കേന്ദ്രം എത്ര ശ്രമിച്ചാലും കേരളം ശ്രീലങ്കയാക്കാന്‍ കഴിയില്ല, ഏഷ്യയില്‍ തന്നെ മുന്നിലാണ് കേരളം: കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേന്ദ്രം എത്ര ശ്രമിച്ചാലും കേരളം ശ്രീലങ്കയാക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളത്തെ ശ്വാസംമുട്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും, ഇത് തുടര്‍ന്നാണ് സാമ്ബത്തിക പ്രതിസന്ധിയുണ്ടാകുന്നതെന്നും ധനമന്ത്രി പറഞ്ഞു. ‘ജി.എസ്.ടി.നഷ്ടപരിഹാരമായി കഴിഞ്ഞ വര്‍ഷം 12000 കോടിയാണ് കേന്ദ്രം നല്‍കിയത്. ഈ വര്‍ഷം മുതല്‍ അത് നിറുത്തലാക്കി. ധനകാര്യകമ്മീഷന്‍ വിഹിതം 2.93ശതമാനത്തില്‍ നിന്ന് 1.93ശതമാനമായി കുറച്ചു. കഴിഞ്ഞ വര്‍ഷം Read More …

എ കെ ജി സെന്റര്‍ ആക്രമണം: വാദിയും പ്രതിയും ഒരാള്‍- കെ മുരളീധരന്‍

കോഴിക്കോട്: | എ കെ ജി സെന്റര്‍ ആക്രമണത്തിലെ വാദിയും പ്രതിയും ഒരാളാണെന്ന് കെ മുരളീധരന്‍ എം പി. മാര്‍കിസ്റ്റ് പാര്‍ട്ടിയ എഴുതിയ തിരക്കഥ അനുസരിച്ചുള്ള നാടകമാണിത്. ആദ്യ ദിവസം തന്നെ നാടകത്തിന് കളക്ഷന്‍ ഇല്ലാതെ പോയി. പ്രതി ഉണ്ടെങ്കിലല്ലേ പ്രതിയെ പടികൂടാന്‍ കഴിയൂവെന്നും മുരളീധരന്‍ പരിഹസിച്ചു. അതിനിടെ എ കെ ജി സെന്റര്‍ ആക്രമണം Read More …

കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ളതാണ് കെ സ്വിഫ്റ്റ്: സഭയില്‍ മന്ത്രി ആന്റണി രാജു

കെ സ്വിഫ്റ്റ് സ്വകാര്യ കമ്ബനിയല്ലെന്നും ഡയറക്റ്റര്‍മാരെ നിയമിക്കുന്നത് സര്‍ക്കാരാണെന്നും നിയമസഭയില്‍ മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ളതാണ് കെ സ്വിഫ്റ്റ്. ഹൈക്കോടതി തീരുമാനമുള്ളത് കൊണ്ടാണ് കെ സ്വിഫ്റ്റ്ല്‍ എം പാനല്‍ ജീവനക്കാരെ നിയമിക്കാത്തത്. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള യോഗ്യതയുള്ള എം പാനല്‍ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും സഭയില്‍ മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായിയാണ് Read More …

കോണ്‍ഗ്രസിന്റെ ഗാന്ധിനിന്ദ; പൊളിഞ്ഞത്‌ രാഷ്‌ട്രപിതാവിനെ കരുവാക്കിയുള്ള കലാപനീക്കം

കല്‍പ്പറ്റ : മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ട് പൊട്ടിച്ച്‌ കോണ്‍ഗ്രസ് നടത്തിയത് അതിഹീനമായ രാഷ്ട്രീയക്കളി. രാഷ്ട്രപിതാവിനെ കരുവാക്കി നാട്ടില്‍ കലാപം സൃഷ്ടിച്ച്‌ അതിലൂടെ നേട്ടമുണ്ടാക്കനുള്ള ഗൂഢപദ്ധതിയാണ് തയ്യാറാക്കിയത്. തുടക്കത്തിലേ ഇതിന് തിരിച്ചടിയേറ്റിരുന്നു. 24ന് ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്‌എഫ്‌ഐ വിദ്യാര്‍ഥികള്‍ അല്ലെന്ന പൊലീസ് റിപ്പോര്‍ട്ടുകൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെ മുഖം കൂടുതല്‍ വികൃതമായി. വിദ്യാര്‍ഥികള്‍ രാഹുലിന്റെ ഓഫീസില്‍ വാഴവച്ചതിനേക്കാള്‍ Read More …

“സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല”; അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ

മാര്‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും, എന്നാല്‍ ഇതുവരെ അത്തരമൊരു ആലോചന മനസ്സില്‍ വന്നിട്ടേയില്ല മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്റെ പരമാധ്യക്ഷ സ്ഥാനം Read More …

രാഹുല്‍ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ചു; അഞ്ച് ബിജെപി എംപിമാര്‍ക്കെതിരെ കേസ്

രാഹുല്‍ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി എംപിമാര്‍ക്കെതിരെ കേസ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബിജെപി എം പി സുബ്രത് പതക്കിനെതിരെയും കേസെടുത്തു. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വീഡിയോ പ്രചരിപ്പിച്ച സീ Read More …

ഷിന്‍ഡെ സര്‍ക്കാര്‍ അധാര്‍മികവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മമത

കൊല്‍ക്കത്ത: ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പുതിയ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണം അധാര്‍മികവും ജനാധിപത്യ വിരുദ്ധവുമാണെന്നും മമത പ്രതികരിച്ചു. ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സര്‍ക്കാര്‍ ഉടന്‍ തകരുമെന്ന് മമത അവകാശപ്പെട്ടു. മഹാരാഷ്ട്രയില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ബി.ജെ.പി പണത്തെയും കേന്ദ്ര ഏജന്‍സികളെയും Read More …

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഭര്‍തൃമാതാവ് തീക്കൊള്ളി കൊണ്ട് മരുമകളുടെ മുഖത്തടിച്ചു

സ്ത്രീധനത്തുകയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭര്‍തൃമാതാവ് മരുമകളുടെ മുഖത്ത് തീക്കൊള്ളി കൊണ്ട് അടിച്ചെന്ന് പരാതി. തൂക്കുപാലം ശൂലപ്പാറ സ്വദേശിനി ഹസീനയെയാണ് ഭര്‍തൃമാതാവ് ആക്രമിച്ചത്. മുഖത്ത് പൊള്ളലേറ്റ ഹസീന താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 9 വര്‍ഷം മുന്‍പായിരുന്നു ഹസീനയുടെ വിവാഹം നടന്നത്. സ്ത്രീധനമായി 50,000 രൂപ നല്‍കാന്‍ അന്ന് ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ ധാരണയുണ്ടായിരുന്നു. ഈ പണം നല്‍കാത്തതുമായി Read More …