ഉദയ്പൂര്‍ കൊല;ജിഹാദികള്‍ക്ക് ധൈര്യം നല്‍കിയത് കോണ്‍ഗ്രസ്,കേരളത്തിലും സമാന സാഹചര്യമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ക്രൂരമായ നരഹത്യയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഉദയ്പൂരില്‍ ഹിന്ദു തയ്യല്‍ക്കാരനെ കടയില്‍ കയറി ജിഹാദികള്‍ ക്രൂരമായി നരഹത്യ ചെയ്തത് കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ധൈര്യത്തിലാണ്. കൊല ചെയ്യപ്പെട്ട കനയ്യ കുമാര്‍ സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ Read More …

നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയതീവ്രവാദത്തിന്‍്റെ വളര്‍ച്ചയാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാചക നിന്ദയുടെ പേരില്‍ രാജസ്ഥാനില്‍ നടന്ന കൊലപാതകത്തില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരില്‍ അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരില്‍ നിന്നും തുടച്ചു നീക്കുമെന്ന് ഈ സംഭവം ഓര്‍മ്മപ്പെടുത്തുന്നുവെന്നും, നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയതീവ്രവാദത്തിന്‍്റെ വളര്‍ച്ചയാണെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഇസ്ലാമിക Read More …

നിങ്ങളവളെ സംരക്ഷിച്ചോളൂ, പക്ഷേ ഞങ്ങള്‍ വെറുതെ വിടില്ല -നൂപുര്‍ ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത

കൊല്‍ക്കത്ത: ബി.ജെ.പിയുടെ മതവിദ്വേഷത്തിനും വ്യാജ പ്രചാരണങ്ങള്‍ക്കും അന്യായ അറസ്റ്റുകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രവാചക നിന്ദ പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ പേര് പോലും പറയാതെ മമത ആഞ്ഞടിച്ചു. ‘നിങ്ങളവളെ സംരക്ഷിച്ചോളൂ, പക്ഷേ നമ്മുടെ സംസ്ഥാനം അവള്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. ഞങ്ങള്‍ അവളെ വെറുതെ വിടാന്‍ പോകുന്നില്ല. Read More …

മുഖ്യന്റെ മകളെ കുറിച്ചുള്ള ആരോപണം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാനുള്ള ശ്രമമെന്ന് വീണാ ജോര്‍ജ്ജ്

ഇന്നലെ നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയത്തിനിടയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ കടുത്ത വാക്പോരാണ് അരങ്ങേറിയത്. അതിനിടയില്‍ പ്രതിപക്ഷം മുഖ്യമന്ത്രിയേയും കുടുംബത്തെയും കടന്നാക്രമിച്ചതും പിന്നീട് വലിയ ചര്‍ച്ചയായി. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഇത്തരം പ്രവര്‍ത്തികളെ നിശിതമായി വിമര്‍ശിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. ‘മുഖ്യമന്ത്രിയേയും കുടുംബത്തെയും ആക്ഷേപിക്കാനുള്ള വേദിയായാണ് ഇന്നത്തെ അടിയന്തര പ്രമേയ ചര്‍ച്ചയെ പ്രതിപക്ഷം Read More …

കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍- വിദേശ വിമാന കമ്ബനികള്‍

ബലിപെരുന്നാളും ജൂലായ് ഒന്ന് മുതല്‍ ഗള്‍ഫിലെ സ്കൂളുകള്‍ മദ്ധ്യവേനല്‍ അവധിക്ക് അടയ്ക്കുന്നതും കണക്കിലെടുത്ത് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍, വിദേശ വിമാന കമ്ബനികള്‍. കൊവിഡ് മൂലം രണ്ടു വര്‍ഷക്കാലം നാട്ടിലേക്ക് വരാതിരുന്ന കുടുംബങ്ങള്‍ ഒന്നിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്. ആഗസ്റ്റ് അവസാനമേ ഇനി ഗള്‍ഫില്‍ സ്കൂളുകള്‍ തുറക്കൂ. ലോക്‌ഡൗണില്‍ വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനഃസ്ഥാപിക്കാത്തതിനാല്‍ മിക്ക Read More …

മോഷ്ടിച്ച ബൈക്കിലെത്തി മോഷണം; പ്രതികള്‍ പിടിയില്‍

കാക്കനാട്: മോഷ്ടിച്ച ബൈക്കിലെത്തി അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. കൊച്ചിന്‍ യൂനിവേഴ്സിറ്റിക്ക് സമീപം ചങ്ങമ്ബുഴ നഗര്‍ കുടിയിരിക്കല്‍ കിഴക്കേക്കര ലൈനില്‍ താമസിക്കുന്ന ഞാറക്കാട്ടില്‍ വീട്ടില്‍ സി.പ്രവീണ്‍ (18), കളമശ്ശേരി എന്‍.എ.ഡിക്ക് സമീപം നൊച്ചിമ ചാലപ്പള്ളി അമ്ബലമുക്ക് റോഡില്‍ താമസിക്കുന്ന വട്ടമലയില്‍ വീട്ടില്‍ ഷാലോം ഷാജി (19) എന്നിവരാണ് തൃക്കാക്കര പൊലീസിന്‍റെ Read More …

മെമ്മറികാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യമാണെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യമാണെന്ന് ദിലീപ്. മെമ്മറികാര്‍ഡിന്റെ മിറര്‍ ഇമേജ് ഫൊറന്‍സിക് ലാബിലുണ്ട്. ആവശ്യമെങ്കില്‍ അതുപരിശോധിച്ചാല്‍മതി. മാത്രമല്ല, നടി മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ട് സ്ഥിരീകരിച്ചതാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായതിനാല്‍ മെമ്മറികാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്താണ് ദിലീപ് Read More …

ഭൂമി വിറ്റതിന് പണം നല്‍കിയില്ല: പൊതുനിരത്തില്‍ സ്ത്രീയെ ക്രൂരമായി മര്‍ദിച്ചയാള്‍ അറസ്റ്റില്‍

പൊന്നാനി: പൊതുനിരത്തില്‍ സ്ത്രീയെ ക്രൂരമായി മര്‍ദിച്ചയാളെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ശുകപുരം നടുവട്ടം സ്വദേശി വിജയന്‍ എന്ന ബാലനെയാണ് (48) അറസ്റ്റ് ചെയ്തത്. തട്ടാന്‍പടി രജിസ്ട്രാര്‍ ഓഫിസില്‍ സ്ത്രീയെ മര്‍ദിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അറസ്റ്റിലായ ബാലന്‍റെ പേരിലുള്ള ഭൂമി സ്ത്രീയുടെ പേരില്‍ എഴുതിക്കൊടുത്തിരുന്നു. ഇതിന്‍റെ പണം ബാലന് കിട്ടിയിട്ടില്ല. മറ്റൊരു Read More …