ചിങ്ങമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ചിങ്ങമാസം ഒന്നായ ഞായറാഴ്ച രാവിലെ അഞ്ചു മണിക്കാണ് നട തുറക്കുക. അന്ന് രാവിലെ ഉഷ പൂജയ്ക്ക് ശേഷം 7.30 ന് ശബരിമല കീഴ്ശാന്തിയെ തെരഞ്ഞെടുക്കുന്നതിള്ള നറുക്കെടുപ്പ് നടക്കും. Read More …
