നിങ്ങള്‍ ഒരു ഗ്‌ളോറി ഫൈഡ് കൊടി സുനി മാത്രം : മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍

തലശേരി ബ്രണ്ണന്‍ കോളേജിലെ ദ്വന്ദയുദ്ധ വിവാദങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും വീണ്ടും ഏറ്റുമുട്ടുന്നു. നിയമസഭയിലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനങ്ങള്‍ക്ക് രൂക്ഷ മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തെത്തി. പിണറായിയുടെ പൂര്‍വകാല ചരിത്രം കൊടുംകുറ്റവാളിയുടേതാണ്. ഗ്ലോറിഫൈഡ് കൊടി സുനി മാത്രമാണ് പിണറായിയെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വെണ്ടുട്ടായി ബാബു, വാടിക്കല്‍ Read More …

വിമാനയാത്രാ നിരക്ക് വര്‍ദ്ധന; പ്രവാസികള്‍ക്ക് ആശ്വാസമായി ചാര്‍ട്ടേഡ് വിമാന സര്‍വീസ്

വിമാനയാത്രാ നിരക്ക് വര്‍ദ്ധനവിനിടെ പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ്. സ്വകാര്യ ട്രാവല്‍ ഏജന്‍സിയായ അല്‍ഹിന്ദ് ആണ് സര്‍വീസിന് നേതൃത്വം നല്‍കുന്നത്. വണ്‍വേ യാത്രയ്ക്ക് 26,500 രൂപയാണ് (1250 ദിര്‍ഹം) നിരക്ക്.തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം ഇന്നലെ ദുബായില്‍ നിന്ന് പുറപ്പെട്ടു. 183 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഏഴിന് റാസല്‍ഖൈമയില്‍ നിന്നും എട്ടിന് ഷാര്‍ജയില്‍ Read More …

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിക്കാമെന്ന് ഹൈകോടതി

കൊച്ചി: നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനക്കായി അയക്കാന്‍ അനുമതി. ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണ കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണ കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. രണ്ട് ദിവസത്തിനകം മെമ്മറി കാര്‍ഡ് വിചാരണ കോടതി ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്ക് അയക്കണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. ഏഴ് ദിവസത്തിനകം Read More …

ടയര്‍ പൊട്ടി, നിയന്ത്രണം വിട്ട സ്‌കോര്‍പിയോ മറിഞ്ഞ് റാന്നിയില്‍ 2 പേര്‍ മരിച്ചു

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയില്‍ റാന്നിക്ക് സമീപം ഉതിമൂട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. റാന്നി ഈട്ടിച്ചുവട് സ്വദേശി യദു ക്യഷ്ണന്‍ (18), മണ്ണാരത്തറ മാലിയില്‍ ബിജുവിന്റെ മകന്‍ സിജോ (19) യുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് നാലു പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം നാലു Read More …

എസ്എഫ്ഐക്കാര്‍ വാഴ വയ്ക്കേണ്ടിയിരുന്നത് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍; ആഞ്ഞടിച്ച് കെ കെ രമ

സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലെല്ലാം സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതായി കെ കെ രമ എംഎല്‍എ. എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും കണ്ടെത്താന്‍ പൊലീസിന് കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ കെ രമ നിയമസഭയില്‍ പറഞ്ഞു. കള്ളന്‍ കപ്പലില്‍ തന്നെയാണുള്ളത്. കപ്പിത്താന്‍ ആരാണെന്നാണ് ഇനി അറിയേണ്ടതെന്നും കെ കെ രമ ആഞ്ഞടിച്ചു. Read More …

നിര്‍മ്മാണത്തിനിടെ കൂളിമാട് പാലം തകര്‍ന്നത് ഗൗരവമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഏതെങ്കിലും ഒരു കമ്ബനിയോട് പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലം തകര്‍ന്നതില്‍ കരാറുകാര്‍ക്ക് എതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ ചോദിച്ചു. ഊരാളുങ്കല്‍ കമ്ബനിയുടെ സേവനം ആവശ്യപ്പെട്ട് പ്രതിപക്ഷ എം എല്‍ എമാര്‍ ഉള്‍പ്പെടെ കത്ത് നല്‍കിയിട്ടുണ്ടെന്നും നിയമസഭയില്‍ മന്ത്രി Read More …

ബിജെപിയില്‍ തൃപ്‌തരല്ലാത്ത എല്ലാവരും ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം :അരവിന്ദ് കെജ്‌രിവാള്‍ ​​​​​​​

അഹമ്മദാബാദ്: ബിജെപിയില്‍ തൃപ്‌തരല്ലാത്തവരെല്ലാം ആം ആദ്‌മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഹമ്മദാബാദില്‍ ഒരു പൊതുപാരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്‌രിവാളിന്റെ പ്രസ്‌താവന. വൃത്തികെട്ട രാഷ്‌ട്രീയം കളിക്കാനോ, അഴിമതി നടത്താനോ അല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത്. ജനങ്ങളെ സഹായിക്കാനാണ്. Read More …

ട്രോമ കെയര്‍ സംവിധാനം ശക്തിപ്പെടുത്താന്‍ മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്ക് 80 ലക്ഷം

കോഴിക്കോട് : സംസ്ഥാനത്തെ മുന്ന് മെഡിക്കല്‍ കോളജുകളില്‍ ട്രോമ കെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളജിന് 40 ലക്ഷം രൂപയും എറണാകുളം മഞ്ചേരി മെഡിക്കല്‍ കോളജുകള്‍ക്ക് 20 ലക്ഷം വീതവുമാണ് അനുവദിച്ചത്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് എത്രയും വേഗം തീവ്ര പരിചരണം ഉറപ്പാക്കാന്‍ Read More …