയരാജന്‍

കോണ്‍ഗ്രസുകാര്‍ നിലവാരമില്ലാത്തവരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എന്തും വിളിച്ചുപറയും, കുറച്ച്‌ കഴിയുമ്ബോ മാപ്പ് പറയും. അവര്‍ പറയുന്നതിനൊന്നും മറുപടിയില്ല. ശബരിനാഥനെതിരെ വ്യക്തമായ തെളിവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ വിമാനത്തിനകത്ത് കഠാര പോലുള്ള വല്ലതും കടത്താന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കണമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. വിലക്കുന്നതിന് പകരം പുരസ്കാരം നല്‍കുകയാണ് ഇന്‍ഡിഗോ Read More …

മത,ഭാഷ ന്യൂനപക്ഷങ്ങളുടെ നിര്‍ണ്ണയം സംസ്ഥാന അടിസ്ഥാനത്തില്‍; നിര്‍ണ്ണായക വിലയിരുത്തലുമായി സുപ്രീംകോടതി

ദില്ലി: മത,ഭാഷ ന്യൂനപക്ഷങ്ങളുടെ നിര്‍ണ്ണയം സംസ്ഥാന അടിസ്ഥാനത്തിലായിരിക്കണം എന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഒരു സംസ്ഥാനത്തെ ഭൂരിപക്ഷമായ സമുദായത്തിന് ദേശീയ കണക്കുകളുടെ പേരില്‍ മാത്രം ന്യൂനപക്ഷങ്ങളുടെ അവകാശം നല്‍കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദുക്കളെ ചില സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷമായി കണക്കാക്കണം എന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ Read More …

പ്രവാചകനിന്ദാ പരാമര്‍ശം: നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രവാചകനിന്ദാ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ അറസ്റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു.അറസ്റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂപുര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ അടുത്തവാദം കേള്‍ക്കുന്നതുവരെ നൂപുറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.നൂപുറിനെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന Read More …

മുംബൈയില്‍ യുവാവിന്റെ മൃതദേഹം കട്ടിലിനടിയില്‍ കണ്ടെത്തി : ഭാര്യ ഒളിവില്‍

മുംബൈയിലെ സക്കിനാകയിലെ ഖൈരാനി റോഡിലുള്ള വാടകവീട്ടില്‍ താമസിച്ചിരുന്ന നസീം ഖാന്റെ മൃതദേഹമാണ് കട്ടിലിന്റെ അടിഭാഗത്തുള്ള സ്റ്റോറേജ് ഏരിയയില്‍ കണ്ടെത്തിയത്. ഭാര്യ റുബീന കഴിഞ്ഞ രണ്ട് ദിവസമായി ഒളിവിലാണെന്നും സംഭവത്തില്‍ ഭാര്യയുടെ പങ്ക് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. 23കാരനായ തയ്യല്‍ക്കാരന്റെ മൃതദേഹം അഴുകിയ നിലയിലാണ് താമസ സ്ഥലത്ത് കണ്ടെത്തിയത്. ദമ്ബതികള്‍ പതിവായി വഴക്കിടാറുണ്ടായിരുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് അന്വേഷണ Read More …

കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ആയൂർ മാർത്തോമാ കോളജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ച് വൻ സംഘർഷത്തിലേക്ക് പോയിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. Read More …

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ.എസ്.ശബരീനാഥൻ അറസ്റ്റിൽ

കെ.എസ്.ശബരീനാഥന്‍ അറസ്റ്റിൽ. പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയെന്നും പ്രതിഷേധത്തിനുശേഷം വിവരം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും ശബരീനാഥന്‍ വെളിപ്പെടുത്തിയിരുന്നു. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. നിലവിൽ ശബരിനാഥൻ ശംഖുമുഖം പൊലീസ് സ്റ്റേഷനിലാണ്. ചൊവ്വാഴ്ച രാവിലെ 10.45ന് ശബരീനാഥൻ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. 11 മണിക്ക് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അറസ്റ്റ് Read More …

നീറ്റ് പരീക്ഷാ വിവാദം; കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച് പൊലീസ്,സംഘര്‍ഷം

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് പൊലീസ്. കോളജിന്റെ ജനല്‍ച്ചില്ലകള്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തിരുന്നു. മാത്രമല്ല സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ കല്ലേറുമുണ്ടായി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു. വീക്ഷണം പത്രത്തിന്റെ ലേഖകനാണ് പരുക്കേറ്റത്. പൊലീസ് പ്രതിഷേധക്കാരെ ക്യാമ്പസില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയാണ്. Read More …